രജിസ്‌ട്രേഷനില്ലാത്ത സംരംഭങ്ങളുമായി അതിഥിതൊഴിലാളികള്‍

കൊച്ചി: അതിഥി തൊഴിലാളികള്‍ അതിഥി മുതലാളികള്‍ ആവുന്നതോടെ സംസ്ഥാന സര്‍ക്കാരിന്റെ കണക്കെടുപ്പുകള്‍ പാളുകയാണ്. പരമ്പരാഗത തൊഴില്‍ മേഖലകളില്‍ നിന്നും പുതിയ തൊഴില്‍ മേഖലകളിലേക്കും തൊഴിലാളികളുടെ ആവശ്യമേറിയതോടെ കേരളത്തിലേക്കുള്ള അതിഥി തൊഴിലാളികളുടെ ഒഴുക്ക് വര്‍ധിച്ചു. തൊഴില്‍ വകുപ്പിന്റെ കണ്ണെത്താത്ത ചെറിയ തൊഴില്‍ മേഖലകളിലേക്കുള്ള അതിഥി തൊഴിലാളികളുടെ കടന്നുവരവാണ് സര്‍ക്കാരിന് കൃത്യമായ കണക്കെടുക്കുന്നതിന് തടസമാകുന്നത്.

തൊഴില്‍ തേടി സംസ്ഥാനത്ത് എത്തിയ പല അതിഥി തൊഴിലാളികളും ഇന്ന് തൊഴിലാളിയല്ല. മറിച്ച് ചായക്കട അടക്കമുള്ള പല സംരംഭങ്ങളുടെയും മുതലാളിമാരാണ്. സംരംഭങ്ങള്‍ സ്വയം തുടങ്ങിയതോടെ ഇവരുടെ കുടുംബവും കേരളത്തിലേക്ക് പറിച്ച് നടെപ്പട്ടു. ഇങ്ങനെ ആയിരക്കണക്കിന് അന്യ സംസ്ഥാനക്കാരാണ് കൊച്ചു കൊച്ചു സംരഭങ്ങള്‍ തുടങ്ങി അതിഥി മുതലാളിമാരായി മാറുന്നത്.

ഈ കടകള്‍ക്ക് ഏതെങ്കിലും വിധത്തിലുള്ള രജിസ്‌ട്രേഷന്‍ ഉണ്ടോ എന്ന് ചോദിച്ചാല്‍ ഇല്ല. അതുകൊണ്ട് തന്നെ ഇവിടെ ജോലിക്കെത്തുന്നവരില്‍ ഭൂരിപക്ഷം പേരും ഒരു കണക്കിലും പെടുന്നില്ല. ചായക്കട, പലഹാരക്കട, പാന്‍ കട മുതല്‍ ലോട്ടറി അടക്കമുള്ള മേഖലകളില്‍ അതിഥി തൊഴിലാളികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കേരളത്തില്‍ പലയിടങ്ങളില്‍ ലോട്ടറി കച്ചവടക്കാരായ അതിഥി തൊഴിലാളികളുണ്ട്. തൊഴില്‍ വകുപ്പിന്റെയോ സാമൂഹ്യ നീതി വകുപ്പിന്റെയോ കണ്ണെത്താത്ത ചെറിയ തൊഴില്‍ മേഖലകളില്‍ ആരൊക്കെയോ വരുന്നു, പോകുന്നു എന്ന രീതിയിലാണ് കണക്കുകള്‍ ഉള്ളത്.

ട്രെയിന്‍ കയറി കേരളത്തില്‍ എത്തി ഏതെങ്കിലും സംഘത്തിനൊപ്പം താമസം തരപ്പെടുത്തും. രാവിലെ കവലയില്‍ വന്ന് നില്‍ക്കും. വിളിക്കുന്നവര്‍ക്കൊപ്പം പോകും. ഈ വിഭാഗത്തിലുള്ളവരുടെ ഒരു വിവരവും പ്രാദേശിക ഭരണകൂടങ്ങള്‍ക്ക് ഇല്ല. ആസൂത്രണ ബോര്‍ഡിന്റെ 2021ല്‍ പുറത്ത് വന്ന റിപ്പോര്‍ട്ട് 2017-2018കാലത്തെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തയ്യാറാക്കിയിട്ടുള്ളത്. ഇതനുസരിച്ച് കെട്ടിട നിര്‍മ്മാണ മേഖലയില്‍ 76ശതമാനം പേര്‍ അതിഥി തൊഴിലാളികളാണ്. ഹോട്ടല്‍ തൊഴിലാളികളില്‍ 52ശതമാനവും, മത്സ്യത്തൊഴിലാളികളില്‍ പോലും 12ശതമാനം അതിഥി തൊഴിലാളികളാണ് സംസ്ഥാനത്ത് തൊഴിലെടുക്കുന്നത്. വിവര ശേഖരണത്തിന് ഏറ്റവും ഉചിതമായി ഇടപെടാന്‍ സാധിക്കുന്ന തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഇത് സംബന്ധിച്ച് കൃത്യമായൊരു മാര്‍ഗരേഖയും സര്‍ക്കാര്‍ നല്‍കിയിട്ടുമില്ല.

spot_imgspot_img
spot_imgspot_img

Latest news

ആശങ്കകൾക്ക് വിരാമം, സുനിത വില്യംസ് തിരിച്ചെത്തുന്നു;സ്‌പേസ് എക്‌സ് ക്രൂ 10 ദൗത്യം ഇന്ന്

വാഷിങ്ടൺ: ഒന്‍പതു മാസമായി അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുന്ന സുനിത വില്യംസിന്‍റെയും...

മദ്യലഹരിയിൽ ആക്രമണം; പെരുമ്പാവൂരില്‍ മകന്‍ അച്ഛനെ ചവിട്ടിക്കൊന്നു

കൊച്ചി: പെരുമ്പാവൂരിൽ മദ്യലഹരിയില്‍ അച്ഛനെ ചവിട്ടിക്കൊന്ന മകനെ അറസ്റ്റ് ചെയ്ത് പോലീസ്....

സ്‌പേസ് എക്‌സ് ക്രൂ 10 വിക്ഷേപണം മാറ്റി; സുനിത വില്യംസിൻ്റെ ഭൂമിയിലേക്കുള്ള തിരിച്ചുവരവ് നീളും

കാലിഫോര്‍ണിയ: ബഹിരാകാശത്ത് തുടരുന്ന സുനിത വില്യംസി​ന്റെ മടക്കയാത്ര വീണ്ടും നീളുന്നു. സ്‌പേസ്...

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സെർവർ ഹാക്ക് ചെയ്യാൻ ശ്രമിച്ചത് 150 വട്ടം; മൂവാറ്റുപുഴ സ്വദേശിക്കെതിരെ കേസ്

കൊച്ചി: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അതീവസുരക്ഷ സംവിധാനമുള്ള സെർവർ ഹാക്ക് ചെയ്യാൻ...

പാതിവില തട്ടിപ്പ് കേസ്: ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി: ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

തിരുവനന്തപുരം: വിവാദമായ പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍....

Other news

വേൾഡ് മലയാളി കൗൺസിൽ അന്താരാഷ്ട വനിതാ ദിനാഘോഷം ആരോഗ്യമന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്തു

യൂറോപ്പ് :വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട അന്താരാഷ്ട്ര...

കാർഗിലിൽ ഭൂചലനം; റിക്‌ടർ സ്കെയിലിൽ 5.2 തീവ്രത

ലഡാക്ക്: ലഡാക്കിലെ കാർഗിലിൽ വൻ ഭൂചലനം. ഇന്ന് പുലർച്ചയോടെയാണ് ഭൂചലനം ഉണ്ടായത്....

രഹസ്യ ഫോൺ പിടിച്ചു; 15കാരി പോയത് കിലോമീറ്ററുകൾക്കപ്പുറത്തുള്ള കാമുകനെ കാണാൻ

മഞ്ചേരി: ഇൻസ്റ്റഗ്രാം സുഹൃത്തിനെ കാണാൻ വീടുവിട്ടിറങ്ങിയ 15കാരിയെ അതിവേഗം കണ്ടെത്തി പോലീസ്....

അമ്മ ശകാരിച്ചതിന് വീടുവിട്ടിറങ്ങി; പതിമൂന്നുകാരിക്കായി തെരച്ചിൽ തുടരുന്നു

കൊല്ലം: കൊല്ലത്ത് നിന്നു കാണാതായ പെൺകുട്ടിക്കായി തെരച്ചിൽ തുടരുന്നു. കൊല്ലം കുന്നിക്കോട്...

സാമ്പത്തിക തർക്കം; യുവാവിനെ കുത്തിക്കൊലപ്പെടുത്തിയത് സുഹൃത്ത്

പാലക്കാട് : വടക്കഞ്ചേരിയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയത് അടുത്ത സുഹൃത്ത്. വടക്കഞ്ചേരി മംഗലം...

ശബരിമല തീർഥാടകർ ശ്രദ്ധിക്കുക; ദർശനത്തിന് പുതിയ രീതി

പത്തനംതിട്ട: മീനമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും. ഇന്ന് വൈകീട്ട്...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!