web analytics

ചിട്ടി തട്ടിപ്പ്; നൂറുകോടിതട്ടി മലയാളിദമ്പതികൾ

ചിട്ടി തട്ടിപ്പ്; നൂറുകോടിതട്ടി മലയാളിദമ്പതികൾ

ബെംഗളൂരു: ചിട്ടി തട്ടിപ്പ് കേരളത്തിൽ നിത്യ സംഭവമാണ്. എന്നാലിപ്പോൾ മലയാളികൾ ഏറെയുള്ള ബെംഗളൂരുവിൽ 100 കോടിയുടെ തട്ടിപ്പ് നടത്തിയിരിക്കുകയാണ് ഒരു മലയാളി ദമ്പതികൾ.

ടോമി എ.വർഗീസ്, ഭാര്യ ഷൈനി ടോമി എന്നിവരാണ് ആസൂത്രിതമായി ചിട്ടി തട്ടിപ്പ് നടത്തിയിരിക്കുന്നത്. ഇവർ മുങ്ങി ദിവസങ്ങൾ കഴിഞ്ഞാണ് പണം നഷ്ടമായ വിവരം നിക്ഷേപകർ തിരിച്ചറിഞ്ഞത്. പോലീസ് ഇരുവർക്കുമെതിരെ കേസെടുത്ത് അന്വേഷണം തുടങ്ങി.

ബെംഗളൂരുവിൽ രാമമൂർത്തിനഗറിൽ എ ആൻഡ് എ ചിറ്റ് ഫണ്ട്‌സ് എന്ന പേരിലായിരുന്നു ദമ്പതികൾ ചിട്ടി സ്ഥാപനം നടത്തിയിരുന്നത്. 25 വർഷമായി ഇവർ കുടുംബമായി ഇവിടെയാണ് താമസിച്ചിരുന്നത്.

ആദ്യം അഞ്ച് ലക്ഷം രൂപ വരെയുളള ചിട്ടികളാണ് നടത്തിയത്. ഇടപാടുകാരുടെ വിശ്വാസം നേടിയതോടെ ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപങ്ങൾ സ്വീകരിക്കുകയായിരുന്നു.

മലയാളികളാണ് ഇവരുടെ തട്ടിപ്പിന് ഇരയായവരിൽ അധികവും. തദ്ദേശിയരും ഇവരുടെ തട്ടിപ്പിന് ഇരയായിട്ടുണ്ട്.

70 ലക്ഷം രൂപ നഷ്ടപ്പെട്ടതായി സാവിയോ എന്നയാൾ ബെംഗളൂരു പോലീസിൽ പരാതി നൽകിയതോടെയാണ് തട്ടിപ്പ് പുറത്തു വന്നത്.

പിന്നാലെ 265 പേർ ഇതുവരെ പൊലീസിനെ സമീപിച്ചിട്ടുണ്ട്. നിലവിലെ പരാതികളുടെ അടിസ്ഥാനത്തിൽ 40 കോടിയിലധികം രൂപയുടെ തട്ടിപ്പിന് പരാതി ലഭിച്ചിട്ടുണ്ട്.

ഇത് നൂറു കോടിക്ക് മുകളിൽ എത്തുമെന്നാണ് ബെംഗളൂരു പൊലീസ് കണക്കാക്കുന്നത്.

ബന്ധുവിനു സുഖമില്ലാത്തതിനാൽ ആലപ്പുഴയിലേക്ക് പോകുന്നു എന്ന് അറിയിച്ചാണ് ദമ്പതികൾ മുങ്ങിയത്.

20 വർഷമായി ബെംഗളൂരുവിൽ ചിട്ടി നടത്തി വന്നിരുന്ന ഇവർ പ്രധാനമായും ആരാധനാലയങ്ങളും മലയാളി അസോസിയേഷനുകളും കേന്ദ്രീകരിച്ചായിരുന്നു നിക്ഷേപം വാങ്ങിയിരുന്നത്.

നിലവിൽ 265 പേരാണ് ചിട്ടികമ്പനിക്കെതിരെ ഇതുവരെ പരാതി നൽകിയത്. കേസെടുത്ത ബെംഗളൂരു രാമമൂർത്തി നഗർ പൊലീസ് പ്രതികൾ വിദേശത്തേക്ക് കടന്നിരിക്കാനുള്ള സാധ്യതയടക്കം പരിശോധിക്കുകയാണ്.

കഴിഞ്ഞ വ്യാഴാഴ്ച മുതൽ ഇവരെ പറ്റി ഒരു വിവരവുമില്ല. ഫോൺ സ്വിച്ചോഫ് ചെയ്ത നിലയിലാണ്. താമസിച്ചിരുന്ന ഫ്ലാറ്റടക്കം വിൽപന ന‌ടത്തിയാണ് ഇരുവരും മുങ്ങിയത്.

ഒന്നേകാൽ കോടിയുടെ ഫ്ലാറ്റ് ദിവസങ്ങൾക്കു മുൻപു വെറും 68 ലക്ഷം രൂപയ്ക്കു വിൽപന നടത്തി. കാറും സ്കൂട്ടറും വരെ വിറ്റൊഴിച്ച ശേഷമാണു ടോമിയും കുടംബവും മുങ്ങിയത്.

ഇതോടെ കമ്മിഷൻ വ്യവസ്ഥയിൽ ചിട്ടിയിലേക്ക് ആളുകളെ ചേർത്ത ജീവനക്കാർ കുടുങ്ങി. മാസം രണ്ടു ശതമാനം പലിശ വാഗ്ദാനം ചെയ്താണു പലരിൽ നിന്നും നിക്ഷേപങ്ങൾ സ്വീകരിച്ചത്.

എന്നാൽ ഇക്കാര്യം കമ്പനിയിലെ ജീവനക്കാരെ പോലും അറിയിച്ചിരുന്നില്ല. രേഖകളിൽ 1300-ഓളം ഇടപാടുകാരുള്ളതിനാൽ തട്ടിപ്പിൻറെ വ്യാപ്തി ഇനിയും കൂടാനാണ് സാധ്യത.

പണം നഷ്ടപ്പെട്ട നൂറുകണക്കിന് പേരാണ് ബെംഗളൂരു രാമമൂർത്തി നഗർ പൊലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തുന്നത്.

ബെംഗളുരു നഗരത്തിലെ പല ഭാഗങ്ങളിൽ നിന്നുള്ള മലയാളികളാണ് ഇതിൽ ഭൂരിഭാഗം പേരും.

ആരാധനാലയങ്ങൾ വഴിയും റസിഡൻസ് അസോസിയേഷനുകൾ വഴിയുമാണ് ആലപ്പുഴ രാമങ്കരി സ്വദേശികളായ ടോമിയും ഷൈനിയും ആളുകളെ ചേർത്തിരുന്നത്.

2005 മുതൽ പ്രവർത്തിക്കുന്ന കമ്പനിയാണിത്. ബാങ്ക് പലിശയേക്കാൾ കൂടുതൽ പലിശ നൽകിയാണ് ഇവർ നിക്ഷേപകരെ ആകർഷിച്ചിരുന്നത്.

കഴിഞ്ഞ വ്യാഴാഴ്ച മുതൽ ഇവരെക്കുറിച്ച് ഒരു വിവരവുമില്ല, ഫോൺ സ്വിച്ചോഫ് ചെയ്ത നിലയിലാണ്. താമസിച്ചിരുന്ന ഫ്ലാറ്റടക്കം വിൽപ്പന നടത്തിയാണ് രണ്ട് പേരും മുങ്ങിയത്.

ഇക്കാര്യം കമ്പനിയിലെ ജീവനക്കാർ പോലുമറിഞ്ഞിരുന്നില്ല. 9 വർഷമായി രാമമൂർത്തി നഗറിലെ എ&എ ചിട്ട് ഫണ്ട്സിൽ ജോലി ചെയ്തിരുന്ന ജീവനക്കാരി സതി പറയുന്നത് ഇങ്ങനെയാണ്.

കഴിഞ്ഞ വ്യാഴാഴ്ച വരെ നിക്ഷേപകർക്ക് പലിശയിനത്തിൽ നൽകാനുള്ള പണം കൃത്യമായി ഇവർ നൽകിയിരുന്നു.

അതുകൊണ്ടുതന്നെ ആർക്കും സംശയം തോന്നിയില്ല. പിന്നീടാണ് ഒരു മുന്നറിയിപ്പുമില്ലാതെ താമസിച്ചിരുന്ന ഫ്ലാറ്റ് പോലും വിറ്റ് ടോമിയും ഭാര്യയും മുങ്ങിയത്.

രാമമൂർത്തി നഗർ പൊലീസ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത എഫ്ഐആറിൽ ബെംഗളുരു സ്വദേശിയായ സാവിയോ പി ടി എന്ന അറുപത്തിനാലുകാരനും കുടുംബാംഗങ്ങൾക്കുമായി 70 കോടി രൂപ നഷ്ടമായി എന്നാണ് കാണിച്ചിരിക്കുന്നത്.

ഇത് വരെ ആകെ 265 പേർ പരാതിയുമായി പൊലീസിനെ സമീപിച്ചിട്ടുണ്ട്. കമ്പനി രേഖകളിൽ 1300-ഓളം ഇടപാടുകാരുള്ളതിനാൽ തട്ടിപ്പിൻറെ വ്യാപ്തി ഇനിയും കൂടുമെന്നുറപ്പാണ്.

ഇരുവരുടെയും ഫോണുകൾ സ്വിച്ച് ഓഫാണെന്നും വിദേശത്തേക്ക് കടന്നിരിക്കാനുള്ള സാധ്യതയടക്കം പരിശോധിച്ച് വരികയാണെന്നും രാമമൂർത്തി നഗർ പൊലീസ് അറിയിച്ചു.

English Summary:

A chit fund scam involving ₹100 crore has been reported in Bengaluru, allegedly orchestrated by a Malayali couple. Tommy A. Varghese and his wife Shiny Tommy are accused of running the well-planned fraud. The investors realized the loss only days after the couple went missing. Police have registered a case and launched an investigation.

spot_imgspot_img
spot_imgspot_img

Latest news

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി കൂട്ടിയിടിച്ചു; ഭാര്യയ്ക്ക് പരുക്ക്

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി...

കേരളത്തിൽ ‘കൈ’ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു

കേരളത്തിൽ 'കൈ'ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു തിരുവനന്തപുരം: നിയമസഭാ...

പോസ്റ്റൽ ബാലറ്റിൽ ഇടതുകരുത്ത്; 5 ഇടങ്ങളിൽ എൻഡിഎ മുന്നേറ്റം; സുരേന്ദ്രനും ശോഭയും രാജീവ് ചന്ദ്രശേഖറും ലീഡിൽ

പോസ്റ്റൽ ബാലറ്റിൽ ഇടതുകരുത്ത്; 5 ഇടങ്ങളിൽ എൻഡിഎ മുന്നേറ്റം; സുരേന്ദ്രനും ശോഭയും...

കേരളം ആരു ഭരിക്കും? വോട്ടെണ്ണൽ തുടങ്ങി; ആദ്യ ഫലസൂചനകൾ 9 മണിയോടെ; ഉച്ചയോടെ പൂർണ്ണചിത്രം

കേരളം ആരു ഭരിക്കും? വോട്ടെണ്ണൽ തുടങ്ങി; ആദ്യ ഫലസൂചനകൾ 9 മണിയോടെ;...

പാമ്പുകടിക്ക് കേരളത്തിന്റെ സ്വന്തം മരുന്ന്; പദ്ധതി ‘ഫയലിൽ’ തന്നെ; കേന്ദ്രാനുമതി കാത്ത് സംസ്ഥാനം

പാമ്പുകടിക്ക് കേരളത്തിന്റെ സ്വന്തം മരുന്ന്; പദ്ധതി 'ഫയലിൽ' തന്നെ; കേന്ദ്രാനുമതി കാത്ത്...

Other news

വൈറ്റ് ഹൗസിന് സമീപം വെടിവെപ്പ്; സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം, അക്രമി പിടിയിൽ

വൈറ്റ് ഹൗസിന് സമീപം വെടിവെപ്പ്; സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം അമേരിക്കൻ...

മുഖ്യമന്ത്രിയാര്? സതീശനോ കെസിയോ? വേണുഗോപാലിന് 35 എംഎൽഎമാരുടെ പിന്തുണയെന്ന് അവകാശവാദം; ഗ്രൂപ്പ് പോര് മുറുകുന്നു

മുഖ്യമന്ത്രിയാര്? സതീശനോ കെസിയോ? വേണുഗോപാലിന് 35 എംഎൽഎമാരുടെ പിന്തുണയെന്ന് അവകാശവാദം; ഗ്രൂപ്പ്...

കന്നി അങ്കത്തിൽ വിഐപി മണ്ഡലം പിടിച്ചെടുത്ത് പിഷാരടി; വോട്ടർമാർക്ക് നന്ദി പറഞ്ഞ് താരം, രാഹുൽ മാങ്കൂട്ടത്തിലിന്റെ കമന്റ് വൈറൽ

കന്നി അങ്കത്തിൽ വിഐപി മണ്ഡലം പിടിച്ചെടുത്ത് പിഷാരടി നിയമസഭാ തിരഞ്ഞെടുപ്പിൽ പാലക്കാട്...

Related Articles

Popular Categories

spot_imgspot_img