web analytics

പനയമ്പാടത്ത് നാല് വിദ്യാർത്ഥികളുടെ ജീവൻ കവർന്ന അപകടത്തിന്റെ നടുക്കം വിട്ടുമാറുന്നതിന് മുമ്പ് മലപ്പുറത്ത് സ്‌കൂൾ വിദ്യാർത്ഥികൾക്കിടയിലേക്ക് കാർ ഇടിച്ചുകയറി; മൂന്ന് വിദ്യാർത്ഥികൾക്ക് പരുക്ക്

മലപ്പുറം:മലപ്പുറത്ത് സ്‌കൂൾ വിദ്യാർത്ഥികൾക്കിടയിലേക്ക് കാർ ഇടിച്ചുകയറി അപകടം. പൊന്നാനി എ വി ഹൈസ്‌കൂളിലെ മൂന്ന് വിദ്യാർത്ഥികൾക്ക് പരിക്ക്. പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ് മടങ്ങിയ വിദ്യാർത്ഥികൾക്കിടയിലേക്കാണ് കാർ ഇടിച്ചുകയറിയത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം.

നിയന്ത്രണം വിട്ടെത്തിയ കാർ കുട്ടികൾക്കിടയിലേക്ക് പാഞ്ഞുകയറി മറ്റൊരു കാറിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റ വിദ്യാർത്ഥികളെ നാട്ടുകാർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇവരുടെ പരുക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. അപകടത്തിൽപ്പെട്ടവർ നിലവിൽ പൊന്നാനി താലൂക്ക് ആശുപത്രിയിലും മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിലുമായി ചികിത്സയിലാണ്.

പാലക്കാട് പനയമ്പാടത്ത് നാല് വിദ്യാർത്ഥികളുടെ ജീവൻ കവർന്ന അപകടത്തിന്റെ നടുക്കം വിട്ടുമാറുന്നതിന് മുൻപാണ് മറ്റൊരു അപകടം. ഇന്നലെ വൈകിട്ട് പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന നാല് വിദ്യാർത്ഥികളാണ് ലോറിക്കടിയിൽപ്പെട്ട് മരിച്ചത്. നിയന്ത്രണം വിട്ട ലോറി കുട്ടികളുടെ മുകളിലേക്ക് മറിയുകയായിരുന്നു. സിമന്റുമായി വന്ന ലോറിയിൽ മറ്റൊരു ലോറി ഇടിച്ചതാണ് അപകടകാരണം.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img