web analytics

നിർമാണ പ്രവൃത്തി; സംസ്ഥാനത്ത് ട്രെയിൻ സർവീസുകൾക്ക് നിയന്ത്രണം

തിരുവനന്തപുരം: പൈപ്പ് ലൈൻ ക്രോസിംഗ് നിർമാണ പ്രവൃത്തികൾക്കായി ട്രെയിൻ ഗതാഗത സർവീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുമെന്ന് റെയിൽവേ. മാവേലിക്കര – ചെങ്ങന്നൂർ സ്റ്റേഷനുകൾക്കിടയിലാണ് നിർമാണ പ്രവൃത്തികൾ നടക്കുന്നത്. മാർച്ച് 21 വെള്ളിയാഴ്ചയായിരിക്കും നിയന്ത്രണം ഏർപ്പെടുത്തുക എന്ന് റെയിൽവേ അറിയിച്ചു.

ഈ ദിവസം ചില ട്രെയിനുകൾ വൈകുകയോ വഴിതിരിച്ചു വിടുകയോ ചെയ്യുമെന്ന് റെയിൽവേ അറിയിച്ചു. മാർച്ച് 20ന് വേരാവൽ ജംഗ്ഷനിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 16333 വേരാവൽ – തിരുവനന്തപുരം സെൻട്രൽ പ്രതിവാര എക്സ്പ്രസ്, എറണാകുളം ടൗണും കൊല്ലം ജംഗ്ഷനും ഇടയിൽ ആലപ്പുഴ വഴിയാകും സർവീസ് നടത്തുക.

കോട്ടയം, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര എന്നിവിടങ്ങളിലെ ഷെഡ്യൂൾ പ്രകാരമുള്ള സ്റ്റോപ്പേജുകൾ ഉണ്ടാകില്ല. എന്നാൽ ആലപ്പുഴ, കായംകുളം ജംഗ്ഷൻ എന്നിവിടങ്ങളിൽ താൽക്കാലിക സ്റ്റോപ്പ് അനുവദിക്കും. മാർച്ച് 21-ന് മംഗളൂരു സെൻട്രലിൽ നിന്ന് ആരംഭിക്കുന്ന ട്രെയിൻ നമ്പർ 16348 മംഗളൂരു സെൻട്രൽ – തിരുവനന്തപുരം സെൻട്രൽ പ്രതിദിന എക്സ്പ്രസ്, എറണാകുളം ടൗണും കായംകുളം ജംഗ്ഷനും ഇടയിൽ ആലപ്പുഴ വഴി സർവീസ് നടത്തും.

മംഗളൂരു സെൻട്രൽ – തിരുവനന്തപുരം സെൻട്രലിനു ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട് എന്നിവിടങ്ങളിൽ അധിക താൽക്കാലിക സ്റ്റോപ്പ് ഉണ്ടായിരിക്കും. ഷെഡ്യൂൾ പ്രകാരമുള്ള പിറവം റോഡ്, കോട്ടയം, ചെങ്ങന്നൂർ, മാവേലിക്കര എന്നിവിടങ്ങളിൽ നിർത്തില്ല.

മാർച്ച് 21-ന് മധുര ജംഗ്ഷനിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 16344 മധുര ജംഗ്ഷൻ – തിരുവനന്തപുരം സെൻട്രൽ അമൃത എക്സ്പ്രസ് 30 മിനിറ്റ് വൈകുമെന്നും റെയിൽവേ അറിയിച്ചു.

spot_imgspot_img
spot_imgspot_img

Latest news

ഇടുക്കിയിൽ ഇരട്ടക്കൊലപാതകം: അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടി; ഇളയ മകൻ ഒളിവിൽ

ഇടുക്കിയിൽ ഇരട്ടക്കൊലപാതകം: അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടി; ഇളയ മകൻ ഒളിവിൽ നെടുങ്കണ്ടം...

അപ്പനെ പോലീസ് പിടിച്ചപ്പോൾ കരഞ്ഞ ആ നാലുവയസ്സുകാരി ഇന്ന് എസ്.ഐ; ബേബി വർഗീസിന്റെ പോരാട്ടഗാഥ

അപ്പനെ പോലീസ് പിടിച്ചപ്പോൾ കരഞ്ഞ ആ നാലുവയസ്സുകാരി ഇന്ന് എസ്.ഐ; ബേബി...

കേരളം ‘രോഗികളുടെ സംസ്ഥാനം’? 1000ൽ 186 പേർ ആശുപത്രിയിൽ – കാരണം ഇതാണ്!

കേരളം ‘രോഗികളുടെ സംസ്ഥാനം’? 1000ൽ 186 പേർ ആശുപത്രിയിൽ – കാരണം...

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ…

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ… Pathanamthitta: Sabarimala Templeക്ക് മുകളിലൂടെ...

Other news

ആരോഗ്യവും ആത്മവിശ്വാസവും ഉയരും; ഇന്നത്തെ നക്ഷത്രഫലം

ആരോഗ്യവും ആത്മവിശ്വാസവും ഉയരും; ഇന്നത്തെ നക്ഷത്രഫലം മേടം: കാര്യങ്ങളിൽ തടസ്സങ്ങളും സാമ്പത്തിക സമ്മർദ്ദവും...

കുംഭമേള താരത്തിന്റെ വിവാഹം: എം.വി ഗോവിന്ദനും ശിവൻകുട്ടിക്കും ആശ്വാസം! പോക്സോ കോടതിയുടെ നിർണ്ണായക ഇടപെടൽ

തിരുവനന്തപുരം: സോഷ്യൽ മീഡിയയിലൂടെ ലോകമെമ്പാടും ആരാധകരെ നേടിയ കുംഭമേള വൈറൽ താരത്തിന്റെ...

പെൺകുട്ടികളുടെ ഹോസ്റ്റലിൽ അതിക്രമിച്ച് കയറി വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു; 67-കാരൻ പിടിയിൽ

പെൺകുട്ടികളുടെ ഹോസ്റ്റലിൽ അതിക്രമിച്ച് കയറി വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു; 67-കാരൻ പിടിയിൽ ഭുവനേശ്വർ: പെൺകുട്ടികളുടെ...

ബംഗാളിൽ ആര് വാഴും? അവസാന ഘട്ട പോരാട്ടത്തിന് ഇന്ന് കൊടിയിറക്കം; ചങ്കിടിപ്പോടെ മുന്നണികൾ

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വിധി നിർണ്ണയിക്കുന്ന നിർണ്ണായകമായ രണ്ടാം...

ഫാഷൻ ഡിസൈനിംഗ് വിദ്യാർത്ഥിനിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

ഫാഷൻ ഡിസൈനിംഗ് വിദ്യാർത്ഥിനിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി കൊല്ലം: കൊല്ലം ജില്ലയിലെ...

Related Articles

Popular Categories

spot_imgspot_img