web analytics

യുകെ തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ചു; വൻ തീപിടുത്തം:

തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ച് തീപിടിച്ചു. സോളോംഗ് എന്ന പോർച്ചുഗീസ് പതാകയുള്ള കണ്ടെയ്നർ കപ്പൽ ഇംഗ്ലീഷ് തീരപ്രദേശത്ത് നിന്ന് ഏകദേശം 10 മൈൽ അകലെ വടക്കൻ കടലിൽ നങ്കൂരമിട്ടിരുന്ന സ്റ്റെന ഇമ്മാക്കുലേറ്റ് എന്ന എണ്ണ ടാങ്കറിൽ ഇടിച്ചു കയറുകയായിരുന്നു എന്ന് കപ്പൽ ട്രാക്കിംഗ് ഉപകരണമായ വെൽഫെൻഡർ പറയുന്നു.

ഞായറാഴ്ച വൈകുന്നേരം സ്കോട്ടിഷ് തുറമുഖമായ ഗ്രാൻജ്മൗത്തിൽ നിന്ന് സോളോങ് പുറപ്പെട്ട് കൂട്ടിയിടിയുടെ സമയത്ത് നെതർലാൻഡിലെ റോട്ടർഡാമിലേക്ക് പോകുകയായിരുന്നുവെന്ന് വെൽഫെൻഡർ പറയുന്നു.

കപ്പലുകളിലെ ജീവനക്കാരായ 23പേരെ ഗ്രിംസ്ബി ഈസ്റ്റ് തുറമുഖത്തെത്തിച്ചു. ഇതില്‍ പലരുടെയുംനില ഗുരുതരമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.

അപകടത്തെത്തുടർന്ന് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ബ്രിട്ടീഷ് തീരസംരക്ഷണ സേന രക്ഷാപ്രവര്‍ത്തനം തുടങ്ങി. തീ നിയന്ത്രണ വിധേയമാക്കാൻ തീരസംരക്ഷണ സേന, ഹെലികോപ്ടറുകൾ, ബോട്ടുകൾ എന്നിവ പ്രവർത്തനം തുടരുകയാണ്.

ലണ്ടനിൽ മലയാളി ദമ്പതികളുടെ തമ്മിലടി; ഭർത്താവിനെ വെട്ടി പരുക്കേൽപ്പിച്ച ഭാര്യ പിടിയിൽ

ലണ്ടൻ: യുകെയിൽ ഭർത്താവിനെ കുത്തി പരിക്കേൽപ്പിച്ച ഭാര്യ പിടിയിൽ. വിദ്യാർഥി വീസയിൽ എത്തിയ മലയാളി യുവതിയെയാണ് അറസ്റ്റ് ചെയ്തത്. ഭർത്താവിന്റെ പരിക്ക് ഗുരുതരമായതിനാൽ പാരാമെഡിക്സിന്റെ സഹായത്തോടെയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.

നോർത്ത് ലണ്ടനിലെ ഇല്‍ഫോര്‍ഡിലായിരുന്നു സംഭവം. എറണാകുളം സ്വദേശികളായ ദമ്പതികള്‍ ഒരു വര്‍ഷം മുൻപാണ് യുകെയിൽ എത്തിയത്. പുറത്തു പോയി വന്ന ഭര്‍ത്താവിനെ ഭാര്യ ആക്രമിച്ചു മുറിവേൽപ്പിക്കുകയായിരുന്നു എന്നാണ് വിവരം. ഭാര്യ വിദ്യാർഥി വീസയിലും ഭർത്താവ് ആശ്രിത വീസയിലുമാണ്. എന്നാൽ പഠനം പൂർത്തിയാക്കിയ ഭാര്യ പോസ്റ്റ് സ്റ്റഡി വർക്ക്‌ വീസയിലേക്ക് മാറിയിരുന്നു.

അതേസമയം അക്രമത്തിലേക്ക് നയിക്കാൻ ഉണ്ടായ സാഹചര്യം എന്തെന്ന് വ്യക്തമായിട്ടില്ല. ദമ്പതികള്‍ക്ക് രണ്ടു കൊച്ചു കുട്ടികള്‍ ഉള്ളതിനാല്‍ യുവതിയെ റിമാന്‍ഡ് ചെയ്താല്‍ കുട്ടികളുടെ സംരക്ഷണം അടക്കമുള്ള കാര്യങ്ങളിൽ ഗവണ്മെന്റ് ഇടപെടുന്ന സാഹചര്യം ഉണ്ടായേക്കും.

spot_imgspot_img
spot_imgspot_img

Latest news

വലിയങ്ങാടിയിൽ പൊലിഞ്ഞത് മൂന്ന് ജീവനുകൾ; ഇത് അപകടമല്ല, അധികൃതരുടെ അനാസ്ഥ!

വലിയങ്ങാടിയിൽ പൊലിഞ്ഞത് മൂന്ന് ജീവനുകൾ; ഇത് അപകടമല്ല, അധികൃതരുടെ അനാസ്ഥ! കോഴിക്കോട്: വലിയങ്ങാടിയിൽ...

അഹമ്മദാബാദിൽ ഇന്ത്യക്ക് ‘ഷോക്ക്’; ദക്ഷിണാഫ്രിക്കയുടെ പടയോട്ടത്തിൽ തകർന്ന് നീലപ്പട! 76 റൺസിന്റെ ദയനീയ തോൽവി

അഹമ്മദാബാദിൽ ഇന്ത്യക്ക് 'ഷോക്ക്'; ദക്ഷിണാഫ്രിക്കയുടെ പടയോട്ടത്തിൽ തകർന്ന് നീലപ്പട! 76 റൺസിന്റെ...

ഹോക്കി കളിക്കാൻ പോയി ‘പാത്രം കഴുകി’ പണ്ടാരമടങ്ങി; പാകിസ്ഥാൻ ടീം ഓസ്‌ട്രേലിയയിൽ പെരുവഴിയിൽ!

ഹോക്കി കളിക്കാൻ പോയി 'പാത്രം കഴുകി' പണ്ടാരമടങ്ങി; പാകിസ്ഥാൻ ടീം ഓസ്‌ട്രേലിയയിൽ...

വീട്ടുകാരെ പൂട്ടിയിട്ട് നൈറ്റ് ഡ്രൈവ്; 14-കാരൻ ഓടിച്ച കാർ കുഴിയിലേക്ക് മറിഞ്ഞു, സംഭവം കരമനയിൽ

വീട്ടുകാരെ പൂട്ടിയിട്ട് നൈറ്റ് ഡ്രൈവ്; 14-കാരൻ ഓടിച്ച കാർ കുഴിയിലേക്ക് മറിഞ്ഞു,...

തിങ്കളാഴ്ച വരെ മഴ തുടരാൻ സാധ്യത; നാളെ അഞ്ച് ജില്ലകളിൽ യെല്ലോ

തിങ്കളാഴ്ച വരെ മഴ തുടരാൻ സാധ്യത; നാളെ അഞ്ച് ജില്ലകളിൽ യെല്ലോ സംസ്ഥാനത്ത്...

Other news

ചില്ലിക്കാശ് കിട്ടില്ല, ഇൻഷുറൻസുമില്ല; കേരളത്തിലെ കർഷകർ പദ്ധതി ഉപേക്ഷിക്കുന്നു! ഒറ്റവർഷം കൊണ്ട് കൊഴിഞ്ഞുപോയത് 37,000 പേർ

ചില്ലിക്കാശ് കിട്ടില്ല, ഇൻഷുറൻസുമില്ല; കേരളത്തിലെ കർഷകർ പദ്ധതി ഉപേക്ഷിക്കുന്നു! ഒറ്റവർഷം കൊണ്ട്...

അമ്മായിയമ്മയെ ‘തീർക്കാൻ’ ദൈവത്തിനു ‘ക്വട്ടേഷനു’മായി മരുമകൾ…! രൂപയ്ക്കൊപ്പം കാണിക്കവഞ്ചിയിൽ നിക്ഷേപിച്ച കുറിപ്പ് കണ്ട് അമ്പരന്ന് നാട്ടുകാരും ക്ഷേത്രഭാരവാഹികളും

കാണിക്കവഞ്ചിയിൽ രൂപയ്ക്കൊപ്പം വിചിത്രമായ കുറിപ്പ് കർണാടകയിലെ മുഗലകോട് ടൗണിന് സമീപമുള്ള ഖനദാലയിലെ ഹുലികാന്തേശ്വര...

‘എനിക്കൊപ്പം സെക്സ് ചെയ്തില്ലെങ്കിൽ അഭിജിത്തുമായുള്ള നിൻറെ വിഡ‍ിയോ പുറത്തുവിടും’; രണ്ട് യുവാക്കൾ പിടിയിൽ

'എനിക്കൊപ്പം സെക്സ് ചെയ്തില്ലെങ്കിൽ അഭിജിത്തുമായുള്ള നിൻറെ വിഡ‍ിയോ പുറത്തുവിടും'; രണ്ട് യുവാക്കൾ...

വലിയങ്ങാടിയിൽ പൊലിഞ്ഞത് മൂന്ന് ജീവനുകൾ; ഇത് അപകടമല്ല, അധികൃതരുടെ അനാസ്ഥ!

വലിയങ്ങാടിയിൽ പൊലിഞ്ഞത് മൂന്ന് ജീവനുകൾ; ഇത് അപകടമല്ല, അധികൃതരുടെ അനാസ്ഥ! കോഴിക്കോട്: വലിയങ്ങാടിയിൽ...

വിവാഹയാത്രയ്ക്കിടെ അക്രമിസംഘം കാർ തടഞ്ഞു; വധുവിനെ തോക്ക് ചൂണ്ടി തട്ടിക്കൊണ്ടുപോയി; പിന്നിൽ മുൻകാമുകനെന്ന് സംശയം

വിവാഹയാത്രയ്ക്കിടെ വധുവിനെ തോക്ക് ചൂണ്ടി തട്ടിക്കൊണ്ടുപോയി ഒഡിഷയിലെ ബൊലാംഗീർ ജില്ലയിൽ ഞായറാഴ്ച...

Related Articles

Popular Categories

spot_imgspot_img