web analytics

നീൽ ആംസ്ട്രോങ്ങും എഡ്വിൻ ആൽഡ്രിനും അറിഞ്ഞിരുന്നില്ല, അവർ ചന്ദ്രനിലിറങ്ങിയ സ്ഥലത്തു നിന്നും വെറും കിലോമീറ്ററുകൾ അകലെ വാസയോ​ഗ്യമായ ​ഗുഹയുണ്ടായിരുന്നെന്ന്; ചന്ദ്രനിലെ ജീവന്റെ തുടിപ്പിനായുള്ള അന്വേഷണത്തിൽ നിർണായക കണ്ടെത്തൽ

കേപ് കനവറൽ: ചന്ദ്രനിലെ ജീവന്റെ തുടിപ്പിനായുള്ള അന്വേഷണത്തിൽ നിർണായക കണ്ടെത്തൽ. ചന്ദ്രന്റെ ഉപരിതലത്തിനടിയിൽ പ്രവേശിക്കാൻ സാധിക്കുന്ന ​ഗുഹാമുഖത്തിന്റെ തെളിവുകളാണ് ശാസ്ത്രലോകം കണ്ടെത്തിയത്. 55 വർഷം മുൻപ് അപ്പോളോ 11 ഇറങ്ങിയ പ്രദേശത്തിന് സമീപമാണ് ഭൂ​ഗർഭ ​ഗുഹ കണ്ടെത്തിയത്.A crucial discovery in the search for life on the Moon

നീൽ ആംസ്ട്രോങ്ങും ബസ് ആൽഡ്രിനും ഇറങ്ങിയ സ്ഥലത്ത് നിന്ന് 250 മൈൽ (400 കിലോമീറ്റർ) അകലെ മാത്രമാണ് ഈ ​ഗുഹാമുഖം. ‘പ്രശാന്തിയുടെ കടൽ’ എന്നറിയപ്പെടുന്ന ചാന്ദ്രപ്രദേശത്തിന് വെറും 400 കിലോമീറ്റർ അകലെയാണ് ഈ ​ഗുഹയുള്ളതെന്നും ​ഗവേഷകർ വ്യക്തമാക്കുന്നു.

1969ൽ നീൽ ആംസ്ട്രോങ്ങും എഡ്വിൻ ആൽഡ്രിനും ചന്ദ്രനിൽ ഇറങ്ങിയ ചന്ദ്രോപരിതലമാണ് ‘പ്രശാന്തിയുടെ കടൽ’ എന്നറിയപ്പെടുന്നത്. നേച്ചർ അസ്ട്രോണമി ജേണലിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ചന്ദ്രനിലെ വാസയോ​ഗ്യമായ ​ഗുഹയെ കുറിച്ച് പറയുന്നത്.

അഗ്നിപർവത സ്ഫോടനത്തിലൂടെ രൂപംകൊണ്ടതാണ് ആ ​ഗുഹയെന്നാണ് ​ഗവേഷകർ വ്യക്തമാക്കുന്നത്. ഇത്തരത്തിൽ വാസയോഗ്യമായ നൂറുകണക്കിനു ഗുഹകൾ ചന്ദ്രനിലുണ്ടാകാമെന്നും ​ഗവേഷകർ പറയുന്നു. കണ്ടെത്തിയതിൽ വച്ച് ചന്ദ്രനിലെ ഏറ്റവും ആഴമേറിയ കുഴിയിൽ നിന്ന് ഈ ഗുഹയിലേക്ക് പ്രവേശിക്കാം. മാരേ ട്രാൻക്വിലിറ്റാറ്റിസ് (സമാധാനത്തിന്റെ കടൽ) എന്ന സ്ഥലത്താണ് ഇത് സ്ഥിതിചെയ്യുന്നത്. അവിടെ കണ്ടെത്തിയ 200-ലധികം കുഴികൾക്ക് സമാനമായി ലാവ ട്യൂബിന്റെ തകർച്ചയാണ് ​ഗുഹയുടെ സൃഷ്ടിക്ക് പിന്നിൽ.

നാസയുടെ ലൂണാർ റെക്കണൈസൻസ് ഓർബിറ്ററിന്റെ റഡാർ ഡാറ്റകൾ അവലോകനം ചെയ്താണ് ​ഗവേഷകർ ഭൂ​ഗർഭ ​ഗുഹയുടെ സാന്നിധ്യം കണ്ടെത്തിയത്. കണ്ടെത്തലുകൾ നേച്ചർ ആസ്ട്രോണമി ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കഠിനമായ പരിസ്ഥിതിയിൽ നിന്ന് അഭയം നൽകാൻ പ്രദേശത്തിന് കഴിയുമെന്നും ചന്ദ്രനിൽ മനുഷ്യന്റെ പര്യവേക്ഷണത്തിന് പച്ചക്കൊടി വീശുന്നതുമാണ് പുതിയ കണ്ടെത്തലെന്നാണ് നി​ഗമനം. ഇത് സംബന്ധിച്ച് പഠനം വിപുലീകരിക്കാനാണ് ​ശാസ്ത്രജ്ഞരുടെ പദ്ധതി.

spot_imgspot_img
spot_imgspot_img

Latest news

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ് ഗുപ്തയുടെ പുതിയ മാസ്റ്റർ ക്ലാസ് അനാലിസിസ്

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ്...

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച പുതിയ സൈബർ തട്ടിപ്പ് ഇങ്ങനെ

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച...

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ പിതാവിന്റെ ക്രൂരത വീണ്ടും ചർച്ചകളിൽ

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ...

സെഡ് പ്ലസ് ഒഴിഞ്ഞു, ഗൺമാൻ സന്ദീപിനെ സുരക്ഷാസംഘത്തിൽ നിന്ന് ഒഴിവാക്കി! പിണറായി വിജയന് ഇനി വൈ കാറ്റഗറി സുരക്ഷ മാത്രം

സെഡ് പ്ലസ് ഒഴിഞ്ഞു, ഗൺമാൻ സന്ദീപിനെ സുരക്ഷാസംഘത്തിൽ നിന്ന് ഒഴിവാക്കി! പിണറായി...

Other news

സ്റ്റേഷനിലെത്തിയാൽ ആദ്യം നമസ്കാരം; ഇരുത്തി പരാതി കേൾക്കും! കേരള പോലീസിന് പുതിയ മുഖം നൽകാൻ ആഭ്യന്തരവകുപ്പ്

സ്റ്റേഷനിലെത്തിയാൽ ആദ്യം നമസ്കാരം; ഇരുത്തി പരാതി കേൾക്കും! കേരള പോലീസിന് പുതിയ...

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച പുതിയ സൈബർ തട്ടിപ്പ് ഇങ്ങനെ

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച...

എടിഎമ്മും യുപിഐയും ഇന്റർനെറ്റ് ബാങ്കിങ്ങും തടസ്സമില്ലാതെ തുടരും! എന്നാൽ ചെക്ക് ക്ലിയറിംഗിനായി ഇനി ബുധനാഴ്ച വരെ കാത്തിരിക്കണം

എടിഎമ്മും യുപിഐയും ഇന്റർനെറ്റ് ബാങ്കിങ്ങും തടസ്സമില്ലാതെ തുടരും! എന്നാൽ ചെക്ക് ക്ലിയറിംഗിനായി ഇനി...

​കൈ മുറിഞ്ഞപ്പോൾ രക്തം ചുമരിൽ തേച്ചു; ഫോറൻസിക് സംഘത്തിന് വഴിത്തിരിവാകുന്ന തെളിവുകൾ; ഉള്ളൂരിലെ മോഷണത്തിന് പിന്നിൽ പരിചയസമ്പന്നനായ കള്ളൻ?

​കൈ മുറിഞ്ഞപ്പോൾ രക്തം ചുമരിൽ തേച്ചു; ഫോറൻസിക് സംഘത്തിന് വഴിത്തിരിവാകുന്ന തെളിവുകൾ; ഉള്ളൂരിലെ...

Related Articles

Popular Categories

spot_imgspot_img