യു.എ.ഇയിൽ പരീക്ഷകളിൽ കോപ്പിയടിക്കൽ ആൾമാറാട്ടം തുടങ്ങിയ തട്ടിപ്പുകൾക്ക് ഇനി രണ്ടു ലക്ഷം ദിർഹം വരെ പിഴലഭിയ്ക്കും. സർക്കാർ സ്വകാര്യ സ്‌കൂളുകൾ , കോളേജുകൾ , സർവകലാശാലകൾ എന്നിവയ്ക്ക് നിയമം ബാധകമാണ്. നിയമം പ്രാബല്യത്തിലായതോടെ പരീക്ഷാ നടത്തിപ്പുകൾ കർശനമാക്കാൻ ഒരുങ്ങുകയാണ് സ്‌കൂൾ അധികൃതർ.