web analytics

യുവാവിനെ മാൻഹോളിലിട്ട് കോൺക്രീറ്റ് ചെയ്തു! തൊടുപുഴയിലെത്തിയത് കൊച്ചിയിലെ ക്വട്ടേഷൻ സംഘം? മൂന്നു പേർ പിടിയിൽ

ഇടുക്കി: തൊടുപുഴയിൽ നിന്ന് കാണാതായ യുവാവ് കൊല്ലപ്പെട്ടെന്ന് സംശയം. തൊടുപുഴ ചുങ്കം സ്വദേശി ബിജു ജോസഫിനെയാണ് കാണാതായത്.

ഇയാളെ കാണാതായതായി കാണിച്ച് കഴിഞ്ഞദിവസം ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. സംഭവത്തിൽ പൊലീസ് മൂന്നുപേരെ കസ്റ്റഡിയിലെടുത്തു.

വ്യാഴാഴ്ച പുലർച്ചെ വീട്ടിൽ നിന്നിറങ്ങിയ ബിജു ജോസഫിനെ കാണാതാവുകയായിരുന്നു. മൃതദേഹം ഒളിപ്പിച്ചതിനെക്കുറിച്ച് ഇവരിൽനിന്ന് പൊലീസ് വിവരങ്ങൾ തേടുകയാണ്.

ബിജുവിനെ കൊന്നു മൃതദേഹം ഗോഡൗണിൽ ഒളിപ്പിച്ചതായാണ് സംശയം. കസ്റ്റഡിയിയിലുള്ളവരിൽ കൊട്ടേഷൻ സംഘങ്ങളുമുണ്ട്. തൊടുപുഴയിലെ ഒരു കാറ്ററിംഗ് സംഘമണ് ബിജുവിനെ തട്ടിക്കൊണ്ടു പോയതെന്നാണ് വിവരം.

പോലീസ് അന്വേഷണത്തിനിടെ ബിജു കൊല്ലപ്പെട്ടുവെന്ന സൂചനയാണ് പോലീസിന് ലഭിച്ചത്. കൊച്ചിയിലുള്ള ക്വട്ടേഷൻ സംഘമാണ് ബിജുവിനെ കൊലപ്പെടുത്തിയത് എന്നാണ് വിവരം.

കേസുമായി ബന്ധപ്പെട്ട് മൂന്ന് പേരാണ് നിലവിൽ പോലീസിന്റെ കസ്റ്റഡിയിലുള്ളത്. കലയന്താനിയിലെ കാറ്ററിംഗ് സംഘത്തിന്റെ ഉടമസ്ഥതയിലുള്ള പ്രദേശത്ത് മാൻഹോളിൽ കോൺക്രീറ്റ് ഇട്ട നിലയിൽ മൃതദേഹം ഉണ്ടെന്നാണ് പുറത്തുവരുന്ന വിവരം.

ആർഡിഒ അടക്കമുള്ളവർ സ്ഥലത്തെത്തിയിട്ടുണ്ട് പോലീസ് നടപടികൾ പുരോഗമിക്കുകയാണ്. ബിജുവിന് മറ്റൊരു കാറ്ററിങ് പാർട്ടികളുമായിമായി ബന്ധപ്പെട്ട തർക്കങ്ങളാണ് തട്ടിക്കൊണ്ടു പോകുന്നതിലും ക്വട്ടേഷൻ പ്രവർത്തനത്തിലും കലാശിച്ചതെന്നാണ് സൂചന.

മറ്റൊരു കാറ്ററിം​ഗ്ടീമിന് ബിജു പണം കൊടുക്കാൻ ഉണ്ടായിരുന്നു. ഈ പണം കൊടുക്കാത്തതുമായി ബന്ധപ്പെട് തർക്കങ്ങൾ നിലനിന്നതോടെ ക്വട്ടേഷൻ കൊടുക്കുകയായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം.

കേസ് അന്വേഷണം തുടങ്ങിയപ്പോഴാണ് കാപ്പ കേസിൽ നാടുകടത്തപ്പെട്ട ഒരാൾ തൊടുപുഴയിൽ നിന്നും കസ്റ്റഡിയിലാകുന്നത്. ഇയാളെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോഴാണ് മറ്റൊരു ക്വട്ടേഷൻ ജോലിക്കായി എത്തിയതാണെന്ന വിവരം പുറത്തുവന്നത്.

നാല് പേര് അടങ്ങിയ സംഘമാണ് കൊലപാതകം ചെയ്തതെന്നാണ് ഇവർ നൽകിയ മൊഴിയിൽ പറഞ്ഞിരിക്കുന്നത്. ഈ മൊഴി സ്ഥിരീകരിക്കണമെങ്കിൽ മൃതദേഹം കണ്ടെത്തേണ്ടതുണ്ട്.

കലയന്താനിയിലെ ഗോഡൗണിൽ കുഴിച്ചിട്ടെന്നാണ് ക്വട്ടേഷൻ നേതാവ് മൊഴി നൽകിയത്. ഇത് പ്രകാരം ഇടുക്കി എസ്പി അടക്കം പരിശോധനകൾക്കായി സ്ഥലത്തെത്തിയിട്ടുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

റെയിൽവെ നടപ്പാലത്തിന് കീഴെ ഉപേക്ഷിച്ച നിലയിൽ ബാഗ്; കണ്ടെത്തിയത് 5 ലക്ഷം രൂപയുടെ കഞ്ചാവ്

റെയിൽവെ നടപ്പാലത്തിന് കീഴെ ഉപേക്ഷിച്ച നിലയിൽ ബാഗ്; കണ്ടെത്തിയത് 5 ലക്ഷം...

കോഴിക്കോട് ടൗൺ സ്റ്റേഷനു മുന്നിൽ എസ്ഐക്ക് കുത്തേറ്റു; പ്രതി പിടിയിൽ

കോഴിക്കോട് ടൗൺ സ്റ്റേഷനു മുന്നിൽ എസ്ഐക്ക് കുത്തേറ്റു; പ്രതി പിടിയിൽ കോഴിക്കോട്: കോഴിക്കോട്...

Other news

പറക്കുന്നതിനിടെ ബോയിംഗ് വിമാനത്തിന്റെ എൻജിൻ പൊട്ടിത്തെറിച്ചു; തലനാരിഴയ്ക്ക് ഒഴിവായത് വൻ വിമാനാപകടം

പറക്കുന്നതിനിടെ ബോയിംഗ് വിമാനത്തിന്റെ എൻജിൻ പൊട്ടിത്തെറിച്ചു നൈജീരിയയിലെ ലാഗോസിൽ നിന്നും 80 യാത്രക്കാരുമായി...

മാലിന്യം നീക്കാൻ വന്ന് സ്വർണം ‘വാരി’;  കോർപ്പറേഷൻ ജീവനക്കാരുടെ ഐഡി കാർഡ് ധരിച്ചെത്തിയ കവർച്ചാ സംഘം പിടിയിൽ!

മാലിന്യം നീക്കാൻ വന്ന് സ്വർണം 'വാരി';  കോർപ്പറേഷൻ ജീവനക്കാരുടെ ഐഡി കാർഡ്...

സഹോദരിയുമായി അവിഹിതം സംശയിച്ച് സുഹൃത്തിനെ വിഷം കൊടുത്ത് കൊന്നു; പ്രതിക്ക് കടുത്ത ശിക്ഷ

സഹോദരിയുമായി അവിഹിതം സംശയിച്ച് സുഹൃത്തിനെ വിഷം കൊടുത്ത് കൊന്നു ഇടുക്കിയിൽ സഹോദരിയുമായി മോശം...

കോഴിക്കോട് ടൗൺ സ്റ്റേഷനു മുന്നിൽ എസ്ഐക്ക് കുത്തേറ്റു; പ്രതി പിടിയിൽ

കോഴിക്കോട് ടൗൺ സ്റ്റേഷനു മുന്നിൽ എസ്ഐക്ക് കുത്തേറ്റു; പ്രതി പിടിയിൽ കോഴിക്കോട്: കോഴിക്കോട്...

ദുബായിൽ ഇനി ‘ചിട്ടി’യും ‘കുറി’യും വേണ്ട; പണിസ്ഥലത്തെ ‘ചിട്ടി കമ്പനി’കൾ പൂട്ട്

ദുബായിൽ ഇനി 'ചിട്ടി'യും 'കുറി'യും വേണ്ട; പണിസ്ഥലത്തെ 'ചിട്ടി കമ്പനി'കൾ പൂട്ട് ദുബായ്:...

​സി.എ കോട്ടിട്ട ‘മൂസത്’; ജിഎസ്ടി പേടിപ്പിച്ച് ലക്ഷങ്ങൾ തട്ടിയ പ്രതി പിടിയിൽ!

​സി.എ കോട്ടിട്ട 'മൂസത്'; ജിഎസ്ടി പേടിപ്പിച്ച് ലക്ഷങ്ങൾ തട്ടിയ പ്രതി പിടിയിൽ! ഗുരുവായൂർ:...

Related Articles

Popular Categories

spot_imgspot_img