web analytics

മേയർ ബേബി പെരെപാടൻ മുന്നിട്ടിറങ്ങി, ഏഴ് വർഷങ്ങൾക്കു ശേഷം വീണ്ടുമൊരു സെൻറ് പാട്രിക്സ് ദിന പരേഡ്; വീഡിയോ കാണാം

ഏഴ് വർഷങ്ങൾക്കു ശേഷം താലയിൽ പുനരാരംഭിച്ച സെൻറ് പാട്രിക്സ് ദിന പരേഡ് അത്യുജ്വലമായി. ആയിരങ്ങളുടെ പങ്കാളിത്തം കൊണ്ടും വൈവിധ്യം കൊണ്ടും വ്യത്യസ്തമായിരുന്നു ചടങ്ങ്. 

ഇന്ത്യൻ കമ്മ്യൂണിറ്റിയുടെ തെയ്യം, കഥകളി രൂപങ്ങൾ വ്യത്യസ്തമായ കാഴ്ചാനുഭവങ്ങളായി. കേരളത്തിന്റെ തനതായ ചെണ്ടമേളവും, മുത്തുകുടകളും  പരേഡിന്റെ മാറ്റുകൂട്ടി.

മലയാളി സമൂഹത്തിന്റെ കൂടി പങ്കാളിത്തത്തോടെ നടന്ന പരേഡ് കാണാൻ ആയിരങ്ങൾ താലായിലെ വീഥികൾക്ക് ഇരുവശവും അണിനിരന്നിരുന്നു.

 “മലയാളം” സംഘടനയും, മലയാളീസ് ഇൻ സിറ്റി വെസ്റ്റും(MIC), വേൾഡ് മലയാളി ഫെഡറേഷനും(WMF) താലായിൽ നടന്ന പരേഡുമായി സഹകരിച്ചു പ്രവർത്തിച്ചിരുന്നു.

ബേബി പെരെപാടൻ  സൗത്ത് ഡബ്ലിൻ കൗണ്ടി കൗൺസിൽ  മേയറായി തിരഞ്ഞെടുക്കപെട്ടതിനുശേഷമാണ്  മുടങ്ങിക്കിടന്ന സെൻ്റ് പാട്രിക്സ് ദിന പരേഡ് പുനരാരംഭിക്കാനുള്ള ശ്രമങ്ങൾ നടന്നത്. 

എല്ലാവരും ആകാംക്ഷയോടെ കാത്തിരുന്ന സെൻ്റ് പാട്രിക്സ്  ദിന പരിപാടികൾ താലായിലുള്ള ആബാലവൃദ്ധം ജനങ്ങളുടെയും സഹകരണവും പങ്കാളിത്തവും കൊണ്ട് വൻ വിജയമായി തീർന്നു.

 പരേഡിനു മുന്നോടിയായി താല സ്ക്വയറിൽ നിന്നും TUD വരെ 5K മാരത്തൺ സംഘടിപ്പിച്ചിരുന്നു.

എല്ലാ പരിപാടികളും  വൻവിജയമാക്കാൻ സഹായിക്കുകയും സഹകരിക്കുകയും ചെയ്ത എല്ലാവരോടും മേയർ ബേബി പെരേപാടൻ നന്ദി പറഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

മക്കൾ ആരും ഒരു ദുഷ്പേരും തനിക്കോ സർക്കാരിനോ ഉണ്ടാക്കിയിട്ടില്ല

മക്കൾ ആരും ഒരു ദുഷ്പേരും തനിക്കോ സർക്കാരിനോ ഉണ്ടാക്കിയിട്ടില്ല മക്കൾക്കെതിരെ ഉയരുന്ന ആരോപണങ്ങളിൽ...

പിണറായി വിജയന്റെ ഗൾഫ് പര്യടനത്തിന് കേന്ദ്രസർക്കാരിന്റെ അനുമതി; അനുമതി 4 ഗൾഫ് രാജ്യങ്ങളിലേക്കുള്ള സന്ദർശനത്തിന്

പിണറായി വിജയന്റെ ഗൾഫ് പര്യടനത്തിന് കേന്ദ്രസർക്കാരിന്റെ അനുമതി തിരുവനന്തപുരം: കേരള മുഖ്യമന്ത്രി പിണറായി...

പ്രിയങ്കയുടെ പിന്തുണ; സികെ ജാനു യുഡിഎഫിലേക്ക്

പ്രിയങ്കയുടെ പിന്തുണ; സികെ ജാനു യുഡിഎഫിലേക്ക് ആദിവാസി നേതാവ് സികെ ജാനു യുഡിഎഫിൽ...

ഈ വർഷം മാത്രം പോറ്റിയുടെ അക്കൗണ്ടിലെത്തിയത് 10 ലക്ഷം

ഈ വർഷം മാത്രം പോറ്റിയുടെ അക്കൗണ്ടിലെത്തിയത് 10 ലക്ഷം തിരുവനന്തപുരം: ശബരിമലയിൽ ഉണ്ണികൃഷ്ണൻപോറ്റി...

ഫയർഫോഴ്സ് ഉദ്യോ​ഗസ്ഥനടക്കം മൂന്ന് പേർക്ക് ദാരുണാന്ത്യം

ഫയർഫോഴ്സ് ഉദ്യോ​ഗസ്ഥനടക്കം മൂന്ന് പേർക്ക് ദാരുണാന്ത്യം കൊല്ലം: കിണറ്റിൽ ചാടിയ യുവതിയെ രക്ഷിക്കാൻ...

Other news

ഉയരങ്ങളിലേക്ക് കത്തിക്കയറി സ്വർണം; ഇന്ന് ഒറ്റയടിക്ക് കൂടിയത് പവന് 2,400 രൂപ; ചരിത്രത്തിൽ ആദ്യം

കത്തിക്കയറി സ്വർണം; ഇന്ന് ഒറ്റയടിക്ക് കൂടിയത് പവന് 2,400 രൂപ കേരളത്തിൽ സ്വർണവില...

തൊണ്ടി സാധനങ്ങളിൽ പ്രാഥമിക പരിശോധന നടത്താൻ ലബോറട്ടറി

തൊണ്ടി സാധനങ്ങളിൽ പ്രാഥമിക പരിശോധന നടത്താൻ ലബോറട്ടറി തിരുവനന്തപുരം: പൊലീസിനുള്ള 49 പുതിയ...

വൃത്തിഹീനമായ പരിസരം; ഇടുക്കിയിൽ മത്സ്യ വ്യാപാര സ്ഥാപനത്തിനെതിരെ കേസെടുത്തു

ഇടുക്കിയിൽ മത്സ്യ വ്യാപാര സ്ഥാപനത്തിനെതിരെ കേസെടുത്തു. ഇടുക്കി ചേറ്റുകുഴിയിൽ മത്സ്യവും ,...

ഇറക്കുമതി താരിഫ്: വിദേശ രാജ്യങ്ങൾക്കല്ല, അമേരിക്കൻ ഉപഭോക്താക്കൾക്ക് ഭാരം

ട്രംപ് നയങ്ങള്‍ക്ക് സാമ്പത്തിക തിരിച്ചടി, പ്രതീക്ഷിച്ചതിന് വിരുദ്ധ ഫലങ്ങള്‍ അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന...

പേരാമ്പ്ര സംഘർഷത്തിൽ സ്ഫോടകവസ്തു എറിഞ്ഞതിന് കേസ്; വീഡിയോദൃശ്യം തെളിവായി

പേരാമ്പ്ര സംഘർഷത്തിൽ സ്ഫോടകവസ്തു എറിഞ്ഞതിന് കേസ്; വീഡിയോദൃശ്യം തെളിവായി വീഡിയോയിലൂടെ സ്ഫോടനം സ്ഥിരീകരിച്ചതിന്...

നെഞ്ചുവേദന ഹൃദ്രോഗമോ അതോ ഗ്യാസോ…? രണ്ടിന്റെയും ലക്ഷണങ്ങളിലെ വ്യത്യാസം ഇതാണ്…! ശ്രദ്ധിക്കൂ, ചികിത്സ വൈകരുത്….

നെഞ്ചുവേദന ഹൃദ്രോഗമോ രണ്ടിന്റെയും ലക്ഷണങ്ങളിലെ വ്യത്യാസം ഇതാണ് പലപ്പോഴും നെഞ്ചുവേദന, അസ്വസ്ഥത, ദഹനക്കേട്...

Related Articles

Popular Categories

spot_imgspot_img