കോഴിക്കോട്: ചക്ക തലയിൽ വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരുന്ന വീട്ടമ്മ മരിച്ചു. കോഴിക്കോട് തിരിച്ചിലങ്ങാടി ഉണ്ണിയാലിങ്ങൽ കോലഞ്ചേരി സ്വദേശിനി മിനി (53) ആണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്‌ചയാണ് അപകടമുണ്ടായത്.
- Material: Nylon, Colour: Red & Black Made up of waterproof material fabric with pleasing looks, bags are large in size w…
- Built with the fine quality materials to endure long-term and frequent use.
- Foldable & Convenient: Two Handles for easy carry, foldable when not in use the bag can be folded back when not in use. …
വീട്ടിൽ വസ്‌ത്രങ്ങൾ അലക്കുന്നതിനിടെ പ്ലാവിൽ നിന്ന് ചക്ക ശരീരത്തിലേക്ക് വീഴുകയായിരുന്നു. അബോധാവസ്ഥയിലായ മിനിയെ ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചക്ക വീണ് മിനിയുടെ നട്ടെല്ലിനാണ് ക്ഷതമേറ്റിരുന്നത്. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു. ഭർത്താവ് – പാലക്കോട്ട് ഉണ്ണികൃഷ്‌ണൻ. മക്കൾ – നികേഷ്, നിഷാന്ത്.
ജോലി ചെയ്തിരുന്ന വീട്ടിലെത്തി ആക്രമണം; ഹോം നഴ്സിനെ ഭർത്താവ് കുത്തിപ്പരിക്കേൽപ്പിച്ചു
പത്തനംതിട്ട: ഹോം നഴ്സായ യുവതിയെ ഭർത്താവ് കുത്തിപ്പരിക്കേൽപ്പിച്ചു. പത്തനംതിട്ട കൊടുമൺ ഐക്കാട് ആണ് സംഭവം. മാവേലിക്കര വെട്ടിയാർ സ്വദേശി 35 കാരിയായ വിജയ സോണിയാണ് ആക്രമണത്തിന് ഇരയായത്.
യുവതി ഹോം നഴ്സിയായി ജോലി നോക്കിയിരുന്ന വീട്ടിലെത്തിയായിരുന്നു ആക്രമണം നടത്തിയത്. ഇവരുടെ രണ്ടാം ഭർത്താവ് കോട്ടയം അയ്മനം സ്വദേശി ബിബിൻ തോമസ് ആണ് വിജയയെ കുത്തിയത്. കുടുംബവഴക്കാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.









