web analytics

പിതാവി​ന്റെ മൃതദേഹം ഒരു വർഷത്തിലധികമായി ഫ്രീസറിൽ സൂക്ഷിച്ച് 40 കാരൻ ; അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു

പിതാവ് മരിച്ച് ഒരു വർഷം 40കാരനായ മകൻ മൃതദേഹം സംസ്കരിച്ചില്ല. പിതാവിനെ ഫ്രീസറിൽ സൂക്ഷിച്ചത് സ്വത്തവകാശ തർക്കം നിലനിൽക്കുന്നതിനാലായിരുന്നു. സൗത്ത് കൊറിയയിലെ ജ്യോൻഗി പ്രവിശ്യയിലാണ് സംഭവം നടന്നത്.

ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഇയാൾ ജ്യോൻഗിയിലെ ഇച്ചൻ പൊലീസ് സ്റ്റേഷനിലെത്തിയിരുന്നു. പിതാവിന്റെ മൃതദേഹം ഫ്രീസറിൽ സൂക്ഷിച്ചിരിക്കുകയാണെന്ന് പറഞ്ഞപ്പോൾ പൊലീസ് ഞെട്ടി. യുവാവിന് മാനസിക പ്രശ്‌നങ്ങളുണ്ടെന്ന് പൊലീസ് ആദ്യം കരുതി. തുടർന്ന് യുവാവ് കാര്യങ്ങൾ വിശദീകരിച്ചു. സ്വത്തവകാശ തർക്കമുണ്ടെന്നും ഇതേ തുടർന്ന് പിതാവിന്റെ മൃതദേഹം ഫ്രീസറിൽ സൂക്ഷിക്കുകയായിരുന്നുവെന്നും ഇയാൾ പൊലീസിനോട് വ്യക്തമാക്കി. തുടർന്ന് പൊലീസ് ഇയാളുടെ വീട്ടിലെത്തി ഫ്രീസർ പരിശോധിക്കുകയും മൃതദേഹം കണ്ടെടുക്കുകയും ചെയ്തു.

കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഇയാൾ പിതാവിന്റെ വീട് സന്ദർശിച്ചിരുന്നു. ഈ സമയം പിതാവ് വീട്ടിൽ മരിച്ച് കിടക്കുകയായിരുന്നു എന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. അതേസമയം, മൃതദേഹം എങ്ങനെ വീട്ടിൽ എത്തിച്ചു എന്നതിന് ഇയാൾ കൃത്യമായ മറുപടി നൽകിയിട്ടും ഇല്ല. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. യുവാവ് പറഞ്ഞ കാര്യങ്ങൾ പൊലീസ് പൂർണമായും വിശ്വസിച്ചിട്ടില്ല.

സംഭവത്തിന് പിന്നിൽ സ്വത്തവകാശ തർക്കം തന്നെയാണോ എന്ന കാര്യം വിശദമായി പൊലീസ് പരിശോധിക്കും. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമാണ് മരണ കാരണം വ്യക്തമാകുകയുള്ളൂ പൊലീസ് അറിയിച്ചു.

English summary : A 40- year -old man kept his father’s body in a freezer for more than a year ; The police registered a case of unnatural death

spot_imgspot_img
spot_imgspot_img

Latest news

ശബരിമലയിൽ ആന ഇടഞ്ഞ് തിടമ്പ് താഴെ വീണത് വെറുതെയല്ലാ…2014-ൽ ദേവപ്രശ്നത്തിൽ തെളിഞ്ഞതുപോലെ ജയിലിലായില്ലേ…അയ്യപ്പകോപം തന്നെ

ശബരിമലയിൽ ആന ഇടഞ്ഞ് തിടമ്പ് താഴെ വീണത് വെറുതെയല്ലാ…2014-ൽ ദേവപ്രശ്നത്തിൽ തെളിഞ്ഞതുപോലെ...

ഒറ്റയ്ക്ക് പൊരുതിയ ചെകവൻ  താമരക്കളരിയിൽ; കൂട്ടിയും കിഴിച്ചും നോക്കുമ്പോൾ ഗുണം ആര്‍ക്ക്? 

ഒറ്റയ്ക്ക് പൊരുതിയ ചെകവൻ  താമരക്കളരിയിൽ; കൂട്ടിയും കിഴിച്ചും നോക്കുമ്പോൾ ഗുണം ആര്‍ക്ക്?  കൊച്ചി...

ട്വന്റി ട്വന്റി എൻഡിഎയിൽ; ഔദ്യോഗിക പ്രഖ്യാപനം നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ചടങ്ങിൽ

ട്വന്റി ട്വന്റി എൻഡിഎയിൽ; ഔദ്യോഗിക പ്രഖ്യാപനം നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി...

ഒന്നരവയസുകാരനെ കടലിൽ എറിഞ്ഞ് കൊലപ്പെടുത്തിയ സംഭവം; അമ്മ ശരണ്യക്ക് ജിവപര്യന്തം ശിക്ഷ

ഒന്നരവയസുകാരനെ കടലിൽ എറിഞ്ഞ് കൊലപ്പെടുത്തിയ ശരണ്യക്ക് ജിവപര്യന്തം ശിക്ഷ കണ്ണൂർ ∙ ഒന്നര...

ഷിംജിതക്ക് അഴിയെണ്ണാം; 14 ദിവസത്തേക്ക് റിമാൻഡിൽ

ഷിംജിതക്ക് അഴിയെണ്ണാം; 14 ദിവസത്തേക്ക് റിമാൻഡിൽ കോഴിക്കോട്: ബസ്സിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് സാമൂഹിക...

Other news

വ്യാജ ഡിപ്ലോമാറ്റിക് നമ്പർ പ്ലേറ്റുകൾ ഘടിപ്പിച്ച കാറുമായി കറക്കം; വ്യാജ നയതന്ത്ര ഉദ്യോഗസ്ഥയെ വലയിലാക്കി പോലീസ്

വ്യാജ നയതന്ത്ര ഉദ്യോഗസ്ഥയെ വലയിലാക്കി പോലീസ് രാജ്യ തലസ്ഥാനമായ ന്യൂഡൽഹിയിൽ വ്യാജ ഡിപ്ലോമാറ്റിക്...

ദേശീയപാത 66-ൽ ഈ മാസം 30 മുതൽ ടോൾ പിരിവ്;നിരക്കുകൾ ഇങ്ങനെ

മലപ്പുറം: ദേശീയപാത 66-ലൂടെയുള്ള യാത്ര കൂടുതൽ സുഗമമായെങ്കിലും ഇനി യാത്രക്കാർ പണം...

20 ദിവസം മാത്രം പ്രായം, നവജാത ശിശുവിനെ കുരങ്ങൻ തട്ടിയെടുത്ത് കിണറ്റിലേക്കെറിഞ്ഞു; ‘ഡയപ്പർ’ രക്ഷിച്ചു!

20 ദിവസം മാത്രം പ്രായം, നവജാത ശിശുവിനെ കുരങ്ങൻ തട്ടിയെടുത്ത് കിണറ്റിലേക്കെറിഞ്ഞു;...

“50 ഉറക്ക ഗുളികകൾ കഴിച്ചു” – ഇൻസ്റ്റഗ്രാം വീഡിയോ പോസ്റ്റ് ചെയ്ത് യുവാവ്; ഞൊടിയിടയിൽ ആക്ഷൻ എടുത്ത് മെറ്റ; 7 മിനിറ്റിനുള്ളിൽ രക്ഷാപ്രവർത്തനം !

ഇൻസ്റ്റാഗ്രാം വീഡിയോ കണ്ട് ഞൊടിയിടയിൽ യുവാവിനെ രക്ഷപെടുത്തി പോലീസ് ലക്നൗ: ഇൻസ്റ്റഗ്രാമിൽ ആത്മഹത്യ...

ജീവപര്യന്തം തടവുകാർ പരോളിൽ ഇറങ്ങി വിവാഹിതരായി; തിരികെ ജയിലിലേക്ക്

ജീവപര്യന്തം തടവുകാർ പരോളിൽ ഇറങ്ങി വിവാഹിതരായി; തിരികെ ജയിലിലേക്ക് രാജസ്ഥാൻ: ജയിൽ ചുവരുകൾക്കുള്ളിൽ...

Related Articles

Popular Categories

spot_imgspot_img