അസഫാക് കൊടുംക്രിമിനലെന്ന് പൊലീസ്

കൊച്ചി: ആലുവയില്‍ അഞ്ചുവയസ്സുകാരിയെ അതിക്രൂരമായി പീഡിപ്പിച്ചു കൊന്ന കേസിലെ പ്രതി അസഫാക് ആലം കൊടുക്രിമിനലെന്നു പൊലീസ്. ഇയാള്‍ പോക്സോ കേസിലെ പ്രതിയാണെന്നും അന്വേഷണസംഘം വെളിപ്പെടുത്തി. 10 വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് ഇയാള്‍ ജയിലിലായിരുന്നു. 2018ല്‍ ഡല്‍ഹിയിലെ ഗാസിപുര്‍ പൊലീസാണ് അസഫാക്കിനെ അറസ്റ്റ് ചെയ്തത്. ഒരു മാസം തടവില്‍ കഴിഞ്ഞശേഷം ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു.

ഈ കേസ് സംബന്ധിച്ച് അന്വേഷിക്കുമെന്നും പ്രതിയെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പൊലീസ് പറഞ്ഞു. ഇയാള്‍ തനിച്ചാണ് കൊലപാതകം നടത്തിയതെന്നാണ് ആലുവ റൂറല്‍ എസ്പി വിവേക് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയത് അസഫാക്കാണെന്നു വ്യക്തമായി. ചോദ്യം ചെയ്യലില്‍ കുട്ടിയെ മറ്റൊരാള്‍ക്ക് കൈമാറിയെന്നാണ് ഇയാള്‍ ആദ്യം പറഞ്ഞത്. വിശദമായ ചോദ്യം ചെയ്യലില്‍ കുട്ടിയെ കൊലപ്പെടുത്തിയതായി സമ്മതിച്ചു.

കുഞ്ഞിന്റെ കുടുംബം താമസിക്കുന്ന തായിക്കാട്ടുകരയിലെ കെട്ടിടത്തില്‍ പ്രതി എത്തിയതു സംഭവത്തിനു 2 ദിവസം മുന്‍പാണെങ്കിലും ആലുവയില്‍ വന്നിട്ട് 7 മാസമായി. കേരളത്തില്‍ വന്നിട്ട് 3 കൊല്ലമായെന്നാണു വിവരം. ഇയാള്‍ എവിടെയൊക്കെ താമസിച്ചിരുന്നുവെന്നതിനെ കുറിച്ചുള്ള വിവരങ്ങള്‍ പൊലീസ് ശേഖരിക്കുന്നുണ്ട്.

മലയാളം അത്യാവശ്യം സംസാരിക്കും. നിര്‍മാണത്തൊഴിലാളിയാണെന്നു പറയുന്നുണ്ടെങ്കിലും പണിക്കു പോകുന്നതായി ആര്‍ക്കും അറിയില്ല. മോഷ്ടിക്കുന്ന പണം കൊണ്ടു മദ്യപിക്കുകയാണു രീതി. കടകളിലും മറ്റും ജോലി ചെയ്യുന്ന ബിഹാര്‍ സ്വദേശികളുമായി ചങ്ങാത്തമായ ശേഷം അവരുടെ താമസസ്ഥലത്തെത്തി അവിടെ സൂക്ഷിച്ചിട്ടുള്ള പണം മോഷ്ടിക്കുന്നതും പതിവാണ്.

 

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സെർവർ ഹാക്ക് ചെയ്യാൻ ശ്രമിച്ചത് 150 വട്ടം; മൂവാറ്റുപുഴ സ്വദേശിക്കെതിരെ കേസ്

കൊച്ചി: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അതീവസുരക്ഷ സംവിധാനമുള്ള സെർവർ ഹാക്ക് ചെയ്യാൻ...

പാതിവില തട്ടിപ്പ് കേസ്: ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി: ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

തിരുവനന്തപുരം: വിവാദമായ പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍....

യുകെ തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ചു; വൻ തീപിടുത്തം:

തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ച് തീപിടിച്ചു. സോളോംഗ് എന്ന...

ഖജനാവ് കാലി, ഈ മാസം വേണം 30000 കോടി; ട്ര​ഷ​റി ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: നടപ്പു സാ​മ്പ​ത്തി​ക വ​ർ​ഷത്തി​ന്റെ അവസാനമായ ഈ മാസം വൻ ചിലവുകളാണ്...

പതറിയെങ്കിലും ചിതറിയില്ല; ചാമ്പ്യൻസ് ട്രോഫിയിൽ വീണ്ടും മുത്തമിട്ട് ഇന്ത്യ

ഏകദിന ക്രിക്കറ്റിൽ ഇന്ത്യയുടെ വിശ്വകിരീടങ്ങളുടെ പട്ടികയിലേക്ക് നാലാമനായി ദുബൈയിൽ നിന്നൊരു ചാമ്പ്യൻസ്...

Other news

കോളേജ് വിദ്യാർത്ഥികളുടെ വിനോദയാത്രാ ബസിൽ കഞ്ചാവ്; മൂന്ന് പേർ പിടിയിൽ

കൊല്ലം: കോളേജ് വിദ്യാര്‍ത്ഥികള്‍ വിനോദയാത്രയ്ക്ക് പുറപ്പെട്ട ബേസിൽ നിന്ന് കഞ്ചാവ് പിടികൂടി....

യു.കെ.യിൽ തീപിടിത്തത്തിൽ യുവതി മരിച്ച സംഭവം കൊലപാതകം..! പിന്നിൽ നടന്നത്….

തിങ്കളാഴ്ച പുലർച്ചെ നോർത്താംപ്ടൺഷെയറിലെ വെല്ലിംഗ്ബറോയിലെ വീട്ടിൽതീപിടിച്ചതിനെ തുടർന്ന് യുവതി മരിച്ച സംഭവം...

അറ്റകുറ്റപ്പണികൾക്കായി നൽകിയ ഒന്നേകാൽ കോടിയുടെ സ്വർണവുമായി ജോലിക്കാർ മുങ്ങി !

നിർമാണത്തിനും അറ്റകുറ്റപ്പണികൾക്കുമായി നൽകിയ ഒന്നേകാൽ കോടി രൂപ വിലമതിക്കുന്ന സ്വർണവുമായി മുങ്ങി...

സംസ്ഥാനത്ത് അപകട പരമ്പര; രണ്ടു മരണം

തൃശ്ശൂർ: സംസ്ഥാനത്ത് മൂന്നിടത്ത് വാഹനാപകടം. രണ്ടുപേർ മരിച്ചു. തൃശ്ശൂരിൽ കല്ലിടുക്ക് ദേശീയ...

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സെർവർ ഹാക്ക് ചെയ്യാൻ ശ്രമിച്ചത് 150 വട്ടം; മൂവാറ്റുപുഴ സ്വദേശിക്കെതിരെ കേസ്

കൊച്ചി: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അതീവസുരക്ഷ സംവിധാനമുള്ള സെർവർ ഹാക്ക് ചെയ്യാൻ...

കളമശേരിയിൽ വൈറൽ മെനിഞ്ചൈറ്റിസ്; 5 കുട്ടികൾ ആശുപത്രിയിൽ;പരീക്ഷകൾ മാറ്റി

കൊച്ചി: കളമശേരിയിൽ വൈറൽ മെനിഞ്ചൈറ്റിസ് ലക്ഷണങ്ങളുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ച അഞ്ചു വിദ്യാർത്ഥികൾ...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!