web analytics

എണ്ണ നേരത്തെ ചൂടാക്കി വെച്ചു; വഴക്കു തുടങ്ങിയപ്പോഴെ ദേഹത്തേക്ക് കോരി ഒഴിച്ചു; പെരുമ്പാവൂരിൽ ഭാര്യ ഭർത്താവിനെ പൊള്ളിച്ചത് വെറുതെയല്ല

കൊച്ചി: പെരുമ്പാവൂരിൽ യുവതി ഭർത്താവിന്റെ ജനനേന്ദ്രിയത്തിൽ എണ്ണ തിളപ്പിച്ചൊഴിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പരസ്ത്രീ ബന്ധം ആരോപിച്ചാണ് യുവാവിനുനേരെ ഭാര്യ ആക്രമണം നടത്തിയതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. 

ജനനേന്ദ്രിയത്തിലുൾപ്പെടെ ​​ഗുരുതരമായി പൊള്ളലേററ യുവാവ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പെരുമ്പാവൂർ സ്വദേശിയായ മുപ്പത്തിരണ്ടുകാരനാണ് സ്വന്തം ഭാര്യയുടെ ക്രൂരമായ ആക്രമണത്തിന് ഇരയായത്.

ഈ മാസം 19ന് രാവിലെയാണ് യുവാവിനെ ഭാര്യ ക്രൂരമായി ആക്രമിച്ചത്. ദിവസങ്ങൾക്ക് ശേഷം ഇയാളുടെ പിതാവ് പെരുമ്പാവൂർ സ്റ്റേഷനിൽ പരാതി നൽകിയതിനെ തുടർന്നാണ് സംഭവം പുറംലോകം അറിഞ്ഞത്. 

പഴയ കാമുകിയുമായി യുവാവ് ഇപ്പോഴും ബന്ധം പുലർത്തുന്നുണ്ടെന്ന യുവതിയുടെ സംശയമാണ് വഴക്കിലേക്കും പിന്നീട് ക്രൂരമായ ആക്രമണത്തിലേക്കും നയിച്ചതെന്നാണ് വിവരം.

മറ്റൊരു യുവതിയ്‌ക്കൊപ്പം ഭർത്താവ് നിൽക്കുന്ന ഫോട്ടോ മൊബൈൽ ഫോണിൽ ഭാര്യ കാണാനിടയായതാണ് കുടുംബവഴക്കിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇതേച്ചൊല്ലി ഈ മാസം 19ന് രാവിലെ ഏഴരയോടെ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാവുകയായിരുന്നു. 

ഇതിനിടെ നേരത്തേ കരുതി വച്ച ചൂടാക്കിയ എണ്ണ ഭർത്താവിന്റെ പുറത്ത് ഒഴിക്കുകയായിരുന്നു. നെഞ്ചിലും കൈകൾക്കും തുടയിലും സാരമായി പൊള്ളലേറ്റ ഭർത്താവിനെ പ്രദേശത്തെ സ്വകാര്യ ആശുപത്രിയിൽ പ്രഥമശുശ്രൂഷ നൽകിയ ശേഷമാണ് എറണാകുളത്ത് എത്തിച്ചത്.

അപകടത്തിൽ പരിക്കേറ്റെന്നാണ് ഭർത്താവ് ആദ്യം ആശുപത്രി അധികൃതരോട് പറഞ്ഞത്. പിന്നീട്പരാതി കിട്ടിയതിനെ തുടർന്ന് യുവാവിന്റെ വീട്ടിൽ സ്ഥലപരിശോധന നടത്തിയ പൊലീസ് തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. 

അന്വേഷണം പൂർത്തിയാകുന്ന മുറയ്ക്ക് അറസ്റ്റ് ഉൾപ്പെടെ തുടർനടപടികളുണ്ടാകുമെന്ന് പെരുമ്പാവൂർ ഡി.വൈ.എസ്.പിയുടെ ചുമതല വഹിക്കുന്ന അസിസ്റ്റന്റ് പൊലീസ് കമ്മിഷണർ ശക്തിസിംഗ് പറഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്; അതീവ ജാഗ്രതാ നിർദ്ദേശം

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു പഞ്ചാബിലെ പ്രമുഖ നഗരങ്ങളായ...

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ; മൗനം തുടര്‍ന്ന് മുൻ മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ...

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി കൂട്ടിയിടിച്ചു; ഭാര്യയ്ക്ക് പരുക്ക്

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി...

കേരളത്തിൽ ‘കൈ’ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു

കേരളത്തിൽ 'കൈ'ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു തിരുവനന്തപുരം: നിയമസഭാ...

Other news

ഫാസ്ടാഗ് കൈയിൽ പിടിച്ചാൽ പണി കിട്ടും; വാഹനങ്ങൾ ബ്ലാക്ക്‌ലിസ്റ്റ് ചെയ്യുമെന്ന മുന്നറിയിപ്പുമായി എൻഎച്ച്എഐ

ഫാസ്ടാഗ് കൈയിൽ പിടിച്ചാൽ പണി കിട്ടും; വാഹനങ്ങൾ ബ്ലാക്ക്‌ലിസ്റ്റ് ചെയ്യുമെന്ന മുന്നറിയിപ്പുമായി...

സ്കൂളുകളിൽ ഇനി ത്രിഭാഷാനയം നടപ്പിലാക്കാൻ സി.ബി.എസ്.ഇ; സ്കൂളുകൾ മേയ് 31-നകം ഭാഷ തിരഞ്ഞെടുക്കണം

സ്കൂളുകളിൽ ഇനി ത്രിഭാഷാനയം നടപ്പിലാക്കാൻ സി.ബി.എസ്.ഇ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ചുവടുപിടിച്ച്...

ഇടുക്കിയിൽ വീട്ടമ്മയുടെ മരണം കൊലപാതകം;  ‘കുഴഞ്ഞുവീണതല്ല’; പിന്നിൽ സഹോദരി ഭർത്താവ് രാമകൃഷ്ണൻ

ഇടുക്കിയിൽ വീട്ടമ്മയുടെ മരണം കൊലപാതകം;  'കുഴഞ്ഞുവീണതല്ല'; പിന്നിൽ സഹോദരി ഭർത്താവ് രാമകൃഷ്ണൻ തൊടുപുഴ: ഇടുക്കി ശാന്തൻപാറ...

ജോർജുകുട്ടിയുടെ മടക്കയാത്ര; ‘ദൃശ്യം 3’ പ്രീമിയർ വിദേശത്ത്; നൂറു കോടി ക്ലബ്ബിൽ കളി തുടങ്ങാൻ ജീത്തു ജോസഫും സംഘവും

ജോർജുകുട്ടിയുടെ മടക്കയാത്ര; 'ദൃശ്യം 3' പ്രീമിയർ വിദേശത്ത്; നൂറു കോടി ക്ലബ്ബിൽ...

ലൈംഗികാതിക്രമം തടഞ്ഞതിന് ക്രൂരമർദനം; അബോധാവസ്ഥയിൽ ചികിത്സയിലായിരുന്ന തൃശൂർ വാടാനപ്പള്ളി സ്വദേശിനി മരിച്ചു

ലൈംഗികാതിക്രമം തടഞ്ഞതിന് ക്രൂരമർദനം; തൃശൂർ വാടാനപ്പള്ളി സ്വദേശിനി മരിച്ചു ബംഗളൂരുവിൽ വച്ച് മലയാളി...

Related Articles

Popular Categories

spot_imgspot_img