കൊച്ചി: ആലുവയിൽ നിന്ന് കാണാതായ നിയമ വിദ്യാർത്ഥിയുടെ മൃതദേഹം പുഴയിൽ കണ്ടെത്തി. തിരുവന്തപുരം സ്വദേശി അതുൽ ഷാബു ആണ് മരിച്ചത്. ഉളിയന്നൂരിലെ സ്കൂബാ ടീമാണ് മൃതദേഹം കണ്ടെത്തിയത്.
എടത്തല മണി മുക്കിലെ ന്യൂവൽസ് കോളേജിലെ എൽഎൽബി വിദ്യാർത്ഥിയാണ് അതുൽ ഷാബു. മണലി മുക്കിൽ ബന്ധുവിനൊപ്പം വാടകയ്ക്ക് താമസിക്കുകയാണ് അതുൽ. ഇന്നലെ മുതലാണ് അതുലിനെ കാണാതായത്.
- LIGHTWEIGHT MOISTURISER: 100% lightweight Squalane sourced from olive oil. It prevents transepidermal water loss, restor…
- POTENT FORMULA: Squalene (C30H50) is a major component of human sebum and the hydrolipid film. Squalene plays a key role…
- CONSUMER STUDY: 80% subjects noticed soft, silky, non-greasy skin in 2 weeks.; CLEAN BEAUTY: Formulated without the use …
ഇതിനിടെ ആലുവ മാർത്താണ്ഡവർമ്മപാലത്തിൽ നിന്നും ഒരാൾ പുഴയിലേക്ക് ചാടിയെന്ന് ആരോ പൊലീസിനു വിവരം നൽകുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ പരിശോധനയിൽ ഒരു ബൈക്കും മൊബൈൽ ഫോണും കണ്ടെത്തി. ഇത് അതുലിന്റേതാണെന്ന് തിരിച്ചറിഞ്ഞു.
പിന്നാലെ ആലുവ പുഴയിൽ വീണ്ടും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.









