web analytics

ഇരുട്ടിന്റെ മറവിൽ മോഷ്ടിച്ചത് ആറ് ബൈക്കുകള്‍; വടകരയിൽ അഞ്ച് വിദ്യാര്‍ഥികള്‍ പിടിയില്‍

കോഴിക്കോട്: ബൈക്ക് മോഷണം നടത്തിയ അഞ്ചു വിദ്യാർത്ഥികളെ പിടികൂടി പോലീസ്. കോഴിക്കോട് വടകരയിലാണ് സംഭവം. ഒന്‍പത്, പത്ത് ക്ലാസുകളിലെ വിദ്യാർത്ഥികളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്നും മോഷ്ടിച്ച ആറ് ബൈക്കുകള്‍ കണ്ടെടുത്തിട്ടുണ്ട്.

വടകര ഭാഗത്ത് വ്യാപകമായി മോഷണം നടക്കുന്നുവെന്ന പരാതി പൊലീസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് വിദ്യാർഥികൾ പിടിയിലായത്. വടകര റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുനിന്നാണ് ഇവര്‍ ബൈക്കുകള്‍ മോഷ്ടിച്ചതെന്ന് പൊലീസ് പറഞ്ഞു. ബൈക്കുകളുടെ ലോക്കുകള്‍ പൊട്ടിച്ചാണ് കുട്ടിക്കള്ളന്മാർ മോഷണം നടത്തിയതെന്നും പൊലീസ് വ്യക്തമാക്കി.

രാത്രി സമയത്ത് വീട്ടില്‍ പറയാതെ പുറത്തിറങ്ങിയാണ് ഇവര്‍ മോഷണം നടത്തിയിരുന്നത്. കുട്ടികള്‍ പിടിയിലായ സമയത്താണ് രക്ഷിതാക്കള്‍ വിവരം അറിഞ്ഞതെന്നും മോഷ്ടിച്ച ബൈക്കുകള്‍ ഇവര്‍ നിറം മാറ്റം വരുത്തിയെന്നും പൊലിസ് അറിയിച്ചു. വിദ്യാർത്ഥികളെ നാളെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കും. പ്രതികൾ സമാനമായ കൂടുതല്‍ മോഷണം നടത്തിയോ എന്നതുള്‍പ്പടെ പൊലീസ് അന്വേഷിക്കുന്നുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം തിരുവനന്തപുരം: വഴുതക്കാട്...

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം കോട്ടയം: കടുത്തുരുത്തിയിൽ...

“ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്…!”;  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി

​"ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്...!";  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി പൊള്ളാച്ചി: വാൽപ്പാറ...

കേരളത്തിന് ഭീഷണിയായി ‘വെറ്റ് ബൾബ്’ ചൂട്; തീരദേശങ്ങളിൽ ഈർപ്പമുള്ള ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് പഠനം

കേരളത്തിന് ഭീഷണിയായി 'വെറ്റ് ബൾബ്' ചൂട്; തീരദേശങ്ങളിൽ ഈർപ്പമുള്ള ഉഷ്ണതരംഗത്തിന് സാധ്യതയെന്ന്...

രാഷ്ട്രീയ തന്ത്രങ്ങൾക്കിടെ വനിതാ സംവരണ ബിൽ വീണു; 54 വോട്ടുകളുടെ കുറവിൽ ബില്ലുകൾ തള്ളി

രാഷ്ട്രീയ തന്ത്രങ്ങൾക്കിടെ വനിതാ സംവരണ ബിൽ വീണു; 54 വോട്ടുകളുടെ കുറവിൽ...

Other news

ഇളനീരും ലാക്ടജനും; കാടിന്റെ കാവലിൽ വിഷ്ണു വളരുന്നു. ഒരാഴ്ചയ്ക്കുള്ളിൽ അമ്മയെത്തിയില്ലെങ്കിൽ ആനത്താവളത്തിലേക്ക്

ഇളനീരും ലാക്ടജനും; കാടിന്റെ കാവലിൽ വിഷ്ണു വളരുന്നു. ഒരാഴ്ചയ്ക്കുള്ളിൽ അമ്മയെത്തിയില്ലെങ്കിൽ ആനത്താവളത്തിലേക്ക് അട്ടപ്പാടി:...

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം കോട്ടയം: കടുത്തുരുത്തിയിൽ...

പുണ്യമായി അക്ഷയ തൃതീയ; സമ്പദ്‌സമൃദ്ധിയുടെയും സദ്കർമ്മങ്ങളുടെയും അക്ഷയദിനം ഇന്ന്; ഐശ്വര്യം തേടി വിശ്വാസികൾ; സ്വർണ്ണ വിപണിയിലും തിരക്ക്

പുണ്യമായി അക്ഷയ തൃതീയ; സമ്പദ്‌സമൃദ്ധിയുടെയും സദ്കർമ്മങ്ങളുടെയും അക്ഷയദിനം ഇന്ന്; ഐശ്വര്യം തേടി...

ചൂടിൽ വലഞ്ഞ് നാട്; ഇടുക്കിയും വയനാടും ഒഴികെ എല്ലായിടത്തും യെല്ലോ അലർട്ട്

ചൂടിൽ വലഞ്ഞ് നാട്; ഇടുക്കിയും വയനാടും ഒഴികെ എല്ലായിടത്തും യെല്ലോ അലർട്ട് തിരുവനന്തപുരം:...

Related Articles

Popular Categories

spot_imgspot_img