ഭൂതകാലത്തില്‍ നെഗറ്റീവ് ടച്ചില്‍ മെഗാസ്റ്റാര്‍

മലയാളത്തില്‍ വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം പ്രതിനായക കഥാപാത്രത്തെ അവതരിപ്പിക്കാന്‍ മെഗാ സ്റ്റാര്‍ മമ്മൂട്ടി. ‘ഭൂതകാലം’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് മമ്മൂട്ടി വില്ലന്‍ വേഷത്തിലെത്തുക. അര്‍ജുന്‍ അശോകനാണ് ചിത്രത്തില്‍ മറ്റൊരു പ്രധാനകഥാപാത്രം. ഹൊറര്‍ ഗണത്തില്‍പെടുന്ന സിനിമയുടെ പ്രധാന ലൊക്കേഷന്‍ കൊച്ചി, പാലക്കാട് എന്നിവിടങ്ങളാണ്.

30 ദിവസമാണ് മമ്മൂട്ടി നല്‍കിയിരിക്കുന്ന ഡേറ്റ്. അര്‍ജുന്‍ അശോകന്‍ 60 ദിവസത്തെ ഡേറ്റ് ആണ് സിനിമയ്ക്കായി നല്‍കിയിരിക്കുന്നത്. റെഡ് റെയ്ന്‍ എന്ന സയന്‍സ് ഫിക്ഷന്‍ ചിത്രത്തിലൂടെ സംവിധാന രംഗത്തെത്തിയ രാഹുലിന്റെ ഈ ചിത്രവും ഹൊറര്‍ ത്രില്ലറാണ്.

‘വിക്രം വേദ’ ഒരുക്കിയ തമിഴ് നിര്‍മാതാക്കളായ വൈ നോട്ട് സ്റ്റുഡിയോസ് ആദ്യമായി നിര്‍മിക്കുന്ന മലയാള സിനിമയാണിത്. ഓ?ഗസ്റ്റ് 15-ന് സിനിമയുടെ ചിത്രീകരണം ആരംഭിക്കും. സിനിമയുടെ പേര് പ്രഖ്യാപിച്ചിട്ടില്ല. വരിക്കാശ്ശേരിമനയാകും ഒരു പ്രധാന ലൊക്കേഷനാണ്.

മമ്മൂട്ടിയുടെ പ്രതിനായക കഥാപാത്രമാകും സിനിമയുടെ പ്രധാന ആകര്‍ഷണം. പടയോട്ടം, ഇനിയെങ്കിലും, വിധേയന്‍, പലേരി മാണിക്യം, പുഴു എന്നീ സിനിമകളില്‍ മമ്മൂട്ടി നെഗറ്റിവ് ഷെയ്ഡുള്ള കഥാപാത്രമായി അഭിനയിച്ചിട്ടുണ്ട്.

 

spot_imgspot_img
spot_imgspot_img

Latest news

മദ്യലഹരിയിൽ ആക്രമണം; പെരുമ്പാവൂരില്‍ മകന്‍ അച്ഛനെ ചവിട്ടിക്കൊന്നു

കൊച്ചി: പെരുമ്പാവൂരിൽ മദ്യലഹരിയില്‍ അച്ഛനെ ചവിട്ടിക്കൊന്ന മകനെ അറസ്റ്റ് ചെയ്ത് പോലീസ്....

സ്‌പേസ് എക്‌സ് ക്രൂ 10 വിക്ഷേപണം മാറ്റി; സുനിത വില്യംസിൻ്റെ ഭൂമിയിലേക്കുള്ള തിരിച്ചുവരവ് നീളും

കാലിഫോര്‍ണിയ: ബഹിരാകാശത്ത് തുടരുന്ന സുനിത വില്യംസി​ന്റെ മടക്കയാത്ര വീണ്ടും നീളുന്നു. സ്‌പേസ്...

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സെർവർ ഹാക്ക് ചെയ്യാൻ ശ്രമിച്ചത് 150 വട്ടം; മൂവാറ്റുപുഴ സ്വദേശിക്കെതിരെ കേസ്

കൊച്ചി: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അതീവസുരക്ഷ സംവിധാനമുള്ള സെർവർ ഹാക്ക് ചെയ്യാൻ...

പാതിവില തട്ടിപ്പ് കേസ്: ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി: ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

തിരുവനന്തപുരം: വിവാദമായ പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍....

യുകെ തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ചു; വൻ തീപിടുത്തം:

തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ച് തീപിടിച്ചു. സോളോംഗ് എന്ന...

Other news

ഗ്രില്ലുകൾ താനെ വലിച്ചടച്ചു; ലിഫ്റ്റിൽ കുടുങ്ങിയ നാലര വയസ്സുകാരന് ദാരുണാന്ത്യം

ബെംഗളൂരു: ഹൈദരാബാദിൽ ലിഫ്റ്റിൽ കുടുങ്ങിയ നാലര വയസ്സുകാരന് ദാരുണാന്ത്യം. സന്തോഷ് നഗർ...

സ്വകാര്യ ബസിൽ നിരോധിത ലഹരി വിൽപ്പന, അതും സ്കൂൾ കുട്ടികൾക്ക്; ഒടുവിൽ പിടി വീണു

ചേർത്തല: ചേർത്തല- എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന എൻ.എം എന്ന സ്വകാര്യ...

ഈ കണ്ണനിഷ്ടം കഞ്ചാവ്; പിടിയിലായത് ഒരു കിലോ സാധനവുമായി

ഹരിപ്പാട്: ഹരിപ്പാട് കുമാരകോടി പാലത്തിന് പടിഞ്ഞാറ് വശത്ത് നിന്ന് ഒരു കിലോ...

ഇൻസ്റ്റാഗ്രാം സുഹൃത്തിനെ കാണാൻ ഡൽഹിയിലെത്തി; യുകെ സ്വദേശിനി നേരിട്ടത് ക്രൂര പീഡനം

ന്യൂഡൽഹി: ഇൻസ്റ്റാഗ്രാം സുഹൃത്തിനെ കാണാൻ ഡൽഹിയിലെത്തിയ യുകെ സ്വദേശിനി ഹോട്ടലിൽ വെച്ച്...

ലോകത്ത് 4 രാജ്യങ്ങളിൽ മാത്രം; അടുത്തത് ഇന്ത്യയിൽ; വമ്പൻ മാറ്റത്തിനൊരുങ്ങി ഇന്ത്യൻ റെയിൽവെ

ന്യൂഡൽഹി: ഹൈഡ്രജന്റെ കരുത്തിൽ കുതിക്കാൻ ഒരുങ്ങി ഇന്ത്യൻ റെയിൽവെ. മാർച്ച് 31-ഓടെ...

ആവശ്യമുള്ള ബുക്കുകളുടെ പേരുകൾ ക്ലിക്ക്‌ ചെയ്താൽ മതി..എടിഎം പോലൊരു പുസ്തകക്കട

തിരുവനന്തപുരം: കേരളത്തിലെ ആദ്യ ബുക്ക്‌ വെൻഡിങ് മെഷീൻ കൈരളി തിയറ്ററിൽ. ബുക്ക്‌...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!