web analytics

കോഴിക്കോട് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന നാലുവയസുകാരൻ ആശുപത്രി വിട്ടു; രോഗം അതിജീവിക്കുന്ന ഇന്ത്യയിലെ രണ്ടാമത്തെ ആൾ

കോഴിക്കോട് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന നാലുവയസുകാരൻ ആശുപത്രി വിട്ടു. ഇതോടെ അമീബിക് മസ്തിഷ്ക ജ്വരത്തെ അതിജീവിക്കുന്ന ഇന്ത്യയിലെ രണ്ടാമത്തെ ആളായി കുട്ടി മാറി. ജൂലൈ 13നാണു കടുത്ത പനിയും തലവേദനയുമായി കോഴിക്കോട് സ്വദേശിയായ കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.A four-year-old boy was discharged from the hospital after being treated for amoebic encephalitis

ജൂലൈ 22നു അമീബിക് മസ്തിഷ്ക ജ്വരം അതിജീവിച്ച ഇന്ത്യയിലെ ആദ്യത്തെ കേസ് റിപ്പോർട്ട്‌ ചെയ്തിരുന്നു. തിക്കോടി സ്വദേശിയായ അഫ്നാൻ ജാസിം എന്ന പതിനാലുകാരനാണ് അന്ന് രോഗത്തെ അതിജീവിച്ചത്.

ഇപ്പോൾ ആശുപത്രി വിട്ട കുട്ടിക്ക് പരിശോധനയിൽ മസ്തിഷ്ക ജ്വരത്തിന്റെ പ്രാഥമിക ലക്ഷണങ്ങൾ ഉണ്ടായിരുന്നു. നട്ടെല്ലിലെ സ്രവം പരിശോധിച്ചു അമീബിക് മസ്തിഷ്ക ജ്വരമാണെന്നു പ്രാഥമികമായി സ്ഥിരീകരിച്ച് ചികിത്സ തുടങ്ങി.

പിസിആർ ടെസ്റ്റിൽ നൈഗ്ലേറിയ ഫൗളറി എന്ന അമീബയാണെന്ന് ഉറപ്പാക്കി രോഗം സ്ഥിരീകരിച്ചു. ചികിത്സയുടെ എട്ടാം ദിവസം സ്രവം നോർമലായി. 24 ദിവസത്തോളം നീണ്ടുനിന്ന ചികിത്സയ്ക്ക് ശേഷമാണു അസുഖം മാറുന്നത്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img