കോട്ടയം കങ്ങഴയിൽ ആൺകുട്ടിയെക്കൊണ്ട് യുവാവിനെതിരെ വ്യാജ പോക്‌സോകേസ് കൊടുപ്പിച്ച കാപ്പ പ്രതിയെ കറുകച്ചാൽ പോലീസ് അറസ്റ്റ് ചെയ്തു. കങ്ങഴ കൊറ്റംചിറ തകടിയേൽ അബിൻ (26) ആറസ്റ്റിലായത്. A fake POCSO case was filed by a boy to trap the youth: the accused was arrested
കങ്ങഴ സ്വദേശിയ്ക്ക് ഇയാൾ പണം കടം നൽകിയിരുന്നു. ഇത് തിരികെ ലഭിക്കാത്തതിനെ തുടർന്ന് പണം കടം വാങ്ങിയ വ്യക്തിക്കെതിരെ ആൺകുട്ടിയെ പണം നൽകാമെന്ന് പ്രലോഭിപ്പിച്ച് കറുകച്ചാൽ സ്റ്റേഷനിൽ കേസ് കൊടുപ്പിക്കുകയായിരുന്നു.
പരാതിയെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ പോക്‌സൊ കേസ് കെട്ടിച്ചമച്ചതാണെന്ന് കണ്ടെത്തുകയായിരുന്നു. സംഭവം അറിഞ്ഞ് ഒളിവിൽ പോയ അബിനെ പോലീസ് നടത്തിയ തിരച്ചിലിൽ അറസ്റ്റ് ചെയ്യുകയായിരുന്നു.
കൊലപാതക ശ്രമം ഉൾപ്പെടെ ഒട്ടേറെ കേസുകളിൽ പ്രതിയായ അബിനെ കാപ്പാ ചുമത്തി മുൻപ് അറസ്റ്റ് ചെയ്തിരുന്നു.