ഇടുക്കി അണക്കരയില്‍ കാല്‍വഴുതി കിണറ്റില്‍ വീണ് വിദ്യാര്‍ഥി മരിച്ചു. അണക്കര ഉദയഗിരിമേട് കോട്ടക്കുഴിയില്‍ വിമല്‍(17) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ടാണ് അപകടം.
അണക്കര കുങ്കിരിപ്പെട്ടിക്കുസമീപം പ്രാര്‍ഥനായോഗം നടന്ന വീട്ടിലെത്തിയ വിമല്‍ പരിസരത്തെ കിണറ്റില്‍ വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പുറ്റടി നെഹ്‌റു സ്മാര പഞ്ചായത്ത് എച്ച്എസ്എസിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ്. സംസ്‌കാരം ശനിയാഴ്ച രാവിലെ 10ന് അണക്കര ഇവാഞ്ചലിക്കല്‍ പള്ളി സെമിത്തേരിയില്‍.
കളമശ്ശേരി പോളിടെക്നിക്ക് ഹോസ്റ്റലിലെ കഞ്ചാവ് കേസ്: പ്രതി ആകാശ് റിമാൻഡിൽ
കളമശ്ശേരി പോളിടെക്നിക്ക് ഹോസ്റ്റലിലെ കഞ്ചാവ് കേസിലെ പ്രതി ആകാശിനെ റിമാൻഡ് ചെയ്തു. ഹോസ്റ്റലിൽ കഞ്ചാവ് സൂക്ഷിച്ചത് വിൽപനയ്ക്കെന്നാണ് റിമാൻഡ് റിപ്പോർട്ടിൽപറയുന്നത്.
ആകാശിന്റെ മുറിയിൽ നിന്ന് ഒരു കിലോ 900 ഗ്രാം കഞ്ചാവാണ് പിടികൂടിയത്. കഞ്ചാവ് തൂക്കി നല്‍കാൻ ഉപയോഗിച്ച ത്രാസും പൊലീസ് പിടികൂടിയിരുന്നു.
ആകാശ് വിദ്യാർഥികൾക്ക് കഞ്ചാവ് വിൽപന നടത്തുന്ന ആളാണെന്നും കേസിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു
പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് പൊലീസ് കസ്റ്റഡി അപേക്ഷ നൽകും.