web analytics

ട്രെയിനിൽ വച്ച് വിലങ്ങഴിച്ചു; കൊടും ക്രിമിനലുകൾ ഓടി രക്ഷപെട്ടു…! സംഭവം വടക്കാഞ്ചേരിയിൽ

വടക്കാഞ്ചേരിയിൽ വെച്ച് വിലങ്ങഴിച്ച തക്കത്തിന് കൊടും ക്രിമിനലുകൾ ഓടി രക്ഷപ്പെട്ടു. ആലപ്പുഴ സബ്ജയിലിൽ നിന്നും വടക്കാഞ്ചേരി കോടതിയിൽ ഹാജരാക്കാനായി കൊണ്ടുവന്നിരുന്ന പ്രതികളായ എടത്വ ലക്ഷം വീട് കോളനിയിൽ വടിവാൾ വിനീത് , കൊല്ലം സ്വദേശി രാഹുൽ
എന്നിവരാണ് രക്ഷപെട്ടത്.

വടക്കാഞ്ചേരി പോലീസ് സ്റ്റേഷനിലെ കേസ്സിൽ ഹാജരാക്കുന്നതിനായി കൊണ്ടുവന്ന പ്രതികളെ ട്രെയിനിൽ നിന്ന് ഇറങ്ങുന്ന സമയത്ത് വിലങ്ങ് അഴിച്ചിരുന്നു. രാഹുലിൻ്റെ കയ്യിൽ മാത്രമായി ഇട്ടിരുന്നു.

ഇവർ പ്ലാറ്റ്ഫോമിൽ ഇറങ്ങാതെ ട്രെയിനിന്റെ എതിർ ദിശയിലുള്ള വാതിലിലൂടെ ട്രാക്കിലേക്ക് ചാടി ഓടുകയായിരുന്നു. പോലീസ് അന്വേഷണം ആരംഭിച്ചു.

മുംബൈ-കേരള യാത്ര വെറും12 മണിക്കൂറിൽ..!മുംബൈ മലയാളികൾക്ക് അനുഗ്രഹമായി പുതിയ വന്ദേഭാരത് വരുന്നു…

മുംബൈ മലയാളികൾക്ക് അനുഗ്രഹമായി പുതിയ ഒരു വന്ദേഭാരത് സർവീസ് വരുന്നതായി സൂചന. മുംബൈയിൽ നിന്ന് മംഗലാപുരം വരെയുള്ള സർവീസാണ് റെയിൽവേ പരിഗണിക്കുന്നത് എന്നാണ് പുറത്തുവരുന്ന വിവരം.

ഇത് യാഥാർത്ഥ്യമായാൽ മംഗലാപുരം എത്തിയ ശേഷം കേരളത്തിലേക്ക് മറ്റൊരു ട്രെയിനിൽ വരാൻ തക്ക രീതിയിൽ മുംബൈ മലയാളികൾക്ക് പുതിയ വന്ദേഭാരതിനെ പ്രയോജനപ്പെടുത്താം.

ഈ സർവീസ് യാഥാർത്ഥ്യമാകുകയാണെങ്കിൽ, 12 മണിക്കൂറിനുള്ളില്‍ മുംബൈയിൽ നിന്ന് മംഗലാപുരത്തേക്ക് എത്താനാകും.

നിലവിൽ മുംബൈയിലെ ഛത്രപതി ശിവാജി ടെർമിനസ് സ്റ്റേഷനിൽ നിന്ന് ഗോവയിലെ മഡ്ഗാവ് വരെ പോകുന്ന വന്ദേഭാരതിനെയും, മഡ്ഗാവിൽ നിന്ന് മംഗലാപുരം വരെ പോകുന്ന വന്ദേഭാരതിനെയും ഒറ്റ വണ്ടിയാക്കാനാണ് നീക്കം. ഇതോടെ മുംബൈ മംഗലാപുരം വന്ദേഭാരതായി ഈ ട്രെയിൻ മാറും.

നിലവിൽ എട്ട് കോച്ചുകൾ മാത്രമുള്ള ഇരു ട്രെയിനുകളും, പുതിയ ട്രെയിൻ ഒരുപക്ഷെ പ്രഖ്യാപിക്കപ്പെട്ടാൽ, പതിനാറോ ഇരുപതോ കോച്ചുകളുള്ള ട്രെയിനായി മാറിയേക്കും.

spot_imgspot_img
spot_imgspot_img

Latest news

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം തിരുവനന്തപുരം: വഴുതക്കാട്...

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം കോട്ടയം: കടുത്തുരുത്തിയിൽ...

“ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്…!”;  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി

​"ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്...!";  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി പൊള്ളാച്ചി: വാൽപ്പാറ...

കേരളത്തിന് ഭീഷണിയായി ‘വെറ്റ് ബൾബ്’ ചൂട്; തീരദേശങ്ങളിൽ ഈർപ്പമുള്ള ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് പഠനം

കേരളത്തിന് ഭീഷണിയായി 'വെറ്റ് ബൾബ്' ചൂട്; തീരദേശങ്ങളിൽ ഈർപ്പമുള്ള ഉഷ്ണതരംഗത്തിന് സാധ്യതയെന്ന്...

രാഷ്ട്രീയ തന്ത്രങ്ങൾക്കിടെ വനിതാ സംവരണ ബിൽ വീണു; 54 വോട്ടുകളുടെ കുറവിൽ ബില്ലുകൾ തള്ളി

രാഷ്ട്രീയ തന്ത്രങ്ങൾക്കിടെ വനിതാ സംവരണ ബിൽ വീണു; 54 വോട്ടുകളുടെ കുറവിൽ...

Other news

വേഗതയുടെ സിംഹാസനത്തിൽ ‘ഗോവ ഏസസ്’; ഇന്ത്യൻ റേസിംഗ് ലീഗിൽ പുതിയ ചരിത്രം!

വേഗതയുടെ സിംഹാസനത്തിൽ 'ഗോവ ഏസസ്'; ഇന്ത്യൻ റേസിംഗ് ലീഗിൽ പുതിയ ചരിത്രം! മുംബൈ: ആവേശകരമായ...

തലയിണയ്ക്കടിയിൽ മരണദൂതനായി വെള്ളിക്കെട്ടൻ; ഉറക്കത്തിൽ പാമ്പുകടിയേറ്റ് എട്ടുവയസുകാരൻ മരിച്ചു; പത്തുവയസുകാരനായ സഹോദരൻ ഗുരുതരാവസ്ഥയിൽ

തലയിണയ്ക്കടിയിൽ മരണദൂതനായി വെള്ളിക്കെട്ടൻ; ഉറക്കത്തിൽ പാമ്പുകടിയേറ്റ് എട്ടുവയസുകാരൻ മരിച്ചു; പത്തുവയസുകാരനായ സഹോദരൻ...

പൂരലഹരിയിൽ തൃശൂർ; ഇനി പൂരപ്പൊലിമയുടെ നാളുകൾ; വിളംബരം 25-ന്, സാമ്പിൾ 26-ന്, തൃശൂർ പൂരം ഏപ്രിൽ 27-ന്

പൂരലഹരിയിൽ തൃശൂർ; ഇനി പൂരപ്പൊലിമയുടെ നാളുകൾ; വിളംബരം 25-ന്, സാമ്പിൾ 26-ന്,...

എയർടെൽ ഉപഭോക്താക്കൾക്ക് ഇരുട്ടടി; ജനപ്രിയ റീചാർജ് പ്ലാനുകൾക്ക് വില കൂട്ടി, പുതിയ നിരക്കുകൾ അറിയാം

മുംബൈ: രാജ്യത്തെ പ്രമുഖ ടെലികോം സേവനദാതാക്കളായ ഭാരതി എയർടെൽ തങ്ങളുടെ നിരക്കുകൾ...

ഇറാന് മുന്നിൽ മുട്ടുമടക്കി ട്രംപ്; സമാനതകളില്ലാത്ത നയതന്ത്ര പരാജയത്തിൽ പതറി വൈറ്റ് ഹൗസ്

ഇറാന് മുന്നിൽ മുട്ടുമടക്കി ട്രംപ്; സമാനതകളില്ലാത്ത നയതന്ത്ര പരാജയത്തിൽ പതറി വൈറ്റ്...

ഇണയുടെ ആരോഗ്യം ശ്രദ്ധിക്കുക; ഇന്നത്തെ നക്ഷത്രഫലം

ഇണയുടെ ആരോഗ്യം ശ്രദ്ധിക്കുക; ഇന്നത്തെ നക്ഷത്രഫലം മേടം: സംസാരത്തിൽ മിതത്വം പാലിക്കുക. ഇണയുടെ...

Related Articles

Popular Categories

spot_imgspot_img