web analytics

പതിനഞ്ചുകാരിയുടെ സ്തനത്തിലും, ഇരുപതുകാരിയുടെ ജനനേന്ദ്രിയത്തിലും…അയർലണ്ട് മലയാളികളെയാകെ നാണംകെടുത്തിയ ഹെൽത്ത് വർക്കർ; കുറ്റങ്ങൾ ഏറ്റുപറഞ്ഞ് കരഞ്ഞതോടെ മാപ്പ് നൽകി കോടതി

സ്ലൈഗോ : ആശുപത്രിയിലെ എമർജെൻസി വിഭാഗത്തിൽ രക്തസാമ്പിളുകൾ എടുക്കുന്നതിനിടെ കൗമാരക്കാരിയെയും യുവതിയെയും ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ മലയാളി ഹെൽത്ത്കെയർ വർക്കർക്ക് കോടതിയുടെ ദയാദാക്ഷിണ്യം.

കണ്ണീരോടെയുള്ള പശ്ചാത്താപം അംഗീകരിച്ച കോടതി ജയിൽ ശിക്ഷയിൽ നിന്നും ഒഴിവാക്കുകയായിരുന്നു.

ഡ്രോംക്ലിഫ് മിൽടൗണിലെ താമസക്കാരനായ എൽദോസ് യോഹന്നാ(39)നെയാണ് ലൈംഗികാതിക്രമക്കേസിൽ ശിക്ഷയിൽ നിന്നും നീക്കിയത്.

മൂന്നു വർഷത്തെ തടവിന് വിധിച്ചെങ്കിലും കർശന വ്യവസ്ഥകളോടെ ശിക്ഷയിൽ ഇളവുനൽകുകയായിരുന്നു കോടതി.

വീണ്ടും കുറ്റകൃത്യത്തിൽ ഏർപ്പെടാനുള്ള സാധ്യത മനസിലാക്കാൻ ജഡ്ജി ജോൺസൺ പ്രൊബേഷൻ സർവീസിൽ നിന്നും കൗൺസിലിംഗിൽ നിന്നും റിപ്പോർട്ടുകൾ തേടിയിരുന്നു.

പീഡനത്തിന്ഇരകളായവർക്ക് 10500 യൂറോ നഷ്ടപരിഹാരമായി നൽകാനും വിധിച്ചു. നഷ്ടപരിഹാരത്തുകയിൽ 8,000 യൂറോ കൗമാരക്കാരിക്ക് നൽകണമെന്നും കോടതി പറഞ്ഞു.

അടുത്ത ഏഴ് വർഷത്തിൽ വീണ്ടും കുറ്റകൃത്യത്തിൽ ഏർപ്പെടരുതെന്നും 18 മാസം പ്രൊബേഷൻ മേൽനോട്ടത്തിൽ തുടരണമെന്നും വിധിയിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്.

സെക്ഷ്വൽ ഒഫെന്റിംഗിനെതിരായ ട്രീറ്റ്മെന്റിൽ പങ്കെടുക്കണമെന്നും കോടതി നിർദ്ദേശിച്ചു.

വെസ്റ്റ്മീത്തിലെ മുള്ളിംഗറിലെ റീജിയണൽ ആശുപത്രിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.ഫ്ളെബോടോമിസ്റ്റായി ജോലി ചെയ്തിരുന്ന എൽദോസ് യോഹന്നാൻ പരിശീലനം ലഭിച്ച മെഡിക്കൽ പ്രൊഫഷണലായിരുന്നു.

പരിശോധനയുടെ പേരിൽ പെൺകുട്ടിയുടെ സ്തനങ്ങളിലും യുവതിയുടെ ജനനേന്ദ്രിയത്തിലും സ്പർശിക്കുന്നതുൾപ്പടെയുള്ള കുറ്റങ്ങളാണ് ഇയാൾ ചെയ്തത്.

ഇതിനെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമായും ശാരീരിക സമഗ്രതയ്‌ക്കെതിരായ ആക്രമണമായും മുള്ളിംഗർ സർക്യൂട്ട് ക്രിമിനൽ കോടതി ജഡ്ജി കീനൻ ജോൺസൺ നിരീക്ഷിച്ചു.

കരഞ്ഞുകൊണ്ടാണ് പ്രതി കോടതിയിൽ ക്ഷമ യാചിച്ചത്. കുടുംബത്തിന്റെ ഏകാശ്രയമാണ് താനെന്ന് ഇയാൾ കോടതിയിൽ കേണു പറഞ്ഞു. ഇരകൾക്ക്നഷ്ടപരിഹാരം നൽകാമെന്നും കോടതിയെ അറിയിച്ചു.

കർഷക കുടുംബാംഗമായ ഭാര്യയും തനിക്കാരുമില്ലെന്ന് കോടതിയെ ബോധ്യപ്പെടുത്തുകയായിരുന്നു. പ്രതിക്ക് കരിയർ നഷ്ടപ്പെട്ടുവെന്നും ലൈംഗിക കുറ്റവാളികളുടെ രജിസ്റ്ററിൽ ഉൾപ്പെടുമെന്നും അതിനാൽ കോടതി നിർദ്ദേശിക്കുന്നതെന്തും ചെയ്യാമെന്നും ഇയാളുടെ അഭിഭാഷകൻ അപേക്ഷിച്ചു.

സ്തന അണുബാധയെ തുടർന്നുള്ള പരിശോധനയ്ക്കായി 2022 ഓഗസ്റ്റ് എട്ടിനാണ് 15 വയസ്സുകാരി തന്റെ അമ്മയോടൊപ്പം ഇ ഡിയിൽ വന്നത് . കൗമാര പ്രയാത്തിലുള്ള പെൺകുട്ടി ആദ്യം ട്രയേജ് നഴ്‌സിനെയാണ് കണ്ടത്.

പിന്നീടാണ് അമ്മയ്ക്കൊപ്പം യോഹന്നാന്റെ അടുത്തെത്തിയത്. പെൺകുട്ടിയുടെ രക്തം എടുക്കണമെന്നും അമ്മയോട് കാത്തിരിപ്പ് കേന്ദ്രത്തിൽ ഇരിക്കാൻ ഇയാൾ ആവശ്യപ്പെട്ടു. തുടർന്ന് കുട്ടിയെ മറ്റൊരു മുറിയിലേയ്ക്ക് കൊണ്ടുപോകുകയായിരുന്നു.

പെൺകുട്ടിയെ കട്ടിലിൽ കിടത്തിയശേഷം കൈയ്യിൽ നിന്നും രക്തമെടുക്കുകയായിരുന്നു. അതിനിടെ സ്തനത്തിൽ കുരുവുണ്ടോ എന്ന് ഇയാൾ കുട്ടിയോട് ചോദിച്ചു. ഉണ്ടെന്ന് പറഞ്ഞതിനെ തുടർന്ന് ധരിച്ചിരുന്ന ടോപ്പ് ഉയർത്തി സ്തനങ്ങൾ പരിശോധിക്കുകയായിരുന്നു.

ഇയാൾ ഡോക്ടറാണെന്നാണ് പെൺകുട്ടി കരുതിയത്. ഇതിന് ശേഷം പുറത്തുപോയ യോഹന്നാൻ കൈയ്യുറകൾ ഊരിവെച്ച് തിരിച്ചെത്തി. പരിശോധന കഴിഞ്ഞെന്ന് കരുതി എഴുന്നേറ്റ കുട്ടിയോട് വീണ്ടും കിടക്കാൻ ആവശ്യപ്പെടുകയായിരുന്നു.

വസ്ത്രമുയർത്തിഞെരിച്ച ശേഷം വേദനയുണ്ടോ എന്ന് ചോദിച്ചു. ഉണ്ടെന്ന് മറുപടി പറഞ്ഞ കുട്ടിയോട് കുഴപ്പമൊന്നുമില്ലെന്നും അറിയിക്കുകയായിരുന്നു.

റൂമിന് പുറത്തിറങ്ങിയ പെൺകുട്ടി പിന്നീട്ആകെ അസ്വസ്ഥയായിരുന്നു. കാരണം തിരക്കിയ അമ്മയോട് മകൾ സംഭവം തുറന്നു പറഞ്ഞു. തുടർന്ന് ഇവർ മാനേജരോട് പരാതിപ്പെട്ടു.

രക്തം പരിശോധിക്കുക മാത്രമാണ് യോഹന്നാന്റെ ജോലിയെന്നും മറ്റും കാര്യങ്ങൾ എന്തിനാണ് ചെയ്തതെന്നും ചോദിച്ച് മാനേജർ യോഹന്നാനെ ശകാരിച്ചു.

അന്നുതന്നെ ജോലിയിൽ നിന്നും പിരിച്ചുംവിടുകയും ചെയ്തു. സഹായിക്കാനാണ് ശ്രമിച്ചതെന്നായിരുന്നു ,പെൺകുട്ടിയോടും അമ്മയോടും ഇയാൾ നൽകിയ വിശദീകരണം.

വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് എത്തിയ 20 വയസ്സുകാരിയെയാണ് പ്രതി പിന്നീട് ഉപദ്രവിച്ചത്. തന്റെ മുറിയിലേക്ക് കൊണ്ടുവന്ന ശേഷം ആദ്യം ഫോൺ നമ്പർ ചോദിച്ചു. അതിനിടെ ഇയാളുടെ കാലുകൾ അവളുടെ ദേഹത്തോട് ചേർക്കാൻ ശ്രമിച്ചു.

വസ്ത്രത്തിന് പുറത്തൂടെ വിരൽ അവളുടെ ജനനേന്ദ്രിയത്തിൽ. 90സെക്കന്റോളം ഈ ശ്രമം തുടർന്നു എന്നാണ് പരാതി. ഈ സംഭവം യുവതിയെയാകെ തകർത്തു കളഞ്ഞു. പിന്നീട്ആശുപത്രിയിൽ പോകാനും ഡോക്ടർമാരെ കാണാനും ഭയമായി.

സ്വയം ശപിച്ച് ജീവിക്കുന്ന സ്ഥിതിയായിരുന്നുവെന്നും യുവതി കോടതിയിൽ പറഞ്ഞു. എന്നാൽ മാതൃകാപരമായി പ്രവർത്തിക്കുകയാണ് യുവതി ചെയ്തതെന്ന് കോടതി നിരീക്ഷിച്ചു. വീണ്ടും ഇരകളെ സൃഷ്ടിക്കാതിരിക്കാനുള്ള വഴികളും മാർഗ്ഗങ്ങളുമാണ് ഉണ്ടാക്കിയതെന്നും ജഡ്ജി ജോൺസൺ പറഞ്ഞു.

ഇന്ത്യയിൽ നിന്ന് യോഗ്യത നേടിയ യോഹന്നാൻ മുമ്പ് കുവൈറ്റിൽ ആംബുലൻസ് നഴ്‌സായി ജോലി ചെയ്തിരുന്നു.അയർലണ്ടിൽ രജിസ്റ്റർ ചെയ്തിരുന്നുമില്ല.2018ൽ ഇയാൾ വിവാഹിതനായി. പിന്നീട് അയർലണ്ടിലെത്തി, 2022 ജനുവരിയിൽ ഏജൻസി മുഖേനയാണ് ജോലി നേടിയത്.

spot_imgspot_img
spot_imgspot_img

Latest news

ഉഷ്ണതരംഗം: ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പൊതുപരീക്ഷകൾ മാറ്റമില്ലാതെ തുടരും

ഉഷ്ണതരംഗം: ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പൊതുപരീക്ഷകൾ മാറ്റമില്ലാതെ...

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക് പരിക്ക്

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക്...

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത Tehran:...

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം തിരുവനന്തപുരം: വഴുതക്കാട്...

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം കോട്ടയം: കടുത്തുരുത്തിയിൽ...

Other news

ട്രെയിനിൽ നിന്ന് യാത്രക്കാരനെ തള്ളിയിട്ട് കവർച്ച; സിനിമയെ വെല്ലുന്ന അന്വേഷണത്തിനൊടുവിൽ രണ്ട് പ്രതികൾ കുടുങ്ങി

Kochi: ഓടുന്ന ട്രെയിനിൽ നിന്ന് യാത്രക്കാരനെ ആക്രമിച്ച് പുറത്തേക്ക് തള്ളിയിട്ട് സ്വർണവും...

ബംഗാളിൽ പോളിംഗിനിടെ വ്യാപക അക്രമം; ഹെൽമറ്റ് ധരിച്ച് വോട്ട് ചെയ്യാനെത്തി ബിജെപി സ്ഥാനാർത്ഥി അഗ്നിമിത്ര പോൾ

ബംഗാളിൽ പോളിംഗിനിടെ വ്യാപക അക്രമം; ഹെൽമറ്റ് ധരിച്ച് വോട്ട് ചെയ്യാനെത്തി ബിജെപി...

സ്ത്രീക്ഷേമത്തിന് ‘പത്ത് ഗ്യാരന്റികൾ’; ബംഗാളിൽ വൻ പ്രഖ്യാപനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

സ്ത്രീക്ഷേമത്തിന് 'പത്ത് ഗ്യാരന്റികൾ'; ബംഗാളിൽ വൻ പ്രഖ്യാപനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി Kolkata:...

കേരളത്തിൽ ഉഷ്ണതരംഗ ഭീഷണി; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

കേരളത്തിൽ ഉഷ്ണതരംഗ ഭീഷണി; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് Thiruvananthapuram: സംസ്ഥാനത്ത് കടുത്ത...

തൃശൂരിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

തൃശൂർ: ജില്ലയിൽ സൂര്യൻ കനൽ ചൊരിയുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികളുടെ സുരക്ഷ മുൻനിർത്തി...

ബാറിലെ തർക്കം കലാശിച്ചത് ചോരക്കളിയിൽ; യുവാവ് കുത്തേറ്റു മരിച്ചു

തിരുവനന്തപുരം: തലസ്ഥാന ജില്ലയിലെ കാട്ടാക്കടയിൽ രാത്രിയുടെ മറവിൽ ക്രൂരമായ കൊലപാതകം. മദ്യലഹരിയിലുണ്ടായ...

Related Articles

Popular Categories

spot_imgspot_img