web analytics

പണിക്കിടെ ക്ഷീണം കൊണ്ട് വിശ്രമിച്ച ദലിത് തൊഴിലാളിയുടെ മുഖത്ത് മൂത്രമൊഴിച്ചു, മർദിച്ചു; യു.പിയിൽ യുവാവ് അറസ്റ്റിൽ

യു പിയിൽ നിന്നും മറ്റൊരു ക്രൂരതയുടെ വാർത്ത പുറത്തുവന്നിരിക്കുകയാണ്. പണിക്കിടെ ഉച്ചയ്ക്ക് വിശ്രമിച്ച ദലിത് തൊഴിലാളിയുടെ മുഖത്ത് മൂത്രമൊഴിച്ച യുവാവ് അറസ്റ്റിൽ. രാജ്കുമാർ റാവത്ത് എന്ന ദലിത് യുവാവിന്റെ മുഖത്താണ് സഞ്ജയ് മൗര്യ എന്നയാൾ മൂത്രമൊഴിച്ചത്. യു.പി തലസ്ഥാനമായ ലഖ്നൗവിലെ ദുബഗ്ഗ പൊലീസ് സ്റ്റേഷൻ പരിധിയിലെ ചന്ദിയ ഖേദ മേഖലയിൽ കഴിഞ്ഞദിവസം ഉച്ചയ്ക്കാണ് സംഭവം. ഉച്ചഭക്ഷണം കഴിച്ചശേഷം ക്ഷീണം കൊണ്ട് മയങ്ങുന്ന സമയത്താണ് മൗര്യ ഇയാളുടെ സമീപത്തുവന്ന് മുഖത്തേക്ക് മൂത്രമൊഴിച്ചത്. റാവത്തിനെ ഇയാൾ മർദിക്കുകയും ചെയ്തു.

കൂലിപ്പണിക്കാരമായ ചന്ദിയ ഖേദ പ്രദേശവാസിയാണ്. കുടുംബത്തോടൊപ്പം താമസിക്കുന്ന ഇദ്ദേഹം ഇഷ്ടികച്ചൂളയിലെ ജോലികൾ ചെയ്താണ് കുടുംബം പോറ്റുന്നത്. സംഭവദിവസം, ഉച്ചഭക്ഷണം കഴിച്ച് തറയിൽ വിശ്രമിക്കുകയായിരുന്നു റാവത്ത്. പൊടുന്നനെ ഇതുകണ്ട മൗര്യ ഇയാളോട് എഴുന്നേൽക്കാൻ ആക്രോശിച്ചു. എന്നാൽ ക്ഷീണം കൊണ്ട് മയങ്ങുകയായിരുന്ന റാവത്ത് എഴുന്നേൽക്കാതെ കിടന്നതോടെ ഇയാൾ റാവത്തിന്റെ മുഖത്ത് മൂത്രമൊഴിക്കുകയും മർദിക്കുകയുമായിരുന്നു. സംഭവത്തിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലാവുകയും പ്രതിഷേധം ശക്തമാവുകയും ചെയ്തു. സംഭവത്തിൽ റാവത്തിന്റെ കുടുംബത്തിന്റെ പരാതിയിൽ അന്വേഷണം നടത്തി കേസെടുത്ത പൊലീസ് തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Read also: തൃശൂരിൽ സുരേഷ് ഗോപി ജയിച്ചാൽ വാഗണർ പോകും, മുരളീധരൻ ജയിച്ചാൽ സ്വിഫ്റ്റ് ഡിസയർ പോകും; തെരഞ്ഞെടുപ്പ് ചൂടിൽ ത്യശൂരിൽ കാറുകൾ കൊണ്ടൊരു ബിജെപി–കോൺഗ്രസ് പന്തയം !

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img