web analytics

കൊല്ലത്ത് വിദ്യാർത്ഥിയെ വീട്ടിൽ കയറി കുത്തിക്കൊന്നു; പിന്നാലെ കൊലയാളിയുടെ മൃതദേഹം റെയിൽവേ ട്രാക്കിൽ

കൊല്ലം: കോളജ് വിദ്യാർഥിയെ വീട്ടിൽ കയറി കുത്തിക്കൊലപ്പെടുത്തി. കൊല്ലം ഉളിയക്കോവിലിലാണ് കൊലപാതകം നടന്നത്. കൊല്ലം ഫാത്തിമ മാതാ കോളജിൽ രണ്ടാം വർഷ ബിബിഎ വിദ്യാർഥി ഫെബിൻ ജോർജ് ​ഗോമസ് (21) ആണ് കൊല്ലപ്പെട്ടത്. ആക്രമണത്തിന് പിന്നാലെ കൊലയാളി ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തു.

ഇന്ന് രാത്രി ഏഴ് മണിക്കു ശേഷമാണ് കൊലപാതകം നടന്നത്. ആക്രമണത്തിനു പിന്നാലെ ഫെബിന്റെ വീട്ടിൽ നിന്നു രക്ഷപ്പെട്ട തേജസ് രാജ് (24) എന്ന യുവാവ് ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കുകയായിരുന്നു എന്ന് പോലീസ് സ്ഥിരീകരിച്ചു. കടപ്പാക്കടയിൽ റെയിൽവേ ട്രാക്കിൽ നിന്നാണ് തേജസിന്റെ മൃതദേഹം കണ്ടെത്തിയത്.

റെയിൽവേ ട്രാക്കിനു സമീപത്ത് നിന്ന് ഇയാൾ ഉപയോ​ഗിച്ച കാറും കണ്ടെത്തിയിട്ടുണ്ട്. ഫെബിന്റെ വീട്ടിലെത്തിയ കെഎൽ 29 എച് 1628 എന്ന നമ്പറിലുള്ള കാറാണു റെയിൽവേ ട്രാക്കിനു സമീപം കണ്ടെത്തിയതെന്നു പൊലീസ് സ്ഥിരീകരിച്ചു. ഫെബിന്റെ കഴുത്തിലും വാരിയെല്ലിന്റെ ഭാ​ഗത്തും കൈക്കുമാണ് കുത്തേറ്റത്. ഉടൻ തന്നെ വിദ്യാർത്ഥിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.

ആക്രമണം തടയാൻ ശ്രമിക്കുന്നതിനിടെ ഫെബിന്റെ പിതാവ് ​ഗോമസിനും കുത്തേറ്റു. ​ഗോമസിന്റെ വാരിയെല്ലിനും കൈക്കുമാണ് കുത്തേറ്റത്. ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

spot_imgspot_img
spot_imgspot_img

Latest news

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ…

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ… Pathanamthitta: Sabarimala Templeക്ക് മുകളിലൂടെ...

ഉഷ്ണതരംഗം: ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പൊതുപരീക്ഷകൾ മാറ്റമില്ലാതെ തുടരും

ഉഷ്ണതരംഗം: ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പൊതുപരീക്ഷകൾ മാറ്റമില്ലാതെ...

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക് പരിക്ക്

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക്...

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത Tehran:...

Other news

തൃശൂർ പൂരത്തിന് കൊല്ലത്ത് നിന്ന് സ്പെഷ്യൽ മെമു സർവീസുകൾ

തൃശൂർ: പൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന് ആനപ്പുറത്തെ വർണ്ണക്കാഴ്ചകളും ഇലഞ്ഞിത്തറ മേളവും...

കൃഷിയിടത്തിൽ വയോധികൻ മരിച്ച നിലയിൽ; സൂര്യാതപമെന്ന് സംശയം

കൊല്ലം: കൊല്ലം കുന്നിക്കോട് സ്വദേശിയായ വയോധികനെ സ്വന്തം കൃഷിയിടത്തിൽ മരിച്ച നിലയിൽ...

വേനൽ ചൂടിന് ഒടുവിൽ ബ്രേക്ക്! കേരളത്തിലേക്ക് ഉടൻ മഴ എത്തും; മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്

വേനൽ ചൂടിന് ഒടുവിൽ ബ്രേക്ക്! കേരളത്തിലേക്ക് ഉടൻ മഴ എത്തും; മുന്നറിയിപ്പുമായി...

നേട്ടങ്ങൾ പ്രതീക്ഷിക്കാവുന്ന ദിനം. സ്ഥാനക്കയറ്റം, അംഗീകാരം, ആരോഗ്യ പുരോഗതി…ഇന്നത്തെ നക്ഷത്രഫലം

നേട്ടങ്ങൾ പ്രതീക്ഷിക്കാവുന്ന ദിനം. സ്ഥാനക്കയറ്റം, അംഗീകാരം, ആരോഗ്യ പുരോഗതി…ഇന്നത്തെ നക്ഷത്രഫലം മേടം: കാര്യങ്ങളിൽ...

Related Articles

Popular Categories

spot_imgspot_img