web analytics

20കാരിയെ കാറിനുള്ളിൽ 2 പേർ ചേർന്ന് ബലാൽസംഗം ചെയ്തു; ദൃശ്യങ്ങൾ പകർത്തി; പിന്നിൽ പരീക്ഷ എഴുതാതെ വിദ്യാഭ്യാസ സർട്ടിഫിക്കറ്റ് വാഗ്ദാനം ചെയ്യുന്ന സംഘം

പരീക്ഷ എഴുതാതെ തന്നെ വിദ്യാഭ്യാസ സർട്ടിഫിക്കറ്റ് വാഗ്ദാനം ചെയ്യുന്ന സംഘം യുവതിയെ കാറിനുള്ളിൽ ബലാത്സംഗം ചെയ്തെന്ന് പരാതി. ആഗ്ര-ലക്‌നൗ എക്‌സ്‌പ്രസ്‌വേയിൽ ആണ് സംഭവം.ആഗ്ര സ്വദേശിനിയായ ഇരുപതു വയസ്സുകാരിയാണ് പീഡനത്തിന് ഇരയായത്. രണ്ടുപേരടങ്ങുന്ന സംഘമാണ് യുവതിയെ പീഡിപ്പിച്ചത്. A 20-year-old girl was raped by 2 people in a car

സമൂഹമാധ്യമത്തിൽ പരീക്ഷ എഴുതാതെ തന്നെ വിദ്യാഭ്യാസ സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് വന്ന പരസ്യം കണ്ടാണ് യുവതി ഇവരെ ബന്ധപ്പെട്ടത്. മേയ് 10നായിരുന്നു സംഭവം. 30,000 രൂപയ്ക്ക് സർട്ടിഫിക്കറ്റ് നൽകാമെന്നാണ് ഫോണിലൂടെ പരിചയപ്പെട്ട രാകേഷ് കുമാർ എന്ന വ്യക്തി യുവതിയോട് പറഞ്ഞത്. 15,000 രൂപ ആദ്യഘട്ടത്തിൽ ഓൺലൈനായി അയച്ചു നൽകി.

ബാക്കി തുകയുമായി യുവതിയോട് ആഗ്ര – ലക്‌നൗ എക്സ്പ്രസ് വേയിൽ എത്താനായിരുന്നു നിർദേശം. രാകേഷ് കുമാറിനൊപ്പം ശ്രീനിവാസ് വർമയെന്ന വ്യക്തിയും ഇവിടെ ഉണ്ടായിരുന്നെന്നു യുവതി പറയുന്നു.

കാറിൽ കയറാൻ ആവശ്യപ്പെട്ട ശേഷം ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോകുകയും ഇവിടെ വച്ച് യുവതിയെ ഇവർ ബലാത്സംഗം ചെയ്യുകയുമായിരുന്നു. ഇതിനിടെ ബലാത്സംഗ രംഗം ഇവർ ക്യാമറയിൽ പകർത്തുകയും ചിത്രങ്ങൾ എടുക്കുകയും ചെയ്തെന്നും യുവതി ആരോപിക്കുന്നു.

ആക്രമണത്തെക്കുറിച്ച് പൊലീസിൽ അറിയിക്കുമെന്ന് പറഞ്ഞപ്പോൾ, ദൃശ്യങ്ങൾ പുറത്തുവിടുമെന്നും ഇവർ ഭീഷണിപ്പെടുത്തി. ദൃശ്യങ്ങൾ ക്യാമറയിൽ ചിത്രീകരിച്ച ശേഷം യുവതിയെ ഇവർ എക്‌സ്പ്രസ്‌വേയിൽ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img