ദൈവപുത്രനും ക്യാപ്ടൻമാരും ഒരു വശത്ത്, മറുതലക്കൽ തലയും പിള്ളേരും; എൽ ക്ലാസിക്കോ എന്ന് പറഞ്ഞാൽ ഇതാണ്

ചെന്നൈ: 5 തവണ വീതം കിരീടമുയർത്തിയിട്ടുള്ള ചെന്നൈ സൂപ്പർ കിങ്സും മുംബൈ ഇന്ത്യൻസും നേർക്കുനേർ വരുന്ന പോരാട്ടത്തിന് ഇന്നു എംഎ ചിദംബരം സ്റ്റേഡിയം വേദിയാകുന്നത്. രാത്രി 7.30 മുതലാണ് മത്സരം. 2023ലാണ് ചെന്നൈ അവസാനം ജേതാക്കളായതെങ്കിൽ മുംബൈയുടെ അവസാന കിരീടം 2020ലായിരുന്നു.

ഇന്ത്യൻ ടെസ്റ്റ്, ഏകദിന ടീമുകളുടെ നായകൻ രോഹിത് ശർമ, ട്വന്റി20 ടീം ക്യാപ്റ്റൻ സൂര്യകുമാർ യാദവ്, ന്യൂസീലൻഡ് ഏകദിന, ട്വന്റി20 ടീമുകളുടെ നായകൻ മിച്ചൽ സാന്റ്നർ.. ഇവർക്കു പുറമേ ഇന്ത്യയുടെ ടെസ്റ്റ് ടീമിന്റെ ഉൾപ്പെടെ താൽക്കാലിക നായകനായി എത്താറുള്ള ജസ്പ്രീത് ബുമ്ര! ഇതെന്താ ക്യാപ്ടൻമാരുടെ ടീമോ എന്നു തോന്നും.

എന്നാൽ ക്യാപ്റ്റൻമാരുടെ അതിപ്രസരമുള്ള ടീമിന്, ഇടവേളയ്ക്കു ശേഷം മുംബൈ ഇന്ത്യൻസിന് കിരീടം സമ്മാനിക്കാനുള്ള കരുത്തുണ്ടെന്ന് ഉറച്ചുവിശ്വസിക്കുകയാണ് മുംബൈ ഇന്ത്യൻസ് ആരാധകർ.വൈറ്റ് ബോൾ ക്രിക്കറ്റിൽ 50 വിക്കറ്റുകളെന്ന നേട്ടത്തിലെത്തിയ യുവ ഇന്ത്യൻ പേസർ അർജുൻ തെൻഡുൽക്കറും ഇന്ന് ഇറങ്ങും.

ചെന്നൈ സൂപ്പര്‍ കിങ്‌സുമായുളള മത്സരങ്ങളുടെ കണക്കുകളെടുത്താല്‍ അതു മുംബൈ ഇന്ത്യന്‍സിന്‍സിനു സന്തോഷിക്കാന്‍ വക നല്‍കുന്നുണ്ട്. കാരണം ചരിത്രമെടുത്താല്‍ സിഎസ്‌കെയ്‌ക്കെതിരേ മുന്‍തൂക്കം അപ്പോഴുംഇപ്പോഴും മുംബൈയ്ക്കു തന്നെയാണ്.

ടൂര്‍ണമെന്റില്‍ 37 തവണയാണ് മുംബൈയും ചെന്നൈയും നേർക്കുനേർ വന്നത്. ഇവയില്‍ 20 മല്‍സരങ്ങളില്‍ മുംബൈ ജയിച്ചപ്പോള്‍ സിഎസ്‌കെയ്ക്കു ജയിക്കാനായത് 17 കളികളാണ്. 

ഉയര്‍ന്ന സ്‌കോറുകളെടുത്താല്‍ അവിടെയും മുംബൈ തന്നെയാണ് മുന്നില്‍. സിഎസ്‌കെയ്‌ക്കെതിരേ മുംബൈ 219 റണ്‍സെടുത്തപ്പോള്‍ തിരിച്ച് മുംബൈക്കെതിരെ സിഎസ്‌കെയുടെ ഉയര്‍ന്ന ടോട്ടല്‍ 218 റണ്‍സാണ്.

എന്നാല്‍ അവസാനം ഏറ്റുമുട്ടിയ മൂന്നു മല്‍സങ്ങളിലും മുംബൈയെ തോൽപ്പിക്കാൻ ചെന്നൈയ്ക്കായിരുന്നു. 2022നു ശേഷം സിഎസ്‌കെയെ തോല്‍പ്പിക്കാന്‍ മുംബൈയ്ക്കായിട്ടില്ല.

ചെന്നൈയിലെ മനോഹരമായ പിച്ച് മനസ്സിൽ കണ്ട് ടീമിൽ സ്പിൻ കരുത്തുകൂട്ടിയാണ്  സൂപ്പർ കിങ്സ് എത്തുന്നത്.  

ഇതിനിടെ മുംബൈ ഇന്ത്യൻസിനെ നേരിടാൻ ധോണി നടത്തുന്ന തയ്യാറെടുപ്പുകളെ കുറിച്ചാണ് സാം കറൻ വെളിപ്പെടുത്തിയത് മുംബൈ ആരാധകരെ ഞെട്ടിച്ചിട്ടുണ്ട്. 

രാത്രി ഏറെവൈകിയും ധോണി കഠിനമായ പരിശീലനത്തിൽ ഏർപ്പെടുന്നുണ്ടെന്ന് മുൻ ഇംഗ്ലണ്ട് താരം നാസർ ഹുസൈനുമായി നടത്തിയ അഭിമുഖത്തിൽ സാം കറൻ പറഞ്ഞു. 

ഹോം ഗ്രൊണ്ടായ ചെപ്പോക്കിൽ രാത്രി 11.30 സമയത്തും ധോണി ഹാർഡ് ഹിറ്റിംഗ് പരിശീലനം നടത്താറുണ്ടെന്നും താനും ജഡേജയും ധോണിയ്ക്കൊപ്പം പരിശീലനം നടത്തിയെന്നും സാം കറൻ പറഞ്ഞു. ലൈറ്റുകൾ തെളിയിച്ച് ഈ സമയത്ത് ഇതുപോലെ ഈ ലോകത്ത് മറ്റെവിടെയാണ് പരിശീലനം നടക്കുകയെന്ന് താൻ അത്ഭുതപ്പെട്ടെന്നും സാംകറൻ പറയുന്നുണ്ട്.

മുംബൈ ഇന്ത്യൻസ് സാധ്യത ഇലവൻ

രോഹിത് ശർമ, റയാൻ റിക്ലറ്റൻ, വിൽ ജാക്സ്, സൂര്യകുമാർ, തിലക് വർമ, നമൻ ധിർ, രാജ് ഭവ, ദീപക് ചഹർ, മിച്ചൽ സാന്റ്നർ, ട്രെന്റ് ബോൾട്ട്, അർജുൻ ടെണ്ടുൽക്കർ

ചെന്നൈ സൂപ്പർ കിങ്സ് സാധ്യത ഇലവൻ

ഋതുരാജ് ഗയ്ക്വാദ്, ഡെവോൺ കോൺവേ, രാഹുൽ ത്രിപാഠി, ശിവം ദുബെ, ദീപക് ഹൂഡ, രവീന്ദ്ര ജഡേജ, എംഎസ് ധോണി, സാം കറാൻ, അശ്വിൻ, നൂർ അഹമ്മദ്, മതീഷ പതിരാണ

spot_imgspot_img
spot_imgspot_img

Latest news

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട് ക്ലബിനിത് മധുര പ്രതികാരം

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട്...

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

Other news

ട്രംപ് മരിച്ചോ?

ട്രംപ് മരിച്ചോ? വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മരണം സംബന്ധിച്ച അഭ്യൂഹങ്ങൾ...

സെപ്റ്റംബർ 1 മുതൽ ഓസ്‌ട്രേലിയയിലെ വിക്ടോറിയയിൽ വാക്കത്തി കൈവശംവച്ചാൽ 26 ലക്ഷം രൂപ പിഴയും തടവും..! കാരണമിതാണ്….

സെപ്റ്റംബർ 1 മുതൽ ഓസ്‌ട്രേലിയയിലെ വിക്ടോറിയയിൽ വാക്കത്തി കൈവശംവച്ചാൽ 26 ലക്ഷം...

ഇടുക്കിയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കി

ഇടുക്കിയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കി വണ്ടിപ്പെരിയാർ: ഇടുക്കിയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയെ...

കോഴി ഫാമിനും ആഡംബര നികുതി!

കോഴി ഫാമിനും ആഡംബര നികുതി! കൊച്ചി: കോഴി വളർത്തൽ മേഖലയിൽ പ്രവർത്തിക്കുന്ന കർഷകർ...

വയനാട് തുരങ്കപാത നിര്‍മ്മാണോദ്ഘാടനം

വയനാട് തുരങ്കപാത നിര്‍മ്മാണോദ്ഘാടനം തിരുവനന്തപുരം: വയനാടിന്റെ യാത്രാപ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമെന്ന നിലയിൽ ഏറെ...

Related Articles

Popular Categories

spot_imgspot_img