web analytics

ശമ്പളം മുഴുവൻ സുകേഷിന് അയച്ചുകൊടുക്കും…ഭക്ഷണം പോലും കഴിക്കാൻ പണമില്ലാതെ മകൾ…സുകേഷിനെതിരെ ​ഗുരുതര ആരോപണങ്ങളുമായി മേഘയുടെ കുടുംബം

പത്തനംതിട്ട: ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണത്തിൽ ​ഗുരുതര ആരോപണങ്ങളുമായി കുടുംബം. മേഘ ട്രെയിനിന് മുന്നിൽ ചാടുമ്പോൾ ഫോണിൽ സംസാരിച്ചിരുന്നത് മലപ്പുറം സ്വദേശിയായ സുകേഷുമായാണെന്നാണ് കുടുംബം ആരോപിക്കുന്നത്. മകൾക്ക് സുകേഷിന്റെ ഭീഷണി ഉണ്ടായിരുന്നു. ഇതാവാം ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്നും മേഘയുടെ കുടുംബം പറയുന്നു.

സുകേഷിനെ കാണാൻ പലവട്ടം മേഘ കൊച്ചിയിലേക്ക് പോയിരുന്നു. സുകേഷും പലവട്ടം തിരുവനന്തപുരത്ത് വന്നിട്ടുണ്ട്. എന്നാൽ ഇതിന്റെയെല്ലാം യാത്രാ ചെലവുകൾ വഹിച്ചിരുന്നത് മേഘയായിരുന്നു.

കൂടുതൽ ഭീഷണിയും ചൂഷണവും സംശയിക്കുന്നതായും കുടുംബം പറയുന്നു. മേഘയുടെ മരണത്തിൽ സാമ്പത്തിക ചൂഷണം നടന്നുവെന്ന് ആരോപിക്കുകയാണ് പിതാവ് മധുസൂദനൻ.

മകളെ ഐ ബി ഉദ്യോഗസ്ഥനായ മലപ്പുറം സ്വദേശി സാമ്പത്തികമായി ചൂഷണം ചെയ്തുവെന്നാണ് പിതാവ് ആരോപിക്കുന്നത്. ഫെബ്രുവരി മാസത്തെ ശമ്പളം അടക്കം മലപ്പുറം സ്വദേശിയുടെ അക്കൗണ്ടിലേക്ക് മകൾ ട്രാൻസ്ഫർ ചെയ്തു നൽകിയിരുന്നു.

മരിക്കുമ്പോൾ മകളുടെ അക്കൗണ്ടിൽ കേവലം 80 രൂപ മാത്രമെന്നും പിതാവ് മധുസൂദനൻ ആരോപിക്കുന്നും. ഇക്കാര്യവും പേട്ട പൊലീസ് പരിശോധിക്കണമെന്നാണ് കുടുംബത്തിന്റെ മുഖ്യ ആവശ്യം. ഇതിനായി മേഘയുടെ അക്കൗണ്ട് വിവരങ്ങൾ പൊലീസിന് കൈമാറിയിട്ടുണ്ട്.

മകളുടെ അക്കൗണ്ട് സ്റ്റേറ്റ്മെന്റ് നോക്കിയപ്പോഴാണ് ഇക്കാര്യം മനസിലായത്. പല സ്ഥലത്ത് വച്ചും എടിഎം കാർഡ് മുഖേനയും സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ട്. ഉച്ച സമയത്ത് ഭക്ഷണം കഴിക്കാൻ പണമില്ലാത്തതിനാൽ വരുന്നില്ലെന്ന് സുഹൃത്തുക്കളോട് പറയേണ്ടി വരുന്ന സ്ഥിതിയിലായിരുന്നു മകൾ.

ഫെബ്രുവരി 28ന് കിട്ടിയ ശമ്പളം അടക്കം ഇത്തരത്തിൽ മുഴുവനായും ട്രാൻസ്ഫർ ചെയ്തിട്ടുണ്ട്. എല്ലാമാസവും ഇത്തരത്തിലുള്ള പണമിടപാട് നടന്നിട്ടുണ്ട്. ഇതിന് ശേഷം മാസചെലവിനായി മേഘയ്ക്ക് ഇയാൾ കുറച്ച് പണം നൽകുന്നതായാണ് ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റിൽ നിന്നും മനസിലാകുന്നത്.

ജോലി സംബന്ധമായ പരിശീലന കാലത്താണ് ഇയാളുമായി മേഘ പരിചയപ്പെടുന്നത്. ഇയാളുമായി ഇഷ്ടത്തിലായിരുന്നുവെന്നാണ് മകൾ വീട്ടിൽ പറഞ്ഞിരുന്നത്. മകൾക്ക് വാങ്ങി നൽകിയ കാർ എറണാകുളം ടോൾ കടന്നതായി സന്ദേശം ലഭിച്ചിരുന്നു.

പിന്നാലെ കാർ മോഷണം പോയതാണെന്ന ധാരണയിൽ മകളെ വിളിച്ചപ്പോഴാണ് മലപ്പുറം സ്വദേശിക്കൊപ്പം എറണാകുളത്താണ് മേഘയുള്ളതെന്ന് വ്യക്തമായത്. ഇതിന് പിന്നാലെയാണ് ഇയാളുമായി പ്രണയത്തിലാണെന്ന് മകൾ ഭാര്യയോട് പറഞ്ഞതെന്നും മധുസൂദനൻ വിശദമാക്കുന്നത്.

spot_imgspot_img
spot_imgspot_img

Latest news

കൊവിഡ് കാലത്തിന് ശേഷം വീണ്ടും മുഖ്യമന്ത്രിമാരുമായി യോഗം നടത്തി മോദി; പ്രതിസന്ധി നേരിടാൻ ഏകോപനം അനിവാര്യം

കൊവിഡ് കാലത്തിന് ശേഷം വീണ്ടും മുഖ്യമന്ത്രിമാരുമായി യോഗം നടത്തി മോദി; പ്രതിസന്ധി...

ജെഇഇ പരീക്ഷ: ഈസ്റ്റർ ദിനത്തിൽ എഴുതാൻ കഴിയാത്തവർക്ക് മറ്റൊരു അവസരം

ജെഇഇ പരീക്ഷ: ഈസ്റ്റർ ദിനത്തിൽ എഴുതാൻ കഴിയാത്തവർക്ക് മറ്റൊരു അവസരം ഡൽഹി: ജെഇഇ...

ചായയ്ക്കും വില കൂടി! ഗ്യാസ് ക്ഷാമത്തിൽ പൊറുതിമുട്ടി ഹോട്ടൽ മേഖല

ചായയ്ക്കും വില കൂടി! ഗ്യാസ് ക്ഷാമത്തിൽ പൊറുതിമുട്ടി ഹോട്ടൽ മേഖല കണ്ണൂർ: പാചകവാതക...

പെട്രോൾ, ഡീസൽ എക്സൈസ് നികുതി വെട്ടിക്കുറച്ച് കേന്ദ്രം; പെട്രോളിന് 24 രൂപയും ഡീസലിന് 30 രൂപയും നഷ്ടമെന്ന് മന്ത്രി

പെട്രോൾ, ഡീസൽ എക്സൈസ് നികുതി വെട്ടിക്കുറച്ച് കേന്ദ്രം; പെട്രോളിന് 24 രൂപയും...

പശ്ചിമേഷ്യൻ സംഘർഷം; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി

പശ്ചിമേഷ്യൻ സംഘർഷം; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി ഡൽഹി: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമാകുന്നതിനിടെ,...

Other news

യുഎഇയിൽ ഇറാൻ മിസൈൽ ആക്രമണം; 5 ഇന്ത്യക്കാർക്ക് പരുക്ക്! അബുദാബിയിൽ വൻ തീപിടിത്തം

യുഎഇയിൽ ഇറാൻ മിസൈൽ ആക്രമണം; 5 ഇന്ത്യക്കാർക്ക് പരുക്ക്! അബുദാബിയിൽ വൻ...

തിരഞ്ഞെടുപ്പ് ചട്ടലംഘനം: എൽഡിഎഫ് അനുകൂല പ്രസ് റിലീസ് ഇറക്കിയ പി.ആർ.ഡി ഉദ്യോഗസ്ഥൻ സസ്പെൻഷനിൽ

തിരഞ്ഞെടുപ്പ് ചട്ടലംഘനം: എൽഡിഎഫ് അനുകൂല പ്രസ് റിലീസ് ഇറക്കിയ പി.ആർ.ഡി ഉദ്യോഗസ്ഥൻ...

കണ്ണീർ വഴികൾ താണ്ടി മായ മൗഷ്മിയുടെ തിരിച്ചുവരവ്!

കണ്ണീർ വഴികൾ താണ്ടി മായ മൗഷ്മിയുടെ തിരിച്ചുവരവ്! തിരുവനന്തപുരം: ഒരു കാലത്ത് മലയാള...

‘പാർട്ടി, ഗേൾസ്, മണി…’ അഭിഷേക് ശര്‍മക്കെതിരെ യോഗ്‌രാജ് സിംഗിന്റെ രൂക്ഷ വിമർശനം

‘പാർട്ടി, ഗേൾസ്, മണി…’ അഭിഷേക് ശര്‍മക്കെതിരെ യോഗ്‌രാജ് സിംഗിന്റെ രൂക്ഷ വിമർശനം ന്യൂഡൽഹി:...

“മകൾ മരിച്ചു എന്ന് വിശ്വസിക്കാനല്ല, മറ്റുള്ളവരിലൂടെ അവൾ ജീവിക്കുന്നു എന്ന് വിശ്വസിക്കാനാണ് ഞങ്ങൾക്കിഷ്ടം”

"മകൾ മരിച്ചു എന്ന് വിശ്വസിക്കാനല്ല, മറ്റുള്ളവരിലൂടെ അവൾ ജീവിക്കുന്നു എന്ന് വിശ്വസിക്കാനാണ്...

വിഷം കഴിച്ച മകനുമായി ആശുപത്രിയിലേക്ക് പാഞ്ഞ ആംബുലൻസ് മറിഞ്ഞു; അമ്മയ്ക്ക് ദാരുണാന്ത്യം

പാലക്കാട്: വിധി വൈപരീത്യത്തിന്റെ നടുക്കുന്ന വാർത്തയാണ് പാലക്കാട് ജില്ലയിൽ നിന്നും പുറത്തുവരുന്നത്....

Related Articles

Popular Categories

spot_imgspot_img