web analytics

മാസപ്പടി കേസ്; എസ്എഫ്ഐഓയ്ക്കും കേന്ദ്ര കമ്പനികാര്യമന്ത്രാലയത്തിനും നോട്ടീസയച്ച് ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി: മാസപ്പടി കേസിൽ സിഎംആർഎൽ സമർപ്പിച്ച ഹർജിയിൽ എസ്എഫ്ഐഓയ്ക്കും കേന്ദ്ര കമ്പനികാര്യമന്ത്രാലയത്തിനും നോട്ടീസയച്ച് ഡൽഹി ഹൈക്കോടതി.

നാളെതന്നെ മറുപടി നൽകാനാണ് നിർദേശം. അതേസമയം കേസിൽ തുടർനടപടികൾ തടയണമെന്ന സിഎംആർഎൽ ഹർജിയിൽ ഡൽഹി ഹൈക്കോടതി മറ്റന്നാൾ‌ വാദം കേൾക്കും.

സിഎംആർഎൽ ഹർജി തീർപ്പാക്കുംവരെ കേസിൽ തുടർനടപടികളുണ്ടാകില്ലെന്ന് ഹൈക്കോടതിയിലെതന്നെ മറ്റൊരു ബെഞ്ച് നേരത്തെ വാക്കാൽ പറഞ്ഞിരുന്നു. എന്നാൽ അത് ലംഘിക്കപ്പെട്ടെന്നും സിഎംആർഎൽ വാദിച്ചു.

എന്നാൽ ഈ വാദം അം​ഗീകരിക്കാൻ കോടതി തയ്യാറായില്ല. കുറ്റപ്പത്രം സമർപ്പിച്ച സാഹചര്യത്തിൽ ഹർജി നിലനിൽക്കുമോ എന്ന് കേസ് പരിഗണിക്കുന്ന ജഡ്ജി ഗീരീഷ് കപ്താൽ ചോദിച്ചു.

എന്നാൽ നേരത്തെ നൽകിയ ഉറപ്പ് അന്വേഷണ എജൻസി പാലിച്ചില്ലെന്ന് സിഎംആർഎല്ലിനായി ഓൺലൈനായി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട് കൊച്ചിയിലെ കോടതിയിൽ തുടർനടപടികൾ തുടങ്ങാനിരിക്കെയാണ് സിഎംആർഎൽ ഹൈക്കോടതിയിൽ ഹർജി നൽകിയത്. ഹൈക്കോടതിയുടെ അനുമതി ഇല്ലാതെ വിചാരണ തുടങ്ങരുതെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്.

അതേസമയം മാസപ്പടി കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെയും പ്രതി ചേർത്തത് ഇക്കഴിഞ്ഞ ദിവസമാണ് . വീണയെയും സിഎംആർഎൽ മേധാവി ശശിധരൻ കർത്തയെയും ബോർഡ് അംഗങ്ങളെയും വിചാരണ ചെയ്യാൻ കോർപ്പറേറ്റ് കാര്യ മന്ത്രാലയമാണ് എസ് എഫ് സി ഒക്ക് അനുമതി നൽകി.

സാമ്പത്തിക ക്രമക്കേടിന് പത്ത് വർഷം തടവ് ലഭിക്കാവുന്ന കേസുകളാണ് വീണ അടക്കമുള്ള പ്രതികൾക്ക് മേൽ എസ് എഫ് സി ഒ ചുമത്തിയിട്ടുള്ളത്.

സി എം ആറിൽ നിന്നും എംപവർ ഇന്ത്യ എന്ന കമ്പനിയിൽ നിന്നും വീണയും ഹെക്സ ലോജിക്കും രണ്ട് കോടി എഴുപത്ത് ലക്ഷം അനധികൃതമായി കൈപ്പറ്റിയെന്ന് അന്വേഷണത്തിൽ കണ്ടെത്തി. സേവനമില്ലതെ പണം കൈപറ്റിയതിനാണ് വീണക്കെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്.

spot_imgspot_img
spot_imgspot_img

Latest news

വിളമ്പുന്നത് ഭക്ഷണമോ അതോ വിഷമോ? ഹോട്ടലിൽ നിന്നും മീൻ കഴിച്ച 2 പേർക്ക് ദാരുണാന്ത്യം

വിളമ്പുന്നത് ഭക്ഷണമോ അതോ വിഷമോ? ഹോട്ടലിൽ നിന്നും മീൻ കഴിച്ച 2...

ശബരിമല സ്വർണക്കവർച്ച കേസ്; നടൻ ജയറാം ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരായേക്കും

ശബരിമല സ്വർണക്കവർച്ച കേസ്; നടൻ ജയറാം ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരായേക്കും തിരുവനന്തപുരം:ജയറാം...

അടിമാലിയിൽ കാട്ടുതീ വ്യാപകം; കുരുമുളക്–ഏലം കൃഷികൾ കത്തി, ഏഴ് കുടുംബങ്ങൾക്കു വൻ നഷ്ടം

അടിമാലിയിൽ കാട്ടുതീ വ്യാപകം; കുരുമുളക്–ഏലം കൃഷികൾ കത്തി, ഏഴ് കുടുംബങ്ങൾക്കു വൻ...

ആനകൊമ്പുകൾ സൂക്ഷിച്ചിരുന്ന ചില്ലു ഫ്രെയിമിൽ 20 പേരുടെ വിരൽ അടയാളം

ആനകൊമ്പുകൾ സൂക്ഷിച്ചിരുന്ന ചില്ലു ഫ്രെയിമിൽ 20 പേരുടെ വിരൽ അടയാളം തിരുവനന്തപുരം:പാങ്ങോട് മിലിട്ടറി...

കോഴിക്കോട് എസ്‌ഐ ആക്രമണം: പ്രതി ലക്ഷ്യമിട്ടത് മറ്റ് ഉദ്യോഗസ്ഥരെ? അന്വേഷണം ഊർജിതം

കോഴിക്കോട് എസ്‌ഐ ആക്രമണം: പ്രതി ലക്ഷ്യമിട്ടത് മറ്റ് ഉദ്യോഗസ്ഥരെ? അന്വേഷണം ഊർജിതം കോഴിക്കോട്:...

Other news

ആന്റണി രാജുവിന്റെ വിധി ഇന്ന്! എംഎൽഎ കുപ്പായം തിരികെ കിട്ടുമോ? രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന ആ നിർണ്ണായക ഉത്തരവ്

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ വൻ ഭൂകമ്പങ്ങൾ സൃഷ്ടിച്ചേക്കാവുന്ന ഒരു കോടതി വിധിയിലേക്ക്...

മർദ്ദ വ്യതിയാനം: നെടുമ്പാശേരിയിൽ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം തിരിച്ചിറക്കി; വിമാനത്താവളത്തിൽ പ്രതിഷേധിച്ചു യാത്രക്കാർ

മർദ്ദ വ്യതിയാനം: നെടുമ്പാശേരിയിൽ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം തിരിച്ചിറക്കി നെടുമ്പാശേരി വിമാനത്താവളത്തിൽ...

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ രണ്ടാമത്തെ ബലാത്സംഗ കേസ്: പരാതിക്കാരി രഹസ്യമൊഴി നൽകി

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ രണ്ടാമത്തെ ബലാത്സംഗ കേസ്: പരാതിക്കാരി രഹസ്യമൊഴി നൽകി രാഹുൽ...

വയനാടിന്റെ ആതുരസേവന രംഗത്ത് വിപ്ലവകരമായ മാറ്റം; മെഡിക്കൽ കോളേജ് വികസനത്തിന് 28 ഏക്കർ ഭൂമി കൈമാറാൻ അനുമതി

കൽപ്പറ്റ: വയനാട് ജില്ലയുടെ ആരോഗ്യ സ്വപ്നങ്ങൾക്ക് ചിറകുമുളപ്പിക്കാൻ സർക്കാർ നീക്കം. മാനന്തവാടിയിൽ...

ആഗോള അയ്യപ്പ സംഗമം: ഓഡിറ്റ് റിപ്പോർട്ടിൽ പിഴവുകൾ; ദേവസ്വം ബോർഡ് വിശദീകരണവുമായി രംഗത്ത്

ആഗോള അയ്യപ്പ സംഗമം: ഓഡിറ്റ് റിപ്പോർട്ടിൽ പിഴവുകൾ; ദേവസ്വം ബോർഡ് വിശദീകരണവുമായി...

Related Articles

Popular Categories

spot_imgspot_img