web analytics

ഉത്പാദനം ഇടിഞ്ഞിട്ടും കുത്തനെ ഇടിഞ്ഞ് ഏലക്കവില: പിന്നിൽ വൻ ലോബി; ലക്ഷ്യമിതാണ്….

ഉത്പാദനം ഇടിഞ്ഞിട്ടും ഒരാഴ്ചക്കിടെ ഏലക്കവില കുത്തനെ ഇടിഞ്ഞു. ഒരാഴ്ച കൊണ്ട് 700 രൂപയാണ് താഴ്ന്നത്.വേനൽ ശക്തമായതോടെ എലക്ക ഉത്പാദനം കുത്തനെ ഇടിഞ്ഞിട്ടുണ്ട്. . മാർച്ച് 10 ന് 3200 രൂപ ലഭിച്ചിരുന്ന ഏലക്കായക്ക് നിലവിൽ 2500 രൂപയാണ് ലഭിക്കുന്നത്.

വേനലിൽ ഉത്പാദനച്ചെലവ് വർധിച്ച സമയത്ത് വില താഴ്ന്നത് കർഷകർക്ക് വലിയ തിരിച്ചടിയായി. ഇ- ലേല കേന്ദ്രങ്ങളിൽ നടക്കുന്ന ഒത്തുകളിയും നിലവാരം കുറഞ്ഞ ഏലക്കാ എത്തിച്ചു നടത്തുന്ന ശ്രമങ്ങളുമാണ് വിലയിടിവിന് കാരണം.

സ്വകാര്യ ലേല ഏജൻസികളും കയറ്റുമതിക്കാരുമാണ് ഇത്തരത്തിൽ വിലയിടിക്കുന്നത്. വിലയിടിച്ച് കുറഞ്ഞ വിലയ്ക്ക് ഏലക്ക വാങ്ങിയ ശേഷം വൻ വിലയ്ക്ക് വിറ്റഴിക്കലാണ് ലക്ഷ്യം. വേനൽ ഇനിയും കനക്കും എന്നിരിക്കെ ലേല ഏജൻസികളുടെ ഒത്തുകളിയും ഏലക്ക സംഭരണവും കഴിഞ്ഞാൽ വില ഉയരാനാണ് സാധ്യത. ഉത്പാദനം കുറഞ്ഞതോടെ കമ്പോളങ്ങളിൽ എത്തുന്ന ഏലക്കായയുടെ അളവിൽ വലിയ കുറവുണ്ടായിട്ടുണ്ട്.

ബ്രിട്ടനിലെ മലയാളികൾക്ക് സന്തോഷവാർത്ത: ഈ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് ശമ്പളം അഞ്ച് ശതമാനം വർധിക്കുന്നു…!

ബ്രിട്ടനിലെ മലയാളികൾ ഉൾപ്പെടെയുള്ളവർക്ക് സന്തോഷം നല്കുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. യുകെയിലെ ഏറ്റവും വലിയ സൂപ്പർ മാർക്കറ്റ് ശൃംഖലയായ ടെസ്കോയിൽ 5.2 ശതമാനം ശമ്പള വർധന വരുന്നു എന്നതാണ് ആ വാർത്ത. നൂറു കണക്കിന് മലയാളികൾ ഉൾപ്പെടെ 330,000 പേരാണ് ടെസ്കോയിൽ രാജ്യത്താകെ ജോലി ചെയ്യുന്നത് എന്നതിനാൽ മലയാളികളെ ഏറെ സന്തോഷിപ്പിക്കുന്നതാവും ഈ വാർത്ത.

മാർച്ച് 30 മുതൽ പുതിയ ശമ്പള നിരക്ക് പ്രാബല്യത്തിലാകും. 12.45 പൗണ്ടാകും മണിക്കൂറിന് മാർച്ച് 30 മുതലുള്ള ശമ്പളം. ഇത് ഓഗസ്റ്റിൽ അൽപം കൂടി വർധിപ്പിച്ച് 12.64 പൗണ്ടായി ഉയർത്തും.

ശമ്പള വർധന പ്രാബല്യത്തിലാകുന്നതോടെ ലണ്ടൻ നഗരത്തിൽ ജോലി ചെയ്യുന്നവർക്ക് ലണ്ടൻ അലവൻസ് ഉൾപ്പെടെ മണിക്കൂറിന് 13.85 പൗണ്ടായി ശമ്പളം വർധിക്കും. 5.2 ശതമാനം ശമ്പള വർധനയ്ക്ക് ധാരണയായത്. മാസങ്ങളായി തൊഴിലാളി യൂണിയനുമായി തുടരുന്ന ചർച്ചകൾക്കൊടുവിലാണ് ഇത് അംഗീകരിക്കപ്പെട്ടത്.

ഇതോടൊപ്പം നാഷനൽ മിനിമം വേജസ് വർധിപ്പിക്കാനുള്ള സർക്കാർ തീരുമാനം കൂടി വന്നതോടെ ട്രേഡ് യൂണിയനുകളുടെ ആവശ്യം കമ്പനികൾക്ക് അംഗീകരിക്കാതെ മറ്റു ആർകും ഇല്ലാതായി. അഞ്ചു ശതമാനം ശമ്പള വർധന വരുത്തുമ്പോളും ജീവനക്കാർക്ക് ലഭിക്കുന്നത് ദേശിയ മിനിമം വേജസായ 12.21 പൗണ്ടിനേക്കാൾ കേവലം 44 പെൻസ് അധികം മാത്രമാണ്.

എന്നാൽ, നിലവിൽ ഞായറാഴ്ചകളിൽ ജോലി ചെയ്തിരുന്നവർക്ക് ലഭ്യമായിരുന്ന പത്തു ശതമാനം സൺഡേ പേ ബോണസ് റദ്ദാക്കുകയും ചെയ്യും. പുതിയ പേയ്മെന്റ് ഡീലിന്റെ ഭാഗമായി നിലവിലുള്ള ജീവനക്കാരുടെ സൺഡേ പേ ബോണസ് ആണ് നിർത്തലാക്കുന്നത്. പുതുതായി റിക്രൂട്ട് ചെയ്യുന്ന ജോലിക്കാർക്ക് ഈ ആനുകൂല്യം നേരത്തെ തന്നെ നിഷേധിച്ചിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

പിഎം ശ്രീ വിവാദം: എതിർപ്പ് കടുപ്പിച്ച് യുഡിഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

പിഎം ശ്രീ വിവാദം: എതിർപ്പ് കടുപ്പിച്ച് യുഡിഎസ്എഫ് വിദ്യാഭ്യാസ ബന്ദ് തിരുവനന്തപുരം: പിഎം...

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും തിരുവനന്തപുരം:...

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി സംഘം ഉണ്ണികൃഷ്ണൻ പോറ്റിയുമായി തിരുവനന്തപുരത്ത്

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി...

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം ഇടുക്കി: അടിമാലിയിൽ ലക്ഷം വീട് കോളനി ഭാഗത്തുണ്ടായ മണ്ണിടിച്ചിലിന്...

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ഇന്ന്...

Other news

മൂന്നാം വർഷവും മുപ്പതിനായിരം; നിയമനങ്ങളില്‍ റെക്കോര്‍ഡ് മുന്നേറ്റവുമായി കേരള പിഎസ്‌സി

മൂന്നാം വർഷവും മുപ്പതിനായിരം; നിയമനങ്ങളില്‍ റെക്കോര്‍ഡ് മുന്നേറ്റവുമായി കേരള പിഎസ്‌സി തിരുവനന്തപുരം: നിയമനങ്ങളില്‍...

മിന്നല്‍ പ്രളയത്തില്‍ നശിച്ച ബസിന് പകരം മറ്റൊരു ബസ് സമ്മാനിച്ച് മൂന്ന് സുഹൃത്തുക്കള്‍

മിന്നല്‍ പ്രളയത്തില്‍ നശിച്ച ബസിന് പകരം മറ്റൊരു ബസ് സമ്മാനിച്ച് മൂന്ന്...

കുടുംബവഴക്ക്; യുവാവിനെ കുത്തികൊലപ്പെടുത്തി; കുത്തേറ്റ മറ്റൊരാൾ ആശുപത്രിയിൽ

കുടുംബവഴക്ക്; യുവാവിനെ കുത്തികൊലപ്പെടുത്തി; കുത്തേറ്റ മറ്റൊരാൾ ആശുപത്രിയിൽ തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവാവിനെ കുത്തികൊലപ്പെടുത്തി....

7,993 സ്‌കൂളുകളിൽ കുട്ടികൾ പൂജ്യം, അധ്യാപകർ 20,817

7,993 സ്‌കൂളുകളിൽ കുട്ടികൾ പൂജ്യം, അധ്യാപകർ 20,817 ന്യൂഡൽഹി: രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലായി...

ഇനി പുഴകൾക്ക് ബലിയിടാം; മണൽ വാരി പണമുണ്ടാക്കാൻ സംസ്ഥാന സർക്കാർ

ഇനി പുഴകൾക്ക് ബലിയിടാം; മണൽ വാരി പണമുണ്ടാക്കാൻ സംസ്ഥാന സർക്കാർ കുറ്റിപ്പുറം: പുഴകളിലെ...

Related Articles

Popular Categories

spot_imgspot_img