web analytics

മദ്യലഹരിയിൽ ആക്രമണം; പെരുമ്പാവൂരില്‍ മകന്‍ അച്ഛനെ ചവിട്ടിക്കൊന്നു

കൊച്ചി: പെരുമ്പാവൂരിൽ മദ്യലഹരിയില്‍ അച്ഛനെ ചവിട്ടിക്കൊന്ന മകനെ അറസ്റ്റ് ചെയ്ത് പോലീസ്. ചേലാമറ്റം തെക്കുംതല വീട്ടില്‍ ജോണി(67) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മകന്‍ മെല്‍ജോയെ പെരുമ്പാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു.

അസുഖബാധിതനായ ജോണി കുറച്ചു കാലങ്ങളായി കിടപ്പിലായിരുന്നു. ബുധനാഴ്ച രാത്രി ഒന്‍പതരയോടെ സഹോദരിയുടെ വീട്ടിലെത്തി മെല്‍ജോ അച്ഛന് അനക്കമില്ലെന്ന് പറഞ്ഞു. ഉടൻ തന്നെ സഹോദരി വീട്ടിലെത്തി പിതാവിനെ പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും നേരത്തെ മരണം സംഭവിച്ചിരുന്നതായി ഡോക്ടർമാർ അറിയിച്ചു.

തുടർന്ന് ഇന്നു രാവിലെ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിൽ ജോണിയുടെ രണ്ട് വാരിയെല്ലുകള്‍ക്കും ഒടിവ് സംഭവിച്ചതായി കണ്ടെത്തുകയായിരുന്നു. പിന്നാലെ പൊലീസ് മെല്‍ജോയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കുറ്റസമ്മതം നടത്തിയത്. മദ്യലഹരിയില്‍ താന്‍ പിതാവിനെ ചവിട്ടിയതായി മേൽജോ പൊലീസിനോട് സമ്മതിച്ചു.

പിന്നാലെ ഇയാള്‍ക്കെതിരെ കൊലപാതക കുറ്റത്തിന് കേസെടുത്തു പെരുമ്പാവൂര്‍ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം തിരുവനന്തപുരം: വഴുതക്കാട്...

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം കോട്ടയം: കടുത്തുരുത്തിയിൽ...

“ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്…!”;  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി

​"ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്...!";  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി പൊള്ളാച്ചി: വാൽപ്പാറ...

കേരളത്തിന് ഭീഷണിയായി ‘വെറ്റ് ബൾബ്’ ചൂട്; തീരദേശങ്ങളിൽ ഈർപ്പമുള്ള ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് പഠനം

കേരളത്തിന് ഭീഷണിയായി 'വെറ്റ് ബൾബ്' ചൂട്; തീരദേശങ്ങളിൽ ഈർപ്പമുള്ള ഉഷ്ണതരംഗത്തിന് സാധ്യതയെന്ന്...

രാഷ്ട്രീയ തന്ത്രങ്ങൾക്കിടെ വനിതാ സംവരണ ബിൽ വീണു; 54 വോട്ടുകളുടെ കുറവിൽ ബില്ലുകൾ തള്ളി

രാഷ്ട്രീയ തന്ത്രങ്ങൾക്കിടെ വനിതാ സംവരണ ബിൽ വീണു; 54 വോട്ടുകളുടെ കുറവിൽ...

Other news

ടെക്‌നിക്കൽ സ്കൂൾ അഡ്മിഷൻ; 21-ന് അഭിരുചി പരീക്ഷ

ടെക്‌നിക്കൽ സ്കൂൾ അഡ്മിഷൻ; 21-ന് അഭിരുചി പരീക്ഷ തിരുവനന്തപുരം: നെടുമങ്ങാട് സർക്കാർ ടെക്‌നിക്കൽ...

ഇഞ്ചിത്തോട്ടത്തിൽ നരകയാതന; മലയാളികൾ ഉൾപ്പെടെ 18 പേർക്ക് അടിമപ്പണി; ഷെഡിൽ പൂട്ടിയിട്ടും ക്രൂരമായി മർദ്ദിച്ചും പീഡനം; ഒടുവിൽ മോചനം!

ഇഞ്ചിത്തോട്ടത്തിൽ നരകയാതന; മലയാളികൾ ഉൾപ്പെടെ 18 പേർക്ക് അടിമപ്പണി. ഷെഡിൽ പൂട്ടിയിട്ടും...

ഒറ്റുകാരൻ എന്ന വിളിപ്പേര് കൊലപാതകത്തിൽ കലാശിച്ചോ? അച്ഛനും മക്കളും അറസ്റ്റിൽ

ഒറ്റുകാരൻ എന്ന വിളിപ്പേര് കൊലപാതകത്തിൽ കലാശിച്ചോ? അച്ഛനും മക്കളും അറസ്റ്റിൽ തൃശൂർ: മാടക്കത്തറയിൽ യുവാവ്...

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം കോട്ടയം: കടുത്തുരുത്തിയിൽ...

കാണാതായ വീട്ടമ്മയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

കാണാതായ വീട്ടമ്മയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി കോഴിക്കോട്: കഴിഞ്ഞ ദിവസം കാണാതായ...

Related Articles

Popular Categories

spot_imgspot_img