web analytics

സുഹൃത്തിനൊപ്പം കോട്ടയിലെത്തിയപ്പോൾ പൊലീസുകാരൻ ദൃശ്യങ്ങൾ പകർത്തി; ഭീഷണിപ്പെടുത്തി ആദ്യം 3000 വാങ്ങി; പിന്നീട് ചോദിച്ചത് 25000; മുട്ടൻ പണി കൊടുത്ത് യുവതി

കണ്ണൂർ: കണ്ണൂരിലെ സെയ്ന്റ് ആഞ്ചലോകോട്ടയിൽ സുരക്ഷാചുമതലയിലുള്ള പോലീസുകാരൻ കോട്ടയിലെത്തിയ കമിതാക്കളെ ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന് പരാതി. A complaint was made that the policeman in charge of security at St. Angelo Fort in Kannur threatened suitors who came to the fort and extorted money

പള്ളിക്കുന്ന് സ്വദേശിനിയാണ് പൊലീസുകാരനെതിരെ പരാതി നൽകിയത്. സുഹൃത്തിനൊപ്പം കോട്ടയിലെത്തിയപ്പോൾ പൊലീസുകാരൻ ദൃശ്യങ്ങൾ പകർത്തിയെന്നും അത് പുറത്തുവിടാതിരിക്കാൻ പണം ആവശ്യപ്പെട്ടെന്നുമാണ് പരാതി. 

കമ്മിഷണർക്ക് യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി. അന്വേഷണം ആരംഭിച്ചു.

പള്ളിക്കുന്ന് സ്വദേശിനി കൊല്ലം സ്വ​ദേശിയായ യുവാവുമൊത്താണ് കോട്ടയിലെത്തിയത്. ഇവരുടെ ദൃശ്യങ്ങൾ പൊലീസുകാരൻ മൊബൈലിൽ ചിത്രീകരിക്കുകയായിരുന്നു. ഈ ദൃശ്യം കാണിച്ച് കൊല്ലം സ്വദേശിയിൽനിന്ന് ആദ്യഘട്ടത്തിൽ 3,000 രൂപ വാങ്ങി. 

തുടർന്ന് യുവതിയോട് 25,000 രൂപ ആവശ്യപ്പെടുകയായിരുന്നു. അതിനായി ഗൂഗിൾ പേ നമ്പറും നൽകി. അതോടെ യുവതി കമ്മിഷണർക്ക് പരാതി നൽകുകയായിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img