web analytics

കൽപ്പറ്റയിലെ ഗോകുലിന്‍റെ മരണം; രണ്ട് പോലീസുകാര്‍ക്കെതിരെ നടപടി

കല്‍പ്പറ്റ: കല്‍പ്പറ്റ പോലീസ് സ്‌റ്റേഷനിലെ ശുചിമുറിയില്‍ ആദിവാസി യുവാവ് തൂങ്ങി മരിച്ച സംഭവത്തില്‍ രണ്ടു പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. ജിഡി ചാര്‍ജുണ്ടായിരുന്ന എഎസ്‌ഐ ദീപ, സിവില്‍ പോലീസ് ഓഫീസര്‍ ശ്രീജിത്ത് എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. സംഭവം നടന്ന് മണിക്കൂറുകള്‍ക്കകം തന്നെ കണ്ണൂര്‍ റേഞ്ച് ഐജിക്ക് വയനാട് ജില്ലാ പോലീസ് മേധാവി റിപ്പോര്‍ട്ട് കൈമാറിയിരുന്നു.

ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാര്‍ക്ക് ജാഗ്രതക്കുറവുണ്ടായി എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. അമ്പലവയല്‍ നെല്ലാറച്ചാല്‍ പുതിയപാടി വീട്ടില്‍ ഗോകുലാണ് കല്പറ്റ പോലീസ് സ്റ്റേഷനിലെ ശുചിമുറിയില്‍ ജീവനൊടുക്കിയത്. ചൊവ്വാഴ്ച രാവിലെ എട്ടുമണിയോടെയായിരുന്നു സംഭവം.

പോലീസ് കസ്റ്റഡിയിലായിരുന്ന ഗോകുല്‍ 7.45-ഓടെ ശൗചാലയത്തില്‍ പോകണമെന്ന് ആവശ്യപ്പെട്ടു. തുടർന്ന് എട്ടുമണിയായിട്ടും യുവാവ് പുറത്തുവരാത്തതിനാല്‍ വാതില്‍ ചവിട്ടിപ്പൊളിച്ച് പരിശോധിച്ചപ്പോഴാണ് ധരിച്ചിരുന്ന ഫുള്‍കൈ ഷര്‍ട്ട് ഊരി ശൗചാലയത്തിലെ ഷവറില്‍ കെട്ടിത്തൂങ്ങിയ നിലയില്‍ കണ്ടെത്തിയതെന്ന് പോലീസ് പറയുന്നു. ഉടൻ തന്നെ ഗോകുലിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

യുവാവ് ശുചിമുറിയിലേക്ക് പോയ ശേഷം മടങ്ങിയെത്താന്‍ വൈകിയപ്പോള്‍, അവിടെയുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥര്‍ വേണ്ടവിധത്തില്‍ ഇടപെട്ടില്ല എന്നായിരുന്നു ജില്ലാ പോലീസ് മേധാവിയുടെ റിപ്പോര്‍ട്ടിൽ പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. അതേസമയം കുലിന്റെ ആത്മഹത്യ, ഇപ്പോള്‍ ക്രൈം ബ്രാഞ്ചാണ് അന്വേഷിക്കുന്നത്.

spot_imgspot_img
spot_imgspot_img

Latest news

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക് പരിക്ക്

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക്...

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത Tehran:...

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം തിരുവനന്തപുരം: വഴുതക്കാട്...

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം കോട്ടയം: കടുത്തുരുത്തിയിൽ...

“ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്…!”;  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി

​"ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്...!";  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി പൊള്ളാച്ചി: വാൽപ്പാറ...

Other news

​വീട്ടിലെ ശുചിമുറിയിൽ പാമ്പ്; തൃശൂരിൽ രണ്ടര വയസ്സുകാരന് ശംഖുവരയന്റെ കടിയേറ്റു

​വീട്ടിലെ ശുചിമുറിയിൽ പാമ്പ്; തൃശൂരിൽ രണ്ടര വയസ്സുകാരന് ശംഖുവരയന്റെ കടിയേറ്റു Thrissur: വാണിയംപാറയിൽ...

“യുദ്ധം നിൽക്കുമോ അതോ നീളുമോ? ഇറാന് ട്രംപിന്റെ അന്ത്യശാസനം!

"യുദ്ധം നിൽക്കുമോ അതോ നീളുമോ? ഇറാന് ട്രംപിന്റെ അന്ത്യശാസനം! ഇറാനിൽ നിന്നുള്ള ഏകീകൃത...

വെടിക്കെട്ട് ദുരന്തത്തിന് പിന്നാലെ സഹായഹസ്തം നീട്ടി കല്യാണരാമൻ; ദുരിതബാധിതർക്കായി 5 ലക്ഷം രൂപ പ്രഖ്യാപിച്ചു

വെടിക്കെട്ട് ദുരന്തത്തിന് പിന്നാലെ സഹായഹസ്തം നീട്ടി കല്യാണരാമൻ; ദുരിതബാധിതർക്കായി 5 ലക്ഷം...

പരിചയസമ്പന്നർക്കും പിഴച്ചോ? മുണ്ടത്തിക്കോട് ദുരന്തം വിരൽ ചൂണ്ടുന്നത്

പരിചയസമ്പന്നർക്കും പിഴച്ചോ? മുണ്ടത്തിക്കോട് ദുരന്തം വിരൽ ചൂണ്ടുന്നത് Thrissur: മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിൽ...

ശബരിമല കേസ്: സംസ്ഥാന സർക്കാരിന്റെ വാദം ഇന്ന്

ശബരിമല കേസ്: സംസ്ഥാന സർക്കാരിന്റെ വാദം ഇന്ന് Sabarimala Temple: ശബരിമല യുവതിപ്രവേശനവുമായി...

Related Articles

Popular Categories

spot_imgspot_img