web analytics

ഇ​ന്നും നാളെയും സാ​ധാ​ര​ണ​യെ​ക്കാ​ൾ നാ​ലു ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ താ​പ​നി​ല ഉ​യ​ർന്നേക്കും; തണുപ്പിക്കാൻ മഴയും

തി​രു​വ​ന​ന്ത​പു​രം: കേരളത്തിൽ പ​ല​യി​ട​ത്തും വേ​ന​ൽ​മ​ഴ ല​ഭി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ചൂ​ടി​ന് ശ​മ​ന​മി​ല്ലെ​ന്ന് റി​പ്പോ​ർ​ട്ട്. ഇ​ന്നും നാളെയും സാ​ധാ​ര​ണ​യെ​ക്കാ​ൾ ര​ണ്ടു​മു​ത​ൽ നാ​ലു ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ താ​പ​നി​ല ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പി​ൻറെ മു​ന്ന​റി​യി​പ്പ്.

ചൂ​ട് കൂ​ടാ​നു​ള്ള സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് വി​വി​ധ ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. കൊ​ല്ലം, ആ​ല​പ്പു​ഴ, കോ​ട്ട​യം, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലാ​ണ് ഇ​ന്ന് യെ​ല്ലോ അ​ല​ർ​ട്ട് പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ള്ള​ത്.

ഇ​ന്നും ബു​ധ​നാ​ഴ്ച​യും ഉ​യ​ർ​ന്ന താ​പ​നി​ല തൃ​ശൂ​ർ, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ൽ 38 ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ​യും കൊ​ല്ലം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ൽ 37 ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ​യും ആ​ല​പ്പു​ഴ, കോ​ട്ട​യം, മ​ല​പ്പു​റം, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ 36 ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ​യും ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് അ​റി​യി​ച്ചു.

അതേസമയം സം​സ്ഥാ​ന​ത്ത് വേ​ന​ൽ​മ​ഴ ശ​ക്തി​പ്രാ​പി​ക്കു​ന്നു. വ്യാ​ഴാ​ഴ്ച വ​രെ ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ ഇ​ടി​യോ​ടു​കൂ​ടി​യ മ​ഴ​യ്ക്കു സാ​ധ്യ​ത​യു​ണ്ട്. കൂ​ടാ​തെ, ഇ​ന്നും ബു​ധ​നാ​ഴ്ച​യും മ​ണി​ക്കൂ​റി​ൽ 30 മു​ത​ൽ 40 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത്തി​ൽ വരെ വീ​ശി​യേ​ക്കാ​വു​ന്ന ശ​ക്ത​മാ​യ കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് അ​റി​യി​ച്ചു.

എ​ന്നാ​ൽ, കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പി​ൻറെ അ​ഞ്ചു​ദി​വ​സ​ത്തേ​ക്കു​ള്ള മ​ഴ സാ​ധ്യ​താ പ്ര​വ​ച​നം അ​നു​സ​രി​ച്ച് ഇ​ന്ന് ഒ​രു ജി​ല്ല​ക​ളി​ലും പ്ര​ത്യേ​ക മു​ന്ന​റി​യി​പ്പി​ല്ല.

spot_imgspot_img
spot_imgspot_img

Latest news

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം തിരുവനന്തപുരം: വഴുതക്കാട്...

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം കോട്ടയം: കടുത്തുരുത്തിയിൽ...

“ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്…!”;  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി

​"ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്...!";  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി പൊള്ളാച്ചി: വാൽപ്പാറ...

കേരളത്തിന് ഭീഷണിയായി ‘വെറ്റ് ബൾബ്’ ചൂട്; തീരദേശങ്ങളിൽ ഈർപ്പമുള്ള ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് പഠനം

കേരളത്തിന് ഭീഷണിയായി 'വെറ്റ് ബൾബ്' ചൂട്; തീരദേശങ്ങളിൽ ഈർപ്പമുള്ള ഉഷ്ണതരംഗത്തിന് സാധ്യതയെന്ന്...

രാഷ്ട്രീയ തന്ത്രങ്ങൾക്കിടെ വനിതാ സംവരണ ബിൽ വീണു; 54 വോട്ടുകളുടെ കുറവിൽ ബില്ലുകൾ തള്ളി

രാഷ്ട്രീയ തന്ത്രങ്ങൾക്കിടെ വനിതാ സംവരണ ബിൽ വീണു; 54 വോട്ടുകളുടെ കുറവിൽ...

Other news

വേങ്ങരയുടെ ‘പ്രിയപ്പെട്ട ഡോക്ടർ’ യാത്രയായി; ഡോ. ഷംസി ഇനി ഓർമ്മ.

വേങ്ങരയുടെ 'പ്രിയപ്പെട്ട ഡോക്ടർ' യാത്രയായി; ഡോ. ഷംസി ഇനി ഓർമ്മ. തിരൂരങ്ങാടി: വേങ്ങര...

അമേരിക്കയിൽ ഇറാൻ സ്വദേശിനി പിടിയിൽ; പിന്നിൽ കോടികളുടെ അനധികൃത ആയുധക്കച്ചവടം

അമേരിക്കയിൽ ഇറാൻ സ്വദേശിനി പിടിയിൽ; പിന്നിൽ കോടികളുടെ അനധികൃത ആയുധക്കച്ചവടം ലോസ് ആഞ്ചലസ്:...

ദളപതിയുടെ വിവാഹമോചനം: 250 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സംഗീത; വിട്ടുവീഴ്ചയ്ക്ക് തയ്യാറായി വിജയ്

ദളപതിയുടെ വിവാഹമോചനം: 250 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സംഗീത; വിട്ടുവീഴ്ചയ്ക്ക്...

നാട് വെന്തുരുകുന്നു; പകൽ പൊള്ളുന്ന വെയിൽ, രാത്രിയിലും വിയർപ്പൊഴുക്കി കേരളം. ഹീറ്റ് ഡോം പ്രതിഭാസം ചൂട് ഇരട്ടിയാക്കുന്നു

നാട് വെന്തുരുകുന്നു; പകൽ പൊള്ളുന്ന വെയിൽ, രാത്രിയിനാട് വെന്തുരുകുന്നു; പകൽ പൊള്ളുന്ന...

ഇറാന് മുന്നിൽ മുട്ടുമടക്കി ട്രംപ്; സമാനതകളില്ലാത്ത നയതന്ത്ര പരാജയത്തിൽ പതറി വൈറ്റ് ഹൗസ്

ഇറാന് മുന്നിൽ മുട്ടുമടക്കി ട്രംപ്; സമാനതകളില്ലാത്ത നയതന്ത്ര പരാജയത്തിൽ പതറി വൈറ്റ്...

വിളമ്പിയ ഭക്ഷണത്തെച്ചൊല്ലി തർക്കം; അമ്മാവനെ അനന്തരവൻ അടിച്ചു കൊന്നു

വിളമ്പിയ ഭക്ഷണത്തെച്ചൊല്ലി തർക്കം; അമ്മാവനെ അനന്തരവൻ അടിച്ചു കൊന്നു പാലക്കാട്: ഭക്ഷണം വിളമ്പുന്നതുമായി...

Related Articles

Popular Categories

spot_imgspot_img