എജ്യുക്കേഷന്‍ സിറ്റിയില്‍ പുതിയ ട്രാം സര്‍വീസ്

ദോഹ: ഖത്തറിലെ എജ്യുക്കേഷന്‍ സിറ്റിയില്‍ പുതിയ ട്രാം സര്‍വീസ് ഗ്രീന്‍ ലൈനില്‍ ഓടി തുടങ്ങി. ഇതോടെ എജ്യുക്കേഷന്‍ സിറ്റി ട്രാം സര്‍വീസിന് മൂന്ന് ലൈനുകളായി. എജ്യുക്കേഷന്‍ സിറ്റിയുടെ തെക്ക്-വടക്ക് ക്യാമ്പസുകളെ ബന്ധിപ്പിച്ചാണ് സര്‍വീസ് നടത്തുന്നത്. ക്യാമ്പസുകള്‍ക്കൊപ്പം താമസ കേന്ദ്രങ്ങളേയും ബന്ധിപ്പിച്ചാണ് ഈ ലൈന്‍. പരീക്ഷണ ഓട്ടങ്ങള്‍ വിജയകരമായി പൂര്‍ത്തിയായതിനു പിന്നാലെയാണ് സര്‍വീസ് ആരംഭിച്ചത്. ജൂലൈ ആദ്യവാരം പരീക്ഷണയോട്ടം വിജയകരമായി പൂര്‍ത്തിയാക്കിയാണ് ജൂലൈ 29ന് സര്‍വീസിന് തുടക്കമിട്ടതെന്ന് അധികൃതര്‍ അറിയിച്ചു

ഖത്തര്‍ ഫൗണ്ടേഷനിലെ ക്യാമ്പസുകള്‍ക്കൊപ്പം താമസ കേന്ദ്രങ്ങളെയും ബന്ധിപ്പിക്കുന്നതാണ് ഗ്രീന്‍ ലൈന്‍. നിലവിലെ ബ്ലൂ, യെല്ലോ ലൈനുകള്‍ക്കു പുറമെയാണ് കൂടുതല്‍ മേഖലകളിലെ യാത്ര അനായാസമാക്കുന്ന ഗ്രീന്‍ ലൈനും സജ്ജമാണ്. എജ്യുക്കേഷന്‍ സിറ്റി കമ്മ്യൂണിറ്റി ഹൗസിംഗ്, ഖത്തര്‍ ഫൗണ്ടേഷന്‍ (ക്യുഎഫ്) ഗവേഷണ കേന്ദ്രങ്ങള്‍, പ്രീമിയര്‍ ഇന്‍ ദോഹ എജ്യുക്കേഷന്‍ സിറ്റി ഹോട്ടല്‍, ഖത്തര്‍ സയന്‍സ് & ടെക്നോളജി പാര്‍ക്ക്, ഖത്തര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍, സിദ്ര മെഡിസിന്‍ എന്നിവയും സൗത്ത് കാമ്പസിലെ സര്‍വ്വകലാശാലകളും സ്‌കൂളുകളും ഉള്‍പ്പെടുന്നതാണ് സ്റ്റോപ്പുകള്‍.

എജ്യുക്കേഷന്‍ സിറ്റി മെട്രോ സ്റ്റേഷനിലെത്തുന്ന വിദ്യാര്‍ഥികളും പൊതുജനങ്ങളും ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ക്ക് ലക്ഷ്യസ്ഥാനങ്ങളില്‍ എത്തിച്ചേരാനുള്ള യാത്രാ സംവിധാനമുള്ളതാണ് ട്രാമുകള്‍. സുസ്ഥിര വികസനവും പരിസ്ഥിതി സൗഹാര്‍ദമായ പൊതുഗതാഗതവും പ്രോത്സാഹിപ്പിക്കുന്നതിന് പദ്ധതി സഹായിക്കുമെന്ന് ഗതാഗത മന്ത്രാലയം ടെക്‌നിക്കല്‍ ഓഫിസ് ഡയറക്ടര്‍ ശൈഖ് മുഹമ്മദ് ബിന്‍ ഖാലിദ് ആല്‍ഥാനി പറഞ്ഞു.

എജ്യുക്കേഷന്‍ സിറ്റിയിലൂയെുള്ള ഗറാഫ-അല്‍ റയ്യാന്‍ റോഡ് ജങ്ഷന്‍ മുറിച്ചുകടന്നുകൊണ്ടായിരിക്കും ഗ്രീന്‍ ലൈന്‍ ട്രാമുകളുടെ സഞ്ചാരം. 2019ലാണ് എജ്യുക്കേഷന്‍ സിറ്റിയില്‍ ബ്ലു ലൈന്‍ ട്രാം സര്‍വീസ് ആരംഭിച്ചത്. 2020ല്‍ യെല്ലോ ലൈനും സര്‍വീസ് ആരംഭിച്ചു. പത്ത് ലക്ഷത്തിലധികം ആളുകളാണ് എജ്യുക്കേഷന്‍ സിറ്റി ട്രാമില്‍ യാത്ര ചെയ്തിട്ടുള്ളത്.

 

spot_imgspot_img
spot_imgspot_img

Latest news

മദ്യലഹരിയിൽ ആക്രമണം; പെരുമ്പാവൂരില്‍ മകന്‍ അച്ഛനെ ചവിട്ടിക്കൊന്നു

കൊച്ചി: പെരുമ്പാവൂരിൽ മദ്യലഹരിയില്‍ അച്ഛനെ ചവിട്ടിക്കൊന്ന മകനെ അറസ്റ്റ് ചെയ്ത് പോലീസ്....

സ്‌പേസ് എക്‌സ് ക്രൂ 10 വിക്ഷേപണം മാറ്റി; സുനിത വില്യംസിൻ്റെ ഭൂമിയിലേക്കുള്ള തിരിച്ചുവരവ് നീളും

കാലിഫോര്‍ണിയ: ബഹിരാകാശത്ത് തുടരുന്ന സുനിത വില്യംസി​ന്റെ മടക്കയാത്ര വീണ്ടും നീളുന്നു. സ്‌പേസ്...

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സെർവർ ഹാക്ക് ചെയ്യാൻ ശ്രമിച്ചത് 150 വട്ടം; മൂവാറ്റുപുഴ സ്വദേശിക്കെതിരെ കേസ്

കൊച്ചി: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അതീവസുരക്ഷ സംവിധാനമുള്ള സെർവർ ഹാക്ക് ചെയ്യാൻ...

പാതിവില തട്ടിപ്പ് കേസ്: ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി: ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

തിരുവനന്തപുരം: വിവാദമായ പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍....

യുകെ തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ചു; വൻ തീപിടുത്തം:

തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ച് തീപിടിച്ചു. സോളോംഗ് എന്ന...

Other news

യുവ മാധ്യമ പ്രവർത്തകൻ പ്രവീൺ അന്തരിച്ചു; മരണം വൃക്ക രോഗത്തെ തുടർന്ന് ചികിത്സയിലിരിക്കെ

കാട്ടിക്കുളം: വൃക്ക രോഗത്തെ തുടർന്ന് ചികിത്സയിലിരുന്ന യുവ മാധ്യമ പ്രവർത്തകൻ അന്തരിച്ചു അണമല...

ലാൻഡ് ചെയ്യാൻ ഒരുങ്ങുന്നതിനിടെ റൺവേയിൽ നായ; നൊടിയിടയിൽ പൈലറ്റിന്റെ തീരുമാനം രക്ഷയായി !

ലാൻഡ് ചെയ്യാൻ ഒരുങ്ങുന്നതിനിടെ, റൺവേയിൽ നായയെ കണ്ടതിനെത്തുടര്‍ന്ന് പൈലറ്റ് മുംബൈയിൽ നിന്നുള്ള...

പരീക്ഷയ്ക്ക് എങ്ങനെ കോപ്പിയടിക്കാം; പ്ലസ് ടു വിദ്യാർത്ഥിയുടെ വീഡിയോ വൈറൽ

മലപ്പുറം: പരീക്ഷയിൽ കോപ്പിയടിക്കാനുള്ള മാർഗ നിർദേശങ്ങൾ പങ്കുവെച്ച് പ്ലസ് ടു വിദ്യാർത്ഥി....

എന്തൊക്കെ ചെയ്തിട്ടും സർക്കാർ സ്കൂളുകളിൽ നിന്നും കൊഴിഞ്ഞുപോക്ക് തുടരുന്നു; കാരണം ഇതാണ്

കൊ​ച്ചി: എ​ട്ടു​വ​ർ​ഷ​ത്തി​നി​ടെ എറണാകുളം ജി​ല്ല​യി​ലെ പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ൽ നി​ന്ന് കൊ​ഴി​ഞ്ഞുപോയത് നാ​ലാ​യി​ര​ത്തി​ലേ​റെ വി​ദ്യാ​ർ​ഥി​ക​ൾ....

ഇൻ്റർപോൾ തിരയുന്ന കടും കുറ്റവാളി വർക്കലയിൽ പിടിയിൽ; പിടിയിലായത് ഇങ്ങനെ:

തിരുവനന്തപുരം: അമേരിക്കയിലെ കള്ളപ്പണ കേസിലെ പ്രതിയും ഇൻ്റർപോൾ തിരഞ്ഞിരുന്ന ആളുമായിരുന്ന യുവാവ്...

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ 50 ലക്ഷം രൂപയുടെ ​ഗിഫ്റ്റ് വൗച്ചർ…നഷ്ടമായത് 20 ലക്ഷം രൂപ

മലപ്പുറം: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പേരിലും സൈബർ തട്ടിപ്പ്. മലപ്പുറം...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!