കിടിലന്‍ ഓഫറുകളുമായി ടാറ്റ

ണാഘോഷത്തിന്റെ ഭാഗമായി വാഹനങ്ങള്‍ക്ക് ആകര്‍ഷകമായ ഇളവുകള്‍ പ്രഖ്യാപിച്ച് ടാറ്റ മോട്ടോഴ്‌സ്. ഐ.സി.ഇ, ഇലക്ട്രിക് അടക്കമുള്ള വാഹനങ്ങള്‍ക്ക് 80000 രൂപ വരെ ഇളവുകളാണ് ടാറ്റ പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ ഓണം ഉപഭോക്താക്കള്‍ക്ക് മുന്‍ഗണന ഡെലിവറി ഉറപ്പുനല്‍കുന്നതിനൊപ്പം സ്‌ക്രാച് ആന്‍ഡ് വിന്നിലൂടെ സമ്മാനങ്ങള്‍ നേടാനും അവസരമുണ്ട്. പി.എസ്.യുകളും സ്വകാര്യ, പ്രാദേശിക ധനകാര്യ സ്ഥാപനങ്ങളുമായും കൈകോര്‍ത്തുകൊണ്ട് 100 ശതമാനം ഓണ്‍ റോഡ് ഫണ്ടിങ് ഇഎംഐ ഓഫറുകളും ടാറ്റ നല്‍കുന്നുണ്ട്.

ടിയാഗോയ്ക്കും ടിഗോറിനും 50000 രൂപ വരെയും ടിഗോര്‍ ഇലക്ട്രിക്കിന് 80000 രൂപ വരെയുമുള്ള ആനുകൂല്യങ്ങള്‍ നല്‍കുന്നുണ്ട്. ആള്‍ട്രോസിന് 40000 രൂപവരെയും പഞ്ചിന് 25000 രൂപ വരെയും നെക്‌സോണ്‍ പെട്രോളിന് 24000 രൂപ വരെയും നെക്‌സോണ്‍ ഇലക്ട്രിക്കിന് 35000 രൂപ വരെയും നല്‍കുന്നുണ്ട്. നെക്‌സോണ്‍ ഇവി പ്രൈമിന് എക്സ്റ്റന്‍ഡഡ് വാറന്റി ഉള്‍പ്പടെ 56000 രൂപ വരെയും നെക്‌സോണ്‍ ഇവി മാക്‌സിന് എക്സ്റ്റന്‍ഡഡ് വാറന്റി ഉള്‍പ്പടെ 61000 രൂപ വരെയും ഇളവുകള്‍ നല്‍കുന്നു. എസ്‌യുവികളായ ഹാരിയറിനും സഫാരിക്കും 70000 രൂപ വരെയാണ് ഇളവ്.

ടാറ്റാ മോട്ടോഴ്‌സ് ആള്‍ട്രോസ് റേഞ്ചില്‍ XM, XM(S) എന്ന രണ്ട് പുതിയ വേരിയന്റുകള്‍ കൂടി യഥാക്രമം 6.90 ലക്ഷം രൂപ, 7.35 ലക്ഷം രൂപ എന്നിങ്ങനെ ആകര്‍ഷകമായ വിലകളില്‍ അവതരിപ്പിക്കുന്നു. ഇലക്ട്രിക് സണ്‍റൂഫിനൊപ്പം പ്രീമിയം ഹാച്ബാക്കും XM(S)-ല്‍ ടാറ്റാ മോട്ടോര്‍സ് ഉള്‍പ്പെടുത്തിയിരിക്കുന്നു.

 

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സെർവർ ഹാക്ക് ചെയ്യാൻ ശ്രമിച്ചത് 150 വട്ടം; മൂവാറ്റുപുഴ സ്വദേശിക്കെതിരെ കേസ്

കൊച്ചി: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അതീവസുരക്ഷ സംവിധാനമുള്ള സെർവർ ഹാക്ക് ചെയ്യാൻ...

പാതിവില തട്ടിപ്പ് കേസ്: ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി: ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

തിരുവനന്തപുരം: വിവാദമായ പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍....

യുകെ തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ചു; വൻ തീപിടുത്തം:

തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ച് തീപിടിച്ചു. സോളോംഗ് എന്ന...

ഖജനാവ് കാലി, ഈ മാസം വേണം 30000 കോടി; ട്ര​ഷ​റി ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: നടപ്പു സാ​മ്പ​ത്തി​ക വ​ർ​ഷത്തി​ന്റെ അവസാനമായ ഈ മാസം വൻ ചിലവുകളാണ്...

പതറിയെങ്കിലും ചിതറിയില്ല; ചാമ്പ്യൻസ് ട്രോഫിയിൽ വീണ്ടും മുത്തമിട്ട് ഇന്ത്യ

ഏകദിന ക്രിക്കറ്റിൽ ഇന്ത്യയുടെ വിശ്വകിരീടങ്ങളുടെ പട്ടികയിലേക്ക് നാലാമനായി ദുബൈയിൽ നിന്നൊരു ചാമ്പ്യൻസ്...

Other news

ആറ് ട്രെയിനുകളില്‍ താല്‍ക്കാലിക അധിക കോച്ചുകള്‍; റെയിൽവെയുടെ അറിയിപ്പ് ഇങ്ങനെ

തൃശൂര്‍: ആറ് ട്രെയിനുകളില്‍ പുതിയ കോച്ചുകള്‍ താല്‍ക്കാലികമായി അനുവദിച്ചതായി പാലക്കാട് റെയില്‍വേ...

പത്തു മുപ്പതുലക്ഷം രൂപ പുഴുങ്ങി തിന്നാനാണോ? മറുപടിയുമായി കെവി തോമസ്

ന്യൂഡൽഹി: ഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി എന്ന നിലയ്ക്ക് തനിക്ക് കിട്ടുന്ന...

പേര് ശ്രുതി, ജോലി ബ്രിട്ടനിൽ; യുവതിയായി അഭിനയിച്ച് മുജീബ് റഹ്മാൻ തട്ടിയെടുത്തത് 33 ലക്ഷം രൂപ!

മലപ്പുറം: യുവതിയെന്ന പേരിൽ വിവാഹ വാഗ്ദാനം നൽകി തട്ടിപ്പു നടത്തിയ മധ്യവയസ്കൻ...

കോതമംഗലത്ത് ഭർത്താവ് ഭാര‍്യയെ തലക്കടിച്ചു കൊന്നു !

കോതമംഗലത്ത് ഭർത്താവ് ഭാര‍്യയെ തലക്കടിച്ചു കൊലപ്പെടുത്തി. എളമ്പശേരി സ്വദേശിനി മായയാണ് (37)...

ആത്മഹത്യക്ക് ശ്രമിച്ചതല്ല,മരുന്നിന്റെ അളവു കൂടിപ്പോയതാണ്; വാർത്തകൾ തെറ്റെന്ന് കൽപന രാഘവേന്ദർ

കൊച്ചി; താൻ ആത്മഹത്യക്ക് ശ്രമിച്ചെന്ന വാർത്തകൾ തെറ്റെന്ന് ഗായിക കൽപന രാഘവേന്ദർ....

നടി സൗന്ദര്യയുടെ മരണം കൊലപാതകമെന്ന് പരാതി; നടനെതിരെ ഗുരുതര ആരോപണം

നടി സൗന്ദര്യയുടെ മരണവുമായി ബന്ധപ്പെട്ട് തെലുങ്ക് നടൻ മോഹൻ ബാബുവിനെതിരെ കടുത്ത...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!