web analytics

നമ്പർ പ്ലേറ്റ് മറച്ച സ്‌കൂട്ടറിലെത്തി വയോധികയുടെ മാല പൊട്ടിച്ചു: ശേഷം നടന്നത്….

വിഴിഞ്ഞത്ത് സ്‌കൂട്ടറിലെത്തിയ യുവാക്കൾ നടന്നുപോകുകയായിരുന്ന വയോധികയുടെ സ്വർണമാല പൊട്ടിച്ചുകടന്നു. സംഭവത്തിനുശേഷം കടന്നുകളഞ്ഞ പ്രതികളെ സി.സി.ടി.വി. ദൃശ്യങ്ങളുടെ സഹായത്തോടെ അറസ്റ്റുചെയ്തു.

ഉച്ചക്കട ചന്തയിൽ നിന്ന് സാധനങ്ങൾ വാങ്ങിയശേഷം പയറ്റുവിളയിലെ വീട്ടിലേക്ക് പോകുകയായിരുന്ന കമലാക്ഷിയുടെ(80)ഒന്നേകാൽ പവൻ തൂക്കമുളള മാലയാണ് പൊട്ടിച്ചുകടന്നത്. നെയ്യാറ്റിൻകര പെരുമ്പഴൂതുർ വടക്കോട് തളിയാഴ്ച്ചൽ വീട്ടിൽ ജയകൃഷ്ണൻ(42) ഇയാളുടെ സുഹ്യത്ത് ചെങ്കൽ ഇറച്ചികാണിപൊറ്റയിൽ വീട്ടിൽ മനോജ്(31) എന്നിവരെയാണ് വിഴിഞ്ഞം പോലീസ് അറസ്റ്റുചെയ്ത്.

പ്രതികളിൽ മനോജിന്റെ സ്‌കൂട്ടറാണ് മോഷണത്തിന് ഉപയോഗിച്ചത്. ഇതിന്റെ നമ്പർ പ്ലേറ്റിനെ ഇൻസുലേഷൻ ടേപ്പുപയോഗിച്ച് മറച്ചിരുന്നു എന്ന് പോലീസ് പറഞ്ഞു. പൊട്ടിച്ചെടുത്ത മാല നെയ്യാറ്റികരക്കടുത്ത് പിരായിമൂട് എന്ന സ്ഥലത്തുളള സ്വകാര്യ സ്വർണപണയ സ്ഥാപനത്തിൽ 60000 രൂപയ്ക്ക് പണയം വെച്ചു. തുടർന്ന് ഇരുവരും പണം പങ്കിട്ടെടുത്തു എന്നും പോലീസ് പറഞ്ഞു.

എസ്.ഐ.മാരായ ഡി.ഒ. ദിനേശ്, എം. പ്രശാന്ത്, എ.എസ്.ഐ. അജികുമാർ, എസ്.സി.പി.ഒ. സതീഷ്, സി.പി.ഒ.മാരായ സുജിത്, ഷെഫിൻ ജോണി എന്നിവരാണ് പ്രതികളെ അറസ്റ്റുചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

spot_imgspot_img
spot_imgspot_img

Latest news

ആറ്റിങ്ങലിൽ സ്കൂളിലേക്ക് പോയ രണ്ട് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനികളെ കാണാതായി; അന്വേഷണം ആരംഭിച്ച് പോലീസ്

ആറ്റിങ്ങലിൽ സ്കൂളിലേക്ക് പോയ രണ്ട് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനികളെ കാണാതായി; അന്വേഷണം...

ശബരിമല കൊടിമരപ്രതിഷ്ഠ: കിലോക്കണക്കിന് സ്വർണം കാണിക്കയായി ലഭിച്ചെന്ന് അഭിഭാഷക കമ്മിഷണറുടെ റിപ്പോർട്ട്; മോഹൻലാലും സുരേഷ് ഗോപിയുമടക്കം നൽകി, രേഖയിലില്ല

ശബരിമല കൊടിമരപ്രതിഷ്ഠ: കിലോക്കണക്കിന് സ്വർണം കാണിക്കയായി ലഭിച്ചെന്ന് അഭിഭാഷക കമ്മിഷണറുടെ റിപ്പോർട്ട്;...

സ്വത്ത് തർക്കത്തിൽ ആക്രമണം; വയോധികൻ മരിച്ചു, മകൻ പൊലീസ് കസ്റ്റഡിയിൽ

സ്വത്ത് തർക്കത്തിൽ ആക്രമണം; വയോധികൻ മരിച്ചു, മകൻ പൊലീസ് കസ്റ്റഡിയിൽ ഇടുക്കി: സ്വത്ത്...

449 കോടി ചെലവിൽ 13 ഏക്കറിൽ ഉയർന്ന കൊച്ചിൻ ക്യാൻസർ സെന്റർ; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

449 കോടി ചെലവിൽ 13 ഏക്കറിൽ ഉയർന്ന കൊച്ചിൻ ക്യാൻസർ സെന്റർ;...

തണ്ണിമത്തനടിയിൽ ഒളിപ്പിച്ച് സ്ഫോടക വസ്തുക്കൾ കടത്താൻ ശ്രമം; ഇടനിലക്കാരൻ അറസ്റ്റിൽ

തണ്ണിമത്തനടിയിൽ ഒളിപ്പിച്ച് സ്ഫോടക വസ്തുക്കൾ കടത്താൻ ശ്രമം; ഇടനിലക്കാരൻ അറസ്റ്റിൽ പാലക്കാട്: തമിഴ്നാട്ടിലെ...

Other news

ആദ്യം ഡെൽഫി ചോദിച്ചു, പിന്നെ കടന്നുപിടിച്ചു; ഫോൺ ശരിയാക്കാൻ എത്തിയ യുവാവ് അറസ്റ്റിൽ

ആദ്യം ഡെൽഫി ചോദിച്ചു, പിന്നെ കടന്നുപിടിച്ചു; ഫോൺ ശരിയാക്കാൻ എത്തിയ യുവാവ്...

ബാങ്ക് ജപ്തിക്കിടെ പത്തനംതിട്ടയിൽ സംഘർഷം; ദേഹത്ത് പെട്രോളൊഴിച്ച് ഗൃഹനാഥന്റെ ആത്മഹത്യാ ശ്രമം

പത്തനംതിട്ട: ബാങ്ക് ജപ്തി നടപടികൾക്കിടെ പത്തനംതിട്ട പെരുനാട്ടിൽ നാടകീയ രംഗങ്ങൾ. ജപ്തി...

സ്‌കൂൾ തുറക്കാൻ മാസങ്ങൾ ബാക്കി; പാഠപുസ്തകങ്ങളും യൂണിഫോമും റെഡി! പ്രഖ്യാപനവുമായി മന്ത്രി വി. ശിവൻകുട്ടി

തിരുവനന്തപുരം: കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയെ ഇന്ത്യയ്ക്ക് തന്നെ മാതൃകയാക്കുന്ന നിർണ്ണായകമായ പ്രഖ്യാപനവുമായി...

സ്വത്ത് തർക്കത്തിൽ ആക്രമണം; വയോധികൻ മരിച്ചു, മകൻ പൊലീസ് കസ്റ്റഡിയിൽ

സ്വത്ത് തർക്കത്തിൽ ആക്രമണം; വയോധികൻ മരിച്ചു, മകൻ പൊലീസ് കസ്റ്റഡിയിൽ ഇടുക്കി: സ്വത്ത്...

ട്രെയിൻ യാത്രക്കാർ ശ്രദ്ധിക്കുക: UTS ടിക്കറ്റിംഗ് സേവനം അവസാനിപ്പിക്കുന്നു

ട്രെയിൻ യാത്രക്കാർ ശ്രദ്ധിക്കുക: UTS ടിക്കറ്റിംഗ് സേവനം അവസാനിപ്പിക്കുന്നു ചെന്നൈ: സതേൺ റെയിൽവേയിൽ...

Related Articles

Popular Categories

spot_imgspot_img