web analytics

വിദേശത്തുനിന്നും എത്തിയയാളെ വിമാനത്താവള പരിസരത്തുനിന്നും തട്ടിക്കൊണ്ടു പോയി; സംഭവം തിരുവനന്തപുരത്ത്

തിരുവനന്തപുരം വിമാനത്താവളത്തിൽ വിദേശത്തുനിന്ന് എത്തിയ ആളെ തട്ടിക്കൊണ്ടുപോയതായി പരാതി. വിമാനത്താവളത്തിൽനിന്നു തമ്പാനൂർ ബസ് സ്റ്റാന്റിലേക്ക് ഓട്ടോറിക്ഷയിൽ പോകുമ്പോഴാണ് സംഭവം. (A foreigner was abducted from the airport premises; The incident happened in Thiruvananthapuram)

കാറിലെത്തിയ മൂന്നംഗ സംഘമാണ് യാത്രക്കാരനെ തട്ടിക്കൊണ്ടുപോയത്. യാത്രക്കാരൻ ആരെന്നോ തട്ടിക്കൊണ്ടുപോകലിന്റെ ഉദ്ദേശ്യമെന്തെന്നോ വ്യക്തമായിട്ടില്ല.

തമിഴ് സംസാരിച്ച വ്യക്തിയാണ് തമ്പാനൂരിലേക്ക് ഓട്ടം വിളിച്ചത്. ശ്രീകണ്ഠേശ്വം എത്തിയപ്പോൾ കാറിലെത്തിയ 3 പേർ ഓട്ടോ തടഞ്ഞുനിർത്തി യാത്രക്കാരനെ തട്ടിക്കൊണ്ടുപോയെന്നുമാണ് ഓട്ടോ ‍ഡ്രൈവർ പൊലീസിനോട് പറഞ്ഞത്.

വാടകയ്ക്കെടുത്ത കാറിലാണ് സംഘമെത്തിയതെന്നാണ് വിവരം. ഓട്ടോറിക്ഷ ഡ്രൈവറുടെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. കാർ തിരിച്ചറിഞ്ഞുവെന്നാണ് സൂചന.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img