web analytics

വാട്‌സ്ആപ്പ് സ്റ്റാറ്റസ് ഇനി സംഗീതസാന്ദ്രമാക്കാം: കിടിലൻ മ്യൂസിക് ഫീച്ചർ എത്തി ! ഇതിപ്പോ ഇൻസ്റ്റാഗ്രാം പോലെയായല്ലോ….

അടിക്കടി മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ് ജനപ്രിയ മെസേജിങ് ആപ്ലിക്കേഷനായ വാട്‌സ്ആപ്പ്. ഉപയോക്താക്കളുടെ ആവശ്യങ്ങൾക്കനുസരിച്ചുള്ള ഫീച്ചറുകളാണ് വാട്‌സ്ആപ്പ് ഒരോ അപ്‌ഡേറ്റിലും കൊണ്ടുവരുന്നത്. അത്തരത്തിൽ വാട്സ്ആപ്പിൽ പുതിയൊരു കിടിലൻ അപ്ഡേറ്റ് എത്തിയിരിക്കുകയാണ്.

ഉപയോക്താക്കൾക്ക് അവരുടെ സ്റ്റാറ്റസ് അപ്ഡേറ്റുകളിൽ മ്യൂസിക് ചേർക്കാനാവുന്ന ഫീച്ചർ ആണ് എത്തിയിരിക്കുന്നത്. വാട്സ്ആപ്പിൽ സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യുമ്പോൾ ഇൻസ്റ്റഗ്രാമിലേത് പോലെ മ്യൂസിക് ലൈബ്രറിയിലൂടെ ബ്രൗസ് ചെയ്ത് സംഗീതം തെരഞ്ഞെടുക്കാൻ കഴിയുന്ന തരത്തിലാണ് പുതിയ അപ്ഡേറ്റ് വന്നിരിക്കുന്നത്.

ആൻഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളിൽ ഫീച്ചറുകള്‍ ലഭ്യമാണ്. ഇൻസ്റ്റഗ്രാം സ്റ്റോറീസ് പോലുള്ള ഇന്റർഫേസ് കൊണ്ടുവരും എന്ന് കഴിഞ്ഞ വര്‍ഷം അവസാനം മുതലെ വാട്സ്ആപ്പ് വ്യക്തമാക്കിയിരുന്നു. പരീക്ഷണാടിസ്ഥാനത്തിൽ ആൻഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളിൽ തെരഞ്ഞെടുത്ത വാട്‌സ്ആപ്പ് ഉപയോക്താക്കൾക്ക് ഫീച്ചര്‍ ഇപ്പോൾ ലഭ്യമാണ്.

ഉപയോക്താക്കൾക്ക് അവരുടെ സ്റ്റാറ്റസ് അപ്ഡേറ്റുകളിൽ ഉൾപ്പെടുത്തുന്നതിന് ഗാനം, ആർട്ടിസ്റ്റ് അല്ലെങ്കിൽ ട്രെൻഡിംഗ് ട്രാക്കുകൾ തെരയാൻ കഴിയും. ആഗ്രഹിക്കുന്ന ട്രാക്കിന്റെ ഭാഗം മാത്രമായി കട്ട് ചെയ്ത് എടുക്കാന്‍ കഴിയുന്ന തരത്തിലാണ് സംവിധാനം. ഫോട്ടോ സ്റ്റാറ്റസിലെ മ്യൂസിക് ക്ലിപ്പുകൾ 15 സെക്കൻഡ് ആണ്. വീഡിയോക്ക് ഇതിലും കുറവാണ്.

ഈ ഫീച്ചർ ഉപയോഗിക്കേണ്ടത് ഇങ്ങനെ:

വാട്ട്‌സ്ആപ്പ് തുറന്ന് ‘അപ്‌ഡേറ്റ്സ്’ എന്ന ടാബിൽ ടാപ്പ് ചെയ്യുക.

ഗാലറിയിൽ നിന്ന് ഒരു ഫോട്ടോ തെരഞ്ഞെടുക്കുക അല്ലെങ്കിൽ ക്യാമറ ഓണാക്കി പുതിയത് ക്ലിക്ക് ചെയ്യുക.

തുടര്‍ന്ന് മേലെ വരുന്ന മ്യൂസിക് ഐക്കണില്‍ ടാപ്പ് ചെയ്ത് ഇഷ്ടപ്പെട്ട ഗാനം തെരഞ്ഞെടുക്കുക . ഇഷ്ടപ്പെട്ട ഗാനം സെര്‍ച്ച് ചെയ്യാനും ഓപ്ഷനുണ്ട്.

പാട്ടിലെ ഏത് വരിയാണ് വേണ്ടത് എന്നും തെരഞ്ഞെടുക്കാം.

spot_imgspot_img
spot_imgspot_img

Latest news

നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 25 നും മേയ് 10 നും ഇടയിൽ; തീയതി അറിയാം രണ്ടു ദിവസത്തിനകം

നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 25 നും മേയ് 10 നും ഇടയിൽ;...

ശബരിമല ‘ആടിയ നെയ്യ്’ ക്രമക്കേട്: കണക്കുകളിൽ ₹25.52 ലക്ഷം രൂപയുടെ വ്യത്യാസം കണ്ടെത്തി

ശബരിമല ‘ആടിയ നെയ്യ്’ ക്രമക്കേട്: കണക്കുകളിൽ ₹25.52 ലക്ഷം രൂപയുടെ വ്യത്യാസം...

‘സാഗർ കവചം’ അഭ്യാസം പൂർത്തിയായി; കേരള തീരസുരക്ഷാ സജ്ജീകരണം വിലയിരുത്തി നാവികസേന

‘സാഗർ കവചം’ അഭ്യാസം പൂർത്തിയായി; കേരള തീരസുരക്ഷാ സജ്ജീകരണം വിലയിരുത്തി നാവികസേന കൊച്ചി:...

ശ്രദ്ധിക്കുക! ‘നടരാജ് പെൻസിൽ’ കമ്പനിയുടെ പേരിൽ ഓൺലൈൻ തട്ടിപ്പ്; ജോലി വാഗ്ദാനം ചെയ്ത് പണം തട്ടുന്നു

ശ്രദ്ധിക്കുക! ‘നടരാജ് പെൻസിൽ’ കമ്പനിയുടെ പേരിൽ ഓൺലൈൻ തട്ടിപ്പ്; ജോലി വാഗ്ദാനം...

Other news

സരിഗയ്ക്ക് കൈ കൊടുക്കാതെ നടൻ ശങ്കർ, സോഷ്യൽ മീഡിയയിൽ വിമർശനം

സരിഗയ്ക്ക് കൈ കൊടുക്കാതെ നടൻ ശങ്കർ, സോഷ്യൽ മീഡിയയിൽ വിമർശനം കൊച്ചി: മിമിക്രി...

കഴക്കൂട്ടത്ത് വീട് കത്തിനശിച്ചു; വയോധിക രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ഉറങ്ങിക്കിടന്ന റാബിയത് ബീവിയെ രക്ഷിച്ചത് അയൽക്കാരൻ

കഴക്കൂട്ടത്ത് വീട് കത്തിനശിച്ചു; വയോധിക രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് തിരുവനന്തപുരം കഴക്കൂട്ടത്ത് പുലർച്ചെയുണ്ടായ അതിഭീകരമായ...

ആഗ്രഹിച്ച കാര്യങ്ങൾ സഫലമാകാൻ സാധ്യത; ഇന്നത്തെ നക്ഷത്രഫലം

ആഗ്രഹിച്ച കാര്യങ്ങൾ സഫലമാകാൻ സാധ്യത; ഇന്നത്തെ നക്ഷത്രഫലം തിരുവനന്തപുരം: ഇന്നത്തെ ദിവസം ചില...

ക്രൈസ്തവർക്കു അതിന്യൂനപക്ഷ പദവി? കേന്ദ്രത്തിൽ ചർച്ച ശക്തം; തീരുമാനം ഉടൻ

ക്രൈസ്തവർക്കു അതിന്യൂനപക്ഷ പദവി? കേന്ദ്രത്തിൽ ചർച്ച ശക്തം; തീരുമാനം ഉടൻ ന്യൂഡൽഹി: ക്രൈസ്തവ...

യുവാക്കൾക്കിടയിൽ തരംഗമായി ‘സൈബർ കുമ്പസാരക്കൂടുകൾ’; ഡിജിറ്റൽ ലോകത്ത് മനസ്സ് തുറന്ന് ലക്ഷങ്ങൾ

യുവാക്കൾക്കിടയിൽ തരംഗമായി 'സൈബർ കുമ്പസാരക്കൂടുകൾ' ചൈനയിലെ യുവതലമുറ തങ്ങളുടെ ആന്തരിക സംഘർഷങ്ങളും ആർക്കും...

Related Articles

Popular Categories

spot_imgspot_img