web analytics

കൊച്ചിയില്‍ ഒരു വിദ്യാര്‍ഥിക്ക് കൂടി മസ്തിഷ്‌ക ജ്വരം

കൊച്ചി: കൊച്ചിയില്‍ ഒരു വിദ്യാര്‍ഥിക്ക് കൂടി മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. ആറു വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. കാക്കനാട് സ്‌കൂള്‍ വിദ്യാര്‍ഥിയാണ് രോഗ ബാധിതൻ. കുട്ടി നിലവിൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

കാക്കനാട് തൃക്കാക്കര എം.എ അബൂബക്കര്‍ മെമ്മോറിയല്‍ ഗവ.എല്‍പി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയാണ് ചികിത്സയിലുള്ളത്. ബുധനാഴ്ച ഉച്ചയോടെ ശക്തമായ തലവേദനയേ തുടര്‍ന്ന് വിദ്യാര്‍ഥിയെ കാക്കനാട് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയിരുന്നു.

നിലവില്‍ ചികിത്സിയിൽ കഴിയുന്ന കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു. കളമശ്ശേരിയില്‍ അഞ്ച് വിദ്യാര്‍ഥികള്‍ക്ക് കഴിഞ്ഞ ദിവസം മെനിഞ്ചൈറ്റിസ് സ്ഥിരീകരിച്ചിരുന്നു.

ജില്ലയിൽ ഒരാഴ്ച മുൻപ് വാഴക്കാല മേരിമാതാ സ്കൂളിലെ യുകെജി വിദ്യാർഥിക്ക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചിരുന്നു. തുടർന്ന് നഗരസഭയിലെ എല്ലാ വിദ്യാലയങ്ങളിലും പരിശോധന നടത്താൻ ആരോ​ഗ്യവകുപ്പ് നിർദ്ദേശം നൽകിയിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img