ഹോട്ടലുകൾക്ക് പലരും വ്യത്യസ്തങ്ങളായ പേരുകൾ ഇടാറുണ്ട്. ആളുകളെ ആകർഷിക്കുക എന്നതുതന്നെ കാര്യം. എന്നാൽ ഇത്തരത്തിൽ പേരിട്ടതിനു വ്യത്യസ്തമായ നടപടി നേരിടുകയാണ് ഒരു റെസ്റ്റോറൻറ്. റസ്റ്റോറന്റിന് ഇതിൻറെ ഉടമകൾ നൽകിയ പേരാണ് പുലിവാലായത്.
രണ്ട് സുഹൃത്തുക്കൾ ചേർന്ന് തുടങ്ങിയ റെസ്റ്റോറന്റിനു ‘Ma femme est une cochonne’ എന്ന് പേരിട്ടു, ഇംഗ്ലീഷിൽ ‘My wife is a pig’ എന്നാണു ഇതിന്റെ അർഥം. അതായത് ‘എൻറെ ഭാര്യ ഒരു പന്നിയാണ്’എന്ന്. ഫ്രാൻസിലെ കാനിൽ ആണ് ഈ റെസ്റ്റോറന്റ് ഉള്ളത്.
- 【Mini Multi-function Kitchen Tools Set】6pcs kitchen gadgets sets with 7 features. Includes 1 swivel peeler for vegetable…
- 【Upgrade Ergonomic and Space Saving Design】Compared with other products, we have upgraded the size and material, bigger …
- 【Quality and lightweight】Made of high quality 430 stainless steel and ABS plastic, the blades made from 430 stainless st…
മനുഷ്യശരീരങ്ങളുള്ള പെൺപന്നികളെ ചിത്രീകരിക്കുന്ന ഒരു ചിത്രത്തോടൊപ്പമാണ് ഈ പേര് ചേർത്തിരിക്കുന്നത്. കട തുറന്നതിന് തൊട്ടുപിന്നാലെ, ചേർത്തിരുന്ന കടയുടെ പേരും വൈറലായി. എന്നാൽ, സംഭവിച്ചത് മറ്റൊന്നാണ്. ഒരു മാസത്തിനുള്ളിൽ, തദ്ദേശ ഭരണകൂടം ഇടപെട്ടു.
കടയുടെ പുറത്തെ ചിത്രീകരണവും പേരും മാറ്റിയില്ലെങ്കിൽ പ്രതിദിനം 262 ഡോളർ (ഏകദേശം 22,000 രൂപ) പിഴ ചുമത്തുമെന്ന് കർശന നിർദേശം നൽകി. എന്നാൽ, കടയുടമകൾ പേരു മാറ്റാനോ ബോർഡ് നീക്കം ചെയ്യാനോ തയ്യാറായില്ല.ആരെയും അപമാനിക്കാൻ ഉദ്ദേശിച്ചുള്ളതല്ല ബോർഡ് എന്നും തങ്ങളുടെ ഇഷ്ടമാണ് അതെന്നുമാണ് കടയുടമകളുടെ നിലപാട്.









