web analytics

നിത്യാനന്ദ മരിച്ചു, ജീവത്യാഗം ചെയ്തെന്ന് സഹോദരി പുത്രൻ; 10000 കോടി രൂപയുടെ സ്വത്ത് നടി രഞ്ജിതക്കോ?

ചെന്നൈ: കുപ്രസിദ്ധ ആൾദൈവം നിത്യാനന്ദ മരിച്ചെന്ന് അഭ്യൂഹം. നിത്യാനന്ദയുടെ സഹോദരിയുടെ മകനാണ് നിത്യാനന്ദ ജീവത്യാഗംചെയ്‌തെന്ന് വെളിപ്പെടുത്തലുമായി എത്തിയത്. 

നിത്യാനന്ദയുടെ അനുയായികളുമായി നടത്തിയ വീഡിയോ കോൺഫറൻസിങ്ങിലൂടെയാണ് സുന്ദരേശ്വരൻ ഇക്കാര്യം വ്യക്തമാക്കിയത്. 

സനാതനധർമം സ്ഥാപിക്കുന്നതിനുവേണ്ടി പോരാടിയ സ്വാമി ജീവത്യാഗംചെയ്‌തെന്നായിരുന്നു നിത്യാനന്ദയുടെ അനുയായികൂടിയായ സുന്ദരേശ്വരൻ പറഞ്ഞത്.

2010-ൽ സിനിമാനടിക്കൊപ്പമുള്ള വീഡിയോ പുറത്തുവന്നതുമുതൽ വിവാദങ്ങളിൽ നിറഞ്ഞുനിന്ന നിത്യാനന്ദ 2019-ലാണ് ഇന്ത്യ വിട്ടത്. 

തങ്ങളുടെ മൂന്നുമക്കളെ തട്ടിക്കൊണ്ടുപോയതായി തമിഴ് ദമ്പതിമാർ നൽകിയ പരാതിയിൽ ഗുജറാത്ത് പോലീസ് അറസ്റ്റിന് നടപടിയാരംഭിച്ചതിനെത്തുടർന്നായിരുന്നു നിത്യാനന്ദ രാജ്യംവിട്ടത്.

എക്വഡോറിനുസമീപം ഒരു ദീപിൽ അനുയായികൾക്കൊപ്പം കഴിയുന്നെന്നായിരുന്നു. 

പിന്നീട് പലതവണ ഓൺലൈൻ മുഖേന ആത്മീയപ്രഭാഷണങ്ങൾ നടത്തിയിരുന്നു. കൈലാസ എന്നപേരിൽ രാജ്യം സ്ഥാപിച്ചെന്നും നിത്യാനന്ദ അവകാശപ്പെട്ടു. 

നിത്യാനന്ദ മരിച്ചെന്ന് 2022-ൽ അഭ്യൂഹം പ്രചരിച്ചിരുന്നെങ്കിലും ആരോഗ്യപ്രശ്‌നങ്ങൾ നേരിടുന്ന താൻ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണെന്നറിയിച്ച് ഓൺലൈനിൽ പിന്നീട് പ്രത്യക്ഷപ്പെട്ടു. 

എന്നാൽ, കഴിഞ്ഞകുറച്ചുകാലമായി ഇയാളുടെ വീഡിയോ പ്രഭാഷണങ്ങൾ പുറത്തുവരുന്നുണ്ടായിരുന്നില്ല.

നിത്യാനന്ദയുടെ മരണ വാർത്തയ്ക്ക് പിന്നാലെ അദ്ദേഹത്തിന്റെ 10000 കോടി രൂപയില്‍ അധികം വരുന്ന സ്വത്തിന് അവകാശി ആരായിരിക്കും എന്ന തരത്തിലുള്ള ചർച്ചകളും സൈബറിടങ്ങളിൽ സജീവമാണ്. 

നിത്യ സുന്ദരേശ്വരാനന്ദ സ്വാമി നിത്യാനന്ദയുടെ പിന്‍ഗാമിയാകുമോ, അല്ലെങ്കില്‍ സ്വത്തില്‍ അവകാശവാദവുമായി നടിയും നിത്യാനന്ദയുടെ ശിഷ്യയുമായ രഞ്ജിത എത്തുമോ എന്ന് തുടങ്ങിയ ചോദ്യങ്ങള്‍ ഇതിനോടകം ഉയർന്ന് കഴിഞ്ഞു

spot_imgspot_img
spot_imgspot_img

Latest news

മഴയെത്തുന്നു; ഒപ്പം ഇടിമിന്നൽ ജാഗ്രതയും! ഈ ജില്ലകളിൽ വരും മണിക്കൂറുകളിൽ മഴയ്ക്ക് സാധ്യത

മഴയെത്തുന്നു; ഒപ്പം ഇടിമിന്നൽ ജാഗ്രതയും! ഈ ജില്ലകളിൽ വരും മണിക്കൂറുകളിൽ മഴയ്ക്ക്...

മലയാളിയായ കൃഷ്ണപിള്ളയുടെ മകൻ, മുംബൈ വിറപ്പിച്ച ഡോൺ; കുമാർ പിള്ളയെ നാടുകടത്താൻ ഇന്ത്യ

മലയാളിയായ കൃഷ്ണപിള്ളയുടെ മകൻ, മുംബൈ വിറപ്പിച്ച ഡോൺ; കുമാർ പിള്ളയെ നാടുകടത്താൻ...

തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബാറുടമകൾക്ക് സർക്കാരിന്റെ ‘സമ്മാനം; മുന്നണിയിൽ പുകച്ചിൽ!

തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബാറുടമകൾക്ക് സർക്കാരിന്റെ 'സമ്മാനം; മുന്നണിയിൽ പുകച്ചിൽ! തിരുവനന്തപുരം: ബാറുകളുടെ പ്രവർത്തനസമയം...

എവറസ്റ്റ് കീഴടക്കിയ ഹെലികോപ്റ്റർ ഇനി ഇന്ത്യയിൽ! ടാറ്റയുടെ കരുത്തിൽ ആകാശവിസ്മയം വരുന്നു

എവറസ്റ്റ് കീഴടക്കിയ ഹെലികോപ്റ്റർ ഇനി ഇന്ത്യയിൽ! ടാറ്റയുടെ കരുത്തിൽ ആകാശവിസ്മയം വരുന്നു ന്യൂഡൽഹി:...

Other news

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് ‘പൂട്ടുവീഴുന്നു’; നിയന്ത്രണത്തിനൊരുങ്ങി കേന്ദ്ര സർക്കാർ

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് 'പൂട്ടുവീഴുന്നു'; നിയന്ത്രണത്തിനൊരുങ്ങി കേന്ദ്ര സർക്കാർ ന്യൂഡൽഹി:16 വയസ്സിൽ...

ശബരിമല സ്വർണ്ണക്കൊള്ള: ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും;തന്ത്രിയുടെ നിലപാട് നിർണ്ണായകം

കൊച്ചി: ലോകപ്രസിദ്ധമായ ശബരിമല അയ്യപ്പ സന്നിധിയിലെ സ്വർണ്ണപ്പാളികളിലും കൊടിമരത്തിലും നടന്നുവെന്ന് ആരോപിക്കപ്പെടുന്ന...

വിശ്വാസികൾ പ്രാർഥനാനിർഭരമായ പുണ്യമാസത്തിലേക്ക്; വ്രതശുദ്ധിയുടെ റംസാൻ കാലത്തിന് ഇന്ന് തുടക്കം;

തിരുവനന്തപുരം: ആത്മസംസ്‌കരണത്തിന്റെയും ത്യാഗത്തിന്റെയും പവിത്രമായ ദിനരാത്രങ്ങളിലേക്ക് വിശ്വാസിലോകം ചുവടുവെക്കുന്നു. റംസാൻ വ്രതാരംഭത്തിന്...

കുട്ടികൾ പോലുമറിയാതെ ഭാഷ മാറി! തസ്തിക നിലനിർത്താൻ കൃത്രിമം കാണിച്ച അദ്ധ്യാപകൻ സസ്‌പെൻഷനിൽ

കുട്ടികൾ പോലുമറിയാതെ ഭാഷ മാറി! തസ്തിക നിലനിർത്താൻ കൃത്രിമം കാണിച്ച അദ്ധ്യാപകൻ...

മഴയെത്തുന്നു; ഒപ്പം ഇടിമിന്നൽ ജാഗ്രതയും! ഈ ജില്ലകളിൽ വരും മണിക്കൂറുകളിൽ മഴയ്ക്ക് സാധ്യത

മഴയെത്തുന്നു; ഒപ്പം ഇടിമിന്നൽ ജാഗ്രതയും! ഈ ജില്ലകളിൽ വരും മണിക്കൂറുകളിൽ മഴയ്ക്ക്...

ആരോഗ്യം തൃപ്തികരം, അംഗീകാരം ലഭിക്കും; ഇന്നത്തെ നക്ഷത്രഫലം

ആരോഗ്യം തൃപ്തികരം, അംഗീകാരം ലഭിക്കും; ഇന്നത്തെ നക്ഷത്രഫലം മേടം: കാര്യങ്ങളിൽ വിജയം കൈവരിക്കാൻ അനുകൂല...

Related Articles

Popular Categories

spot_imgspot_img