web analytics

ഔസേപ്പും മൂന്നാണ്മക്കളും കേരളത്തിൽ നിന്നും ഗൾഫിലേക്ക്… ഗൾഫ് രാജ്യങ്ങളിൽ റിലീസിനൊരുങ്ങി ‘ഔസേപ്പിന്റെ ഒസ്യത്ത്’

വിജയരാഘവനെ മുഖ്യ കഥാപാത്രമാക്കി ശരത്ചന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഔസേപ്പിൻറെ ഒസ്യത്ത്’. എൺപതുകാരനായ ഔസേപ്പ് എന്ന കഥാപാത്രത്തെയാണ് വിജയരാഘവൻ കൈകാര്യം ചെയ്യുന്നത്. മെഗൂർ ഫിലിംസിൻ്റെ ബാനറിൽ എഡ്വേർഡ് ആൻ്റണിയാണ് ചിത്രത്തിൻറെ നിർമ്മാണം നിർവഹിക്കുന്നത് . മാർച്ച് 7 ന് മലയാള മണ്ണിൽ പ്രേക്ഷകർക്ക് മുന്നിലെത്തിയ ചിത്രം ഇപ്പോൾ ഗൾഫ് രാജ്യങ്ങളിലും എത്താൻ പോവുകയാണെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. മാർച്ച് 13 നാണ് ചിത്രം ഗൾഫ് രാജ്യങ്ങളിൽ പ്രദർശനത്തിനെത്തുക.

പ്രതികൂല സാഹചര്യങ്ങളോട് മല്ലടിച്ച് മണ്ണിൽ പൊന്ന് വിളയിച്ചും, പലിശയ്ക്ക് പണം കൊടുത്തും സമ്പന്നനായി മാറിയ ആളാണ് ഔസേപ്പ്. പക്ഷെ സമ്പന്നനാണെങ്കിലും ആളൊരു അറുപിശുക്കനാണ്. മൂന്ന് ആൺമക്കളാണ് ഔസേപ്പിന്. മൂത്ത രണ്ടു പേരും ഉന്നത പദവികളിലാണ്.

മക്കൾക്കൊക്കെ സമ്പാദ്യം നൽകിയിട്ടുണ്ടങ്കിലും എല്ലാത്തിൻറെയും നിയന്ത്രണം ഔസേപ്പിൻറെ കൈകളിൽത്തന്നെയാണ്. ഈ കുടുംബത്തിൻ്റെ അകത്തളങ്ങളിൽ ചില നാടകങ്ങൾ അരങ്ങേറുകയാണ്. സംഘർഷഭരിതമായ ഒരിടമാണ് ഒസേപ്പിൻ്റെ തറവാട്. ആ സംഘർഷ ചുരുളുകൾ നിവർത്തുമ്പോൾ തെളിയുന്നതെന്താണ് എന്നതിന്റെ അന്വേഷണമാണ് ഈ ചിത്രം.

കലാഭവൻ ഷാജോൺ, ദിലീഷ് പോത്തൻ, ഹേമന്ത് മേനോൻ, ജോജി കെ ജോൺ, ലെന, അപ്പുണ്ണി ശശി, ജയിംസ് എല്യാ, കനി കുസൃതി, സെറിൻ ഷിഹാബ്, അഞ്ജലി കൃഷ്ണ, സജാദ് ബ്രൈറ്റ്, ശ്രീരാഗ്, ചാരു ചന്ദന, ജോർഡി പൂഞ്ഞാർ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

തിരക്കഥ ഫസൽ ഹസൻ, സംഗീതം സുമേഷ് പരമേശ്വർ, ഛായാഗ്രഹണം അരവിന്ദ് കണ്ണ ബീരൻ, എഡിറ്റിംഗ് ബി അജിത് കുമാർ, പ്രൊഡക്ഷൻ ഡിസൈൻ അർക്കൻ എസ് കർമ്മ, മേക്കപ്പ് നരസിംഹസ്വാമി, കോസ്റ്റ്യൂം ഡിസൈൻ അരുൺ മനോഹർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ കെ ജെ വിനയൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേർസ് സ്ലീബാ വർഗീസ്, സുശീൽ തോമസ്, ലൊക്കേഷൻ മാനേജർ നിക്സൻ കുട്ടിക്കാനം, പ്രൊഡക്ഷൻ മാനേജർ ശിവപ്രസാദ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് പ്രതാപൻ കല്ലിയൂർ, പ്രൊഡക്ഷൻ കൺട്രോളർ സിൻജോ ഒറ്റത്തെക്കൽ.

spot_imgspot_img
spot_imgspot_img

Latest news

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാർ; 114 റഫാൽ ജെറ്റുകൾ കൂടി വാങ്ങാൻ ഇന്ത്യ

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാർ; 114 റഫാൽ ജെറ്റുകൾ കൂടി...

കസ്റ്റഡി കാലാവധി അവസാനിച്ചു; മാങ്കൂട്ടത്തിലിനെ ജയിലിലേക്ക് മാറ്റി; ജാമ്യ ഹര്‍ജിയില്‍ നാളെ വിശദമായ വാദം

കസ്റ്റഡി കാലാവധി അവസാനിച്ചു; മാങ്കൂട്ടത്തിലിനെ ജയിലിലേക്ക് മാറ്റി; ജാമ്യ ഹര്‍ജിയില്‍ നാളെ...

ക്രൂ-11 സംഘം നിലംതൊട്ടു; നാലംഗ സംഘം ഭൂമിയിൽ; ആരോഗ്യപ്രശ്‌നം നേരിടുന്ന രോഗിയെ തിരിച്ചെത്തിക്കുന്നത് ചരിത്രത്തിൽ ആദ്യം

ക്രൂ-11 സംഘം നിലംതൊട്ടു; നാലംഗ സംഘം ഭൂമിയിൽ; ആരോഗ്യപ്രശ്‌നം നേരിടുന്ന രോഗിയെ...

9 വയസ്സുകാരിയുടെ കൈ നഷ്ടമായത് ക്രൂരമായ അനാസ്ഥയിൽ; ഒടുവിൽ ചികിത്സാ പിഴവ് സമ്മതിച്ച് പാലക്കാട് ജില്ലാ ആശുപത്രി

9 വയസ്സുകാരിയുടെ കൈ നഷ്ടമായത് ക്രൂരമായ അനാസ്ഥയിൽ; ഒടുവിൽ ചികിത്സാ പിഴവ്...

ഇരവിപുരം പിടിക്കാൻ എൻ.കെ. പ്രേമചന്ദ്രന്റെ മകൻ; ഇതിന് മക്കൾ രാഷ്ട്രീയം എന്ന് പറയാനാകുമോ? 

ഇരവിപുരം പിടിക്കാൻ എൻ.കെ. പ്രേമചന്ദ്രന്റെ മകൻ; ഇതിന് മക്കൾ രാഷ്ട്രീയം എന്ന്...

Other news

കേരളത്തിന് പുതിയ പാസഞ്ചർ ട്രെയിൻ അനുവദിച്ച് ഇന്ത്യൻ റെയിൽവേ

കേരളത്തിന് പുതിയ പാസഞ്ചർ ട്രെയിൻ അനുവദിച്ച് ഇന്ത്യൻ റെയിൽവേ തൃശ്ശൂർ: കേരളത്തിന് പുതിയ...

ഭാരതപ്പുഴയിൽ ഇനി ഭക്തിയുടെ ആറാട്ട്; കേരളത്തിന്റെ കുംഭമേളയ്ക്ക് ഇന്ന് തുടക്കമാകും

ഭാരതപ്പുഴയിൽ ഇനി ഭക്തിയുടെ ആറാട്ട്; കേരളത്തിന്റെ കുംഭമേളയ്ക്ക് ഇന്ന് തുടക്കമാകും തിരുനാവായ: കേരളത്തിന്റെ...

ഭാര്യാമാതാവിന്റെ ചരമ വാര്‍ഷികത്തിനായി നാട്ടിലെത്തിയ യുകെ മലയാളി അന്തരിച്ചു; ജേക്കബ് ജോര്‍ജ്ജിന്റെ മരണം ഹൃദയാഘാതം മൂലം

ഭാര്യാമാതാവിന്റെ ചരമ വാര്‍ഷികത്തിനായി നാട്ടിലെത്തിയ യുകെ മലയാളി അന്തരിച്ചു സ്റ്റീവനേജ്: ഭാര്യാമാതാവിന്റെ ചരമ...

കോനെൻകി…ആർത്തവവിരാമത്തെ ആഘോഷമാക്കുന്നവർ

കോനെൻകി…ആർത്തവവിരാമത്തെ ആഘോഷമാക്കുന്നവർ ആർത്തവവിരാമത്തെ പല സമൂഹങ്ങളും ദുഃഖവും മടുപ്പും നാണക്കേടും നിറഞ്ഞ ഒരു...

ഫ്‌ളാറ്റ് നിർമിച്ച് നൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടി; ഷിബു ബേബി ജോണിനെതിരെ പൊലീസ് കേസ്

ഫ്‌ളാറ്റ് നിർമിച്ച് നൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടി; ഷിബു ബേബി...

Related Articles

Popular Categories

spot_imgspot_img