web analytics

ആന എഴുന്നള്ളിപ്പ്; ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി

ന്യൂഡല്‍ഹി: ക്ഷേത്ര ഉത്സവങ്ങളില്‍ ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. ആന എഴുന്നള്ളിപ്പ് പൂര്‍ണ്ണമായി തടയാനുള്ള നീക്കമാണ് കേരള ഹൈക്കോടതി നടത്തുന്നതെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ആന എഴുന്നള്ളിപ്പ് സംസ്‌കാരത്തിന്റെ ഭാഗമാണെന്നും സുപ്രീം കോടതി പറഞ്ഞു.

ജസ്റ്റിസുമാരായ ബി വി നാഗരത്‌ന, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിരീക്ഷണം. വളര്‍ത്തുനായയായ ബ്രൂണോ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് സ്വമേധയാ എടുത്ത കേസിലാണ് ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ ഹൈക്കോടതി പുറപ്പടുവിച്ചതെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് പുറപ്പടുവിച്ച ഇടക്കാല ഉത്തരവിനെതിരെ വിശ്വ ഗജസേവാ സമിതിയാണ് സുപ്രീംകോടതിയെ സമീപിച്ചത്.

വിശ്വ ഗജസേവാ സമിതിക്കു വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ വികാസ് സിങ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിലെ ജഡ്ജിമാര്‍ക്കെതിരെ സുപ്രീം കോടതിയിൽ ചില ആരോപണങ്ങള്‍ ഉന്നയിച്ചു. ഡിവിഷന്‍ ബെഞ്ചിലെ നടപടികള്‍ പൂര്‍ണ്ണമായും സ്റ്റേ ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കേരളത്തിലെ നാട്ടാനകളുടെ കണെക്കെടുപ്പിന് ഹൈക്കോടതി ഉത്തരവിട്ടത് ആന എഴുന്നള്ളിപ്പ് തടയാനാണെന്നും വികാസ് സിങ് ചൂണ്ടിക്കാട്ടി.

തുടര്‍ന്നാണ് സംസ്‌ക്കാരത്തിന്റെ ഭാഗമായ ആന എഴുന്നള്ളിപ്പ് തടയാനുള്ള നീക്കമാണ് ഹൈക്കോടതിയുടേതെന്ന് ജസ്റ്റിസ് നാഗരത്‌ന അഭിപ്രായപ്പെട്ടത്. സീനിയര്‍ അഭിഭാഷകന്‍ വികാസ് സിങ്ങിന് പുറമെ അഭിഭാഷകന്‍ സി ആര്‍ ജയസുകിയനും സംഘടനയ്ക്ക് വേണ്ടി സുപ്രീംകോടതിയില്‍ ഹാജരായിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ…

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ… Pathanamthitta: Sabarimala Templeക്ക് മുകളിലൂടെ...

ഉഷ്ണതരംഗം: ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പൊതുപരീക്ഷകൾ മാറ്റമില്ലാതെ തുടരും

ഉഷ്ണതരംഗം: ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പൊതുപരീക്ഷകൾ മാറ്റമില്ലാതെ...

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക് പരിക്ക്

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക്...

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത Tehran:...

Other news

​വിഴിഞ്ഞം ഭക്ഷ്യവിഷബാധ: വില്ലനായത് മീൻമുട്ടയിലെ ‘കടൽ വിഷാംശം’; ഹോട്ടൽ ഭക്ഷണത്തിലല്ലെന്ന് പ്രാഥമിക നിഗമനം

​വിഴിഞ്ഞം ഭക്ഷ്യവിഷബാധ: വില്ലനായത് മീൻമുട്ടയിലെ 'കടൽ വിഷാംശം'; ഹോട്ടൽ ഭക്ഷണത്തിലല്ലെന്ന് പ്രാഥമിക...

സംസ്ഥാനത്ത് സ്വർണവില മാറ്റമില്ലാതെ തുടരുന്നു; എണ്ണവില 105 ഡോളറിന് മുകളിൽ, വിപണിയിൽ ആശങ്ക

സംസ്ഥാനത്ത് സ്വർണവില മാറ്റമില്ലാതെ തുടരുന്നു; എണ്ണവില 105 ഡോളറിന് മുകളിൽ, വിപണിയിൽ...

കാന്താര വിവാദം: ദൈവസങ്കൽപത്തെ അപമാനിച്ചെന്ന കേസിൽ രൺവീർ സിംഗിന് ആശ്വാസം; എഫ്.ഐആർ റദ്ദാക്കി കർണാടക ഹൈക്കോടതി

കാന്താര വിവാദം: ദൈവസങ്കൽപത്തെ അപമാനിച്ചെന്ന കേസിൽ രൺവീർ സിംഗിന് ആശ്വാസം; എഫ്.ഐആർ...

കോഴിക്കോട് രണ്ടിടങ്ങളിൽ പാമ്പുകടി; വീട്ടുമുറ്റത്ത് യുവതിയടക്കം രണ്ടുപേർക്ക് പരിക്ക്

കോഴിക്കോട് രണ്ടിടങ്ങളിൽ പാമ്പുകടി; വീട്ടുമുറ്റത്ത് യുവതിയടക്കം രണ്ടുപേർക്ക് പരിക്ക് കോഴിക്കോട്: ജില്ലയിലെ രണ്ടിടങ്ങളിലായി...

കോട്ടയത്ത് കനത്ത ചൂടിൽ കറവപ്പശു ചത്തു; രണ്ട് മാസത്തിനിടെ കർഷകന് നഷ്ടമായത് രണ്ട് പശുക്കളെ

കോട്ടയത്ത് കനത്ത ചൂടിൽ കറവപ്പശു ചത്തു; രണ്ട് മാസത്തിനിടെ കർഷകന് നഷ്ടമായത്...

കാമുകന്റെ ഭാര്യയെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തി; 45കാരി കസ്റ്റഡിയിൽ

കാമുകന്റെ ഭാര്യയെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തി; 45കാരി കസ്റ്റഡിയിൽ Mumbai: മഹാരാഷ്ട്രയിലെ Chhatrapati Sambhajinagarയിൽ...

Related Articles

Popular Categories

spot_imgspot_img