web analytics

കുറഞ്ഞ വിലയ്ക്ക് ഇലക്ട്രോണിക്സ് സാധനങ്ങൾ വാങ്ങാൻ കുറഞ്ഞ സമയം കൊണ്ട് കോയമ്പത്തൂരെത്താം; മലയാളികൾ കാത്തിരുന്ന മേൽപ്പാലം

പാലക്കാട്: 482 കോടിയോളം രൂപ ചിലവിട്ട് തമിഴ്‌നാട് സര്‍ക്കാര്‍ നിര്‍മിച്ച ഒരു പാലം കേരളത്തിനും മലയാളികള്‍ക്കും ഏറെ ഗുണകരമായി മാറുന്നു.A bridge built by the Tamil Nadu government at a cost of Rs 482 crore is becoming very beneficial for Kerala and the Malayalis

അരമണിക്കൂറിലധികം സമയം യാത്രയ്ക്കായി വേണ്ടിയിരുന്നത് മൂന്നര മിനിറ്റായി കുറയുന്നുവെന്നതാണ് പാലത്തിന്റെ സവിശേഷത.

കോയമ്പത്തൂരില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കോയമ്പത്തൂര്‍ റോഡിലെ ആത്തുപാലം മുതല്‍ ഉക്കടം ടൗണ്‍ വരെ കാലങ്ങളായുള്ള ഗതാഗതക്കുരുക്കിന് ശാശ്വതപരിഹാരവുമാകുകയാണ്.

കേരളത്തില്‍ നിന്ന് കോയമ്പത്തൂരിലേക്കുള്ള യാത്രക്കാര്‍ക്കാണ് പാലം കൊണ്ട് ഏറ്റവും വലിയ ഗുണം ലഭിക്കുക. 2.4 കിലോമീറ്റര്‍ ദൂരമാണ് ഗതാഗതക്കുരുക്ക് കാരണം അരമണിക്കൂര്‍ സമയമെടുത്ത് യാത്ര ചെയ്യേണ്ടിയിരുന്നത്.

പാലത്തിന് മുകളില്‍ 40 കിലോമീറ്ററും, റാംപില്‍ 30 കിലോമീറ്ററുമാണ് വേഗപരിധിയായി നിശ്ചയിച്ചിട്ടുള്ളത്. ഏഴ് റാംപുകള്‍ സഹിതം 3.8 കിലോമീറ്റര്‍ പാലമാണ് നിര്‍മാണം പൂര്‍ത്തിയാക്കിയിരിക്കുന്നത്.

ഇതില്‍ രണ്ട് റാംപുകള്‍ പാലക്കാട് റോഡിലേക്കാണ് എന്നതാണ് മലയാളികള്‍ക്കുള്ള നേട്ടം.
നാല് വരി പാതയായിട്ടാണ് മേല്‍പ്പാലം നിര്‍മിച്ചിരിക്കുന്നത്.

മുമ്പ് നിര്‍മിച്ച ടോള്‍ഗേറ്റില്‍ കേരളത്തിലെ വാഹനങ്ങള്‍ തടഞ്ഞ് ടോള്‍ പിരിക്കുന്ന പതിവിന് അറുതിയായി എന്നതാണ് ആശ്വാസം. പാലക്കാട് റോഡിനെ കോയമ്പത്തൂര്‍ നഗരവുമായി ബന്ധിപ്പിക്കുന്ന രണ്ടു വരി പാലത്തിന് 35 വര്‍ഷം ടോള്‍ പിരിക്കാന്‍ സംസ്ഥാന ഹൈവേ വകുപ്പ് അനുമതി നല്‍കിയിരുന്നു.

ആദ്യം ആത്തുപ്പാലം മുതല്‍ ഉക്കടം വരെ പ്രഖ്യാപിച്ച പദ്ധതി പാലംപണി തുടങ്ങിയ ശേഷം പാലക്കാട്, പൊള്ളാച്ചി റോഡിലേക്കും നീട്ടിയതോടെയാണ് കാലതാമസമുണ്ടായത്.

spot_imgspot_img
spot_imgspot_img

Latest news

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ് ഗുപ്തയുടെ പുതിയ മാസ്റ്റർ ക്ലാസ് അനാലിസിസ്

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ്...

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച പുതിയ സൈബർ തട്ടിപ്പ് ഇങ്ങനെ

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച...

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ പിതാവിന്റെ ക്രൂരത വീണ്ടും ചർച്ചകളിൽ

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ...

സെഡ് പ്ലസ് ഒഴിഞ്ഞു, ഗൺമാൻ സന്ദീപിനെ സുരക്ഷാസംഘത്തിൽ നിന്ന് ഒഴിവാക്കി! പിണറായി വിജയന് ഇനി വൈ കാറ്റഗറി സുരക്ഷ മാത്രം

സെഡ് പ്ലസ് ഒഴിഞ്ഞു, ഗൺമാൻ സന്ദീപിനെ സുരക്ഷാസംഘത്തിൽ നിന്ന് ഒഴിവാക്കി! പിണറായി...

Other news

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ് ഗുപ്തയുടെ പുതിയ മാസ്റ്റർ ക്ലാസ് അനാലിസിസ്

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ്...

കേന്ദ്രത്തിന്റെ ഇ-ബസ് പദ്ധതിയിലേക്ക് കേരളം വീണ്ടും; കെഎസ്ആർടിസിക്ക് ലഭിക്കുക 950 അത്യാധുനിക ഇലക്ട്രിക് ബസുകൾ!

കേന്ദ്രത്തിന്റെ ഇ-ബസ് പദ്ധതിയിലേക്ക് കേരളം വീണ്ടും; കെഎസ്ആർടിസിക്ക് ലഭിക്കുക 950 അത്യാധുനിക...

അതിജീവിതയെ ‘രതിജീവിത’ എന്ന് വിളിച്ച് അധിക്ഷേപം! മാധ്യമപ്രവർത്തകർ തിരുത്താൻ ശ്രമിച്ചിട്ടും നിലപാട് മാറ്റാതെ ദീപ ജോസഫ്

അതിജീവിതയെ ‘രതിജീവിത’ എന്ന് വിളിച്ച് അധിക്ഷേപം! മാധ്യമപ്രവർത്തകർ തിരുത്താൻ ശ്രമിച്ചിട്ടും നിലപാട് മാറ്റാതെ...

Related Articles

Popular Categories

spot_imgspot_img