web analytics

കുളം വൃത്തിയാക്കുന്നതിനിടെ മീന്‍ കൊത്തി; യുവാവിന്റെ കൈപ്പത്തി മുറിച്ചുമാറ്റി

കണ്ണൂര്‍: കുളം വൃത്തിയാക്കുന്നതിനിടെ മീന്‍ കൊത്തിയതിനെ തുടര്‍ന്ന് യുവാവിന്റെ കൈപ്പത്തി മുറിച്ചുമാറ്റി. കണ്ണൂര്‍ തലശ്ശേരിയില്‍ ആണ് സംഭവം. അണുബാധയെ തുടർന്നാണ് യുവാവിന്റെ വലതുകൈപ്പറ്റി മുഴുവനായി മുറിച്ചു മാറ്റിയത്.

ഒരു മാസം മുമ്പാണ് കണ്ണൂർ മാടപ്പീടികയിലെ ക്ഷീര കര്‍ഷകനായ രജീഷിന്റെ കയ്യില്‍ മീന്‍ കൊത്തി മുറിവുണ്ടായത്. കോശങ്ങളെ കാര്‍ന്നുതിന്നുന്ന അപൂര്‍വ ബാക്ടീരിയ ശരീരത്തിലെത്തിയതാണ് അണുബാധയ്ക്ക് കാരണമായത്. ഫെബ്രുവരി ആദ്യ ആഴ്ചയായിരുന്നു സംഭവം നടന്നത്. വീടിനോട് ചേര്‍ന്ന് പച്ചക്കറി കൃഷി ചെയ്യുന്ന സ്ഥലത്തെ ചെറിയ കുളം വൃത്തിയാക്കുന്നതിനിടെ രജീഷിനെ മീൻ കൊത്തുകയായിരുന്നു.

കടു എന്ന മീനാണ് കുത്തിയതെന്ന് രജീഷ് പറഞ്ഞു. ഇതേതുടർന്ന് വിരല്‍ത്തുമ്പില്‍ ചെറിയ മുറിവായിരുന്നു ഉണ്ടായിരുന്നത്. പിന്നാലെ കോടിയേരി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തി പ്രതിരോധ കുത്തിവെപ്പെടുത്തു. ആദ്യം കൈ കടച്ചില്‍ അനുഭവപ്പെട്ടു. പിന്നീട് കൈ മടങ്ങാതെ വന്നതോടെയാണ് രജീഷിനെ ആശുപത്രിയില്‍ പ്രവേശിച്ചത്.

മാഹിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച രജീഷിനെ കോഴിക്കോട്ടേക്ക് മാറ്റി. അവിടെയെത്തിയപ്പോഴാണ് ഗുരുതരാവസ്ഥ വ്യക്തമായതെന്നും രജീഷ് പറഞ്ഞു. ഗ്യാസ് ഗാന്‍ഗ്രീന്‍ എന്ന ബാക്ടീരിയല്‍ അണുബാധയാണ് രജീഷിനെ ബാധിച്ചത്. അണുബാധ വിരലുകളില്‍ നിന്ന് കൈപ്പത്തിയിലേക്ക് പടര്‍ന്നിരുന്നു. തലച്ചോറിനെ ബാധിക്കുമെന്നതിനാലാണ് കൈപ്പത്തി മുറിച്ചുമാറ്റാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചത് എന്നും രതീഷ് കൂട്ടിച്ചേർത്തു.

spot_imgspot_img
spot_imgspot_img

Latest news

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക!

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക! വാഷിങ്ടൺ: Donald...

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ നീക്കം ഇന്ന് പ്രഖ്യാപിച്ചേക്കും

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ...

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന് പോലീസ്, 21-കാരി അറസ്റ്റിൽ

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന്...

പാലക്കാട്ട് പണവിതരണ വിവാദം: ‘കൈയിലുണ്ടായിരുന്നത് പെൻഷൻ പണം’, കോൺഗ്രസ് ആരോപണം തള്ളി വയോധിക!

പാലക്കാട്ട് പണവിതരണ വിവാദം: 'കൈയിലുണ്ടായിരുന്നത് പെൻഷൻ പണം', കോൺഗ്രസ് ആരോപണം തള്ളി...

Other news

പെരുമ്പാവൂരിന്റെ സ്വന്തം ധനകാര്യ വിദഗ്‌ദ്ധൻ കെ കെ കൃഷ്ണകുമാർ അന്തരിച്ചു; ഗവേഷണ രംഗത്ത് മൂന്ന് പതിറ്റാണ്ട് സേവനം

പെരുമ്പാവൂരിന്റെ സ്വന്തം ധനകാര്യ വിദഗ്‌ദ്ധൻ കെ കെ കൃഷ്ണകുമാർ അന്തരിച്ചു; ഗവേഷണ...

കോട്ടയം ഉദയനാപുരത്ത് വീണ്ടും പക്ഷിപ്പനി; 1 കിമീ പരിധിയിൽ പക്ഷികളെ നശിപ്പിക്കും

കോട്ടയം ഉദയനാപുരത്ത് വീണ്ടും പക്ഷിപ്പനി; 1 കിമീ പരിധിയിൽ പക്ഷികളെ നശിപ്പിക്കും കോട്ടയം:...

ആലുവയിൽ കെഎസ്ആർടിസി ഡ്രൈവർക്ക് ക്രൂരമർദ്ദനം; ഹെൽമെറ്റ് കൊണ്ടുള്ള ആക്രമണത്തിൽ കണ്ണിന് ഗുരുതര പരിക്ക്

ആലുവയിൽ കെഎസ്ആർടിസി ഡ്രൈവർക്ക് ക്രൂരമർദ്ദനം; ഹെൽമെറ്റ് കൊണ്ടുള്ള ആക്രമണത്തിൽ കണ്ണിന് ഗുരുതര...

നിശ്ചയിച്ച വിവാഹത്തിൽ നിന്ന് പിൻമാറിയതിന് എച്ച്ഐവി രക്തം കുത്തിവച്ചു; മാനസിക സമ്മർദത്തിൽ യുവതി ആത്മഹത്യ ചെയ്തു

നിശ്ചയിച്ച വിവാഹത്തിൽ നിന്ന് പിൻമാറിയതിന് എച്ച്ഐവി രക്തം കുത്തിവച്ചു; മാനസിക സമ്മർദത്തിൽ...

വേനൽമഴ തുടരും; ചൂട് കനക്കുന്നു, പാലക്കാട് 40.1°C

വേനൽമഴ തുടരും; ചൂട് കനക്കുന്നു, പാലക്കാട് 40.1°C തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽമഴ തുടരുന്നതിനൊപ്പം ചൂടിന്റെ...

Related Articles

Popular Categories

spot_imgspot_img