web analytics

കളമശ്ശേരി പോളിയിലെ കഞ്ചാവ് വേട്ട; 2പേർ കൂടി പിടിയില്‍

കൊച്ചി: കളമശ്ശേരി ഗവ. പോളിടെക്‌നിക് ഹോസ്റ്റലിൽ കഞ്ചാവ് എത്തിച്ച രണ്ടുപേർ പിടിയില്‍. ഇതര സംസ്ഥാനക്കാരായ അഹിന്ത മണ്ഡല്‍, സുഹൈല്‍ എന്നിവരെയാണ് പിടികൂടിയത്. ഹോസ്റ്റലിലേക്ക് നാല് പാക്കറ്റ് കഞ്ചാവ് എത്തിച്ചത് ഇവരാണെന്ന് പോലീസ് പറഞ്ഞു.

വ്യാഴാഴ്ച രാത്രിയാണ് കോളേജ് ഹോസ്റ്റലില്‍ പരിശോധന നടന്നത്. കളമശ്ശേരി പോലീസിനും ഡാന്‍സാഫിനും ലഭിച്ച രഹസ്യവിവരത്തെത്തുടർന്നായിരുന്നു പരിശോധന. ഒരു മുറിയില്‍നിന്ന് മാത്രം 1.9 കിലോ കഞ്ചാവ് കണ്ടെത്തി. മറ്റൊരു മുറിയില്‍നിന്ന് ഒമ്പതുഗ്രാം കഞ്ചാവും പിടികൂടി.

കൊല്ലം സ്വദേശിയായ ആകാശിന്റെ മുറിയില്‍നിന്നാണ് 1.9 കിലോ കഞ്ചാവ് പിടികൂടിയത്. ആലപ്പുഴ സ്വദേശിയായ ആദിത്യന്‍, കൊല്ലം സ്വദേശിയായ അഭിരാജ് എന്നിവരുടെ മുറിയില്‍ നിന്ന് ഒൻപത് ഗ്രാം കഞ്ചാവും പിടികൂടുകയായിരുന്നു. തുടർന്ന് കോളേജ് ഹോസ്റ്റലില്‍ ഏഴ് തവണ കഞ്ചാവ് എത്തിച്ചെന്ന് അറസ്റ്റിലായ വിദ്യാര്‍ഥികള്‍ മൊഴി നല്‍കിയിരുന്നു.

യു.പി.ഐ. വഴി 16,000 രൂപയാണ് കഞ്ചാവിനായി ഇടനിലക്കാര്‍ക്ക് നൽകിയത്. ആറുമാസങ്ങള്‍ക്ക് മുമ്പാണ് ഇവരില്‍നിന്ന് കഞ്ചാവ് വാങ്ങാന്‍ തുടങ്ങിയതെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു. അറസ്റ്റിലായ കൊല്ലം കരുനാഗപ്പള്ളി സ്വദേശി അനുരാജില്‍ നിന്നാണ് പോലീസിന് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്. കോളേജിലെ പൂര്‍വ്വവിദ്യാര്‍ഥികളായിരുന്ന ആഷിഖ്, ഷാലിഫ് എന്നിവര്‍ക്കാണ് കഞ്ചാവ് വാങ്ങിയതിന്റെ പണം കൈമാറിയിരുന്നത്.

spot_imgspot_img
spot_imgspot_img

Latest news

സഞ്ജുവിന്റെ മാസ് ഷോ, റണ്‍മലയിലും പതറാതെ ഇംഗ്ലണ്ട്, ജയം പിടിച്ചെടുത്ത് ഇന്ത്യ ലോകകപ്പ് ഫൈനലില്‍

സഞ്ജുവിന്റെ മാസ് ഷോ, റണ്‍മലയിലും പതറാതെ ഇംഗ്ലണ്ട്, ജയം പിടിച്ചെടുത്ത് ഇന്ത്യ...

ദക്ഷിണാഫ്രിക്കയെ നിലംപരിശാക്കി കിവീസ് ഫൈനലിൽ!

ദക്ഷിണാഫ്രിക്കയെ നിലംപരിശാക്കി കിവീസ് ഫൈനലിൽ! കൊൽക്കത്ത:ട്വന്റി20 ലോകകപ്പ് സെമിഫൈനലിൽ ദക്ഷിണാഫ്രിക്കയെ ഒരു അവസരവും...

ജി. സുധാകരൻ സിപിഎം വിടുന്നു? അംഗത്വം പുതുക്കാതെ ‘അമർഷം’ പരസ്യമാക്കി മുതിർന്ന നേതാവ്!

ജി. സുധാകരൻ സിപിഎം വിടുന്നു? അംഗത്വം പുതുക്കാതെ 'അമർഷം' പരസ്യമാക്കി മുതിർന്ന...

വൈദ്യുതി ബില്ലിനൊപ്പം ഇനി ‘മീറ്റർ വാടക’യും ഷോക്കാവുമോ? അഞ്ചിരട്ടി വർധനയ്ക്ക് നീക്കം

വൈദ്യുതി ബില്ലിനൊപ്പം ഇനി ‘മീറ്റർ വാടക’യും ഷോക്കാവുമോ? അഞ്ചിരട്ടി വർധനയ്ക്ക് നീക്കം തിരുവനന്തപുരം:...

കോട്ടയത്ത് ‘എ ക്ലാസ്’ ലക്ഷ്യം വിപുലീകരിക്കാൻ ബിജെപി; അജിത്തും പി.സി. ജോർജും വഴിമാറ്റുന്ന സമവാക്യങ്ങൾ

കോട്ടയത്ത് ‘എ ക്ലാസ്’ ലക്ഷ്യം വിപുലീകരിക്കാൻ ബിജെപി; അജിത്തും പി.സി. ജോർജും...

Other news

ഹോളി ആഘോഷിക്കാൻ മേൽ ചായം ഒഴിച്ച കുഞ്ഞിനോട് കൊടുംക്രൂരത; പേരക്കുട്ടിയുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ചു മുത്തശ്ശി; നാല് വയസ്സുകാരൻ ഗുരുതരാവസ്ഥയിൽ

പേരക്കുട്ടിയുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ചു മുത്തശ്ശി; ഗുരുതരാവസ്ഥയിൽ മഹാരാഷ്ട്രയിലെ നാഗ്‌പുരിൽ ഹോളി...

ശബരി റെയിൽപ്പാത ഇനി അതിവേഗം! ഭൂമിയേറ്റെടുക്കാൻ സർക്കാർ ഉത്തരവ്;

തിരുവനന്തപുരം: കേരളത്തിന്റെ ദശാബ്ദങ്ങളായുള്ള കാത്തിരിപ്പിന് ഒടുവിൽ ശുഭവാർത്ത. അങ്കമാലി-എരുമേലി ശബരി റെയിൽപ്പാത...

‘കഞ്ചാവടിച്ച് ചാരിനിൽക്കുന്ന നേതാക്കൾ… വായ പൊത്താൻ നായ്ക്കളെ കിട്ടും, കമ്യൂണിസ്റ്റുകാരെ കിട്ടില്ല’; പാലക്കാട് വിമത വേദിയിൽ പി.കെ.ശശി പറഞ്ഞത്

‘കഞ്ചാവടിച്ച് ചാരിനിൽക്കുന്ന നേതാക്കൾ… വായ പൊത്താൻ നായ്ക്കളെ കിട്ടും, കമ്യൂണിസ്റ്റുകാരെ കിട്ടില്ല’;...

‘മാന്യത കാണിക്കേണ്ടത് വിഡിയോയിൽ ഉള്ളവർ മാത്രമല്ല’ – ആറ്റുകാൽ പൊങ്കാല വിവാദത്തിൽ പ്രതികരിച്ച് രമ്യ പണിക്കർ

‘മാന്യത കാണിക്കേണ്ടത് വിഡിയോയിൽ ഉള്ളവർ മാത്രമല്ല’ – ആറ്റുകാൽ പൊങ്കാല വിവാദത്തിൽ...

കോൺഗ്രസിന് കനത്ത പ്രഹരം; തൃശൂർ ഡിസിസി വൈസ് പ്രസിഡന്റ് ബിജെപിയിൽ ചേർന്നു

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ വീണ്ടും അപ്രതീക്ഷിത കൂടുമാറ്റം. തൃശൂർ ജില്ലയിലെ കോൺഗ്രസിന്റെ...

ഇസ്രയേൽ-ഇറാൻ സംഘർഷം: യുഎഇയിലെ എംബസിയും കോൺസുലേറ്റും അടച്ച് അമേരിക്ക; ഉദ്യോഗസ്ഥരോട് രാജ്യം വിടാൻ ഉത്തരവ്

യുഎഇയിലെ എംബസിയും കോൺസുലേറ്റും അടച്ച് അമേരിക്ക പശ്ചിമേഷ്യയിൽ ഇസ്രയേലും ഇറാനും...

Related Articles

Popular Categories

spot_imgspot_img