web analytics

ഗ്യാ​പ്​ റോ​ഡ്​ വ​ഴി സ​ഞ്ച​രി​ച്ച് തിരികെ​ ഹൈ​ഡ​ൽ പാർക്കിലേക്ക്… ഇരുനൂറാം യാത്രയ്‌ക്കൊരുങ്ങി തൊടുപുഴ കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ

തൊ​ടു​പു​ഴ: സംസ്ഥാനത്തെ വി​നോ​ദ സ​ഞ്ചാ​ര മേഖലകളിലേക്ക് കെ.​എ​സ്.​ആ​ർ.​ടി.​സി ബ​ജ​റ്റ്​ ടൂറിസം പദ്ധതിയുടെ നിരവധി ഉല്ലാസയാത്രകളാണ് ഇന്നുള്ളത്. ഇക്കൂട്ടത്തിൽ ഏറ്റവും വിജയകരമായി മുന്നോട്ടുപൊയ്ക്കൊണ്ടിരിക്കുന്ന ഡി​​പ്പോ​ക​ളി​ൽ ഒന്നാണ് തൊടുപുഴ.

2022 ജൂ​​ലൈ 17നാ​ണ്​ കെ.​എ​സ്.​ആ​ർ.​ടി.​സി തൊ​ടു​പു​ഴ ബ​ജ​റ്റ്​ ടൂ​റി​സം സെ​ൽ ആ​ദ്യ യാ​ത്ര ന​ട​ത്തി​യ​ത്. ആ​ദ്യ യാ​ത്ര ആരംഭിച്ചിട്ട് മൂ​ന്ന്​​ വ​ർ​ഷം തികയാൻപോകുന്ന കെ.​എ​സ്.​ആ​ർ.​ടി.​സി തൊ​ടു​പു​ഴ ബ​ജ​റ്റ്​ ടൂ​റി​സം സെ​ൽ 200ാം യാത്രയ്ക്ക് ഒരുങ്ങുകയാണിപ്പോൾ. സം​സ്ഥാ​ന​ത്തെ ത​ന്നെ ഏ​റ്റ​വും മി​ക​ച്ച ടൂ​റി​സം കേന്ദ്രങ്ങളിൽ ഒന്നും ഇടുക്കി ജി​ല്ല​യു​ടെ അ​ഭി​മാ​ന​വു​മാ​യ മൂ​ന്നാ​റി​ലേ​ക്ക്​ മാ​ർ​ച്ച്​ എ​ട്ടി​നാ​ണ്​ 200ാം വി​നോ​ദ സ​ഞ്ചാ​ര യാ​ത്ര പു​റ​പ്പെ​ടു​ക.

രാ​വി​ലെ ഏ​ഴി​ന്​ തൊ​ടു​പു​ഴ​യി​ൽ നിന്നാണ് യാത്ര ആരംഭിക്കുന്നത്. ഗ്യാ​പ്​ റോ​ഡ്​ വ​ഴി സ​ഞ്ച​രി​ച്ച്​ തി​രി​ച്ച്​ ഹൈ​ഡ​ൽ പാ​ർ​ക്കി​ലെ​ത്തും. ഹൈ​ഡ​ൽ പാ​ർ​ക്കി​ലാ​ണ്​ 200ാം യാ​ത്ര ആ​ഘോ​ഷം. രാ​ത്രി എ​ട്ടോ​ടെ തൊ​ടു​പു​ഴ​യി​ൽ മ​ട​ങ്ങി​യെ​ത്തും. 480 രൂ​പ​യാ​ണ്​ ഒ​രാ​ൾ​ക്ക്​ നി​ര​ക്ക്.

പദ്ധതിയുടെ ഭാഗമായി നടത്തിയ ആദ്യ യാത്ര നാ​ടു​​കാ​ണി വ​ഴി വാഗമണ്ണിലേക്കായിരുന്നു. ആദ്യ യാത്ര വിജയം കണ്ടതോടെ പലപല നാടുകളിലേക്കും ഈ യാത്രകൾ നീണ്ടു, ഇ​തി​നി​ടെ നൂ​റാ​മ​ത്​ യാ​​​ത്ര​യും ഗംഭീര ആഘോഷമാക്കിയിരുന്നു . ‘മു​റ്റ​ത്തെ മു​ല്ല​യെ​ത്തേ​ടി’ എ​ന്ന പേ​രി​ൽ ഇ​ല്ലി​ക്ക​ൽ ക​ല്ലി​ലേ​ക്കാ​യി​രു​ന്നു നൂ​റാം യാ​​ത്ര.

പച്ചപ്പും, മലനിരകളും, വെ​ള്ള​ച്ചാ​ട്ട​ങ്ങ​ളും എ​ല്ലാം തി​ങ്ങി​നി​റ​ഞ്ഞ ഇ​ടു​ക്കി​യു​ടെ ഭാ​ഗ​മാ​യ തൊ​ടു​പു​ഴ​യി​ൽ നി​ന്ന്​ ഏ​റ്റ​വും കൂ​ടു​ത​ൽ യാ​ത്ര​ക​ൾ ന​ട​ത്തി​യ​ത്​ മ​ല​ക്ക​പ്പാ​റ​യി​ലേക്കായിരുന്നു. 30ല​ധി​കം പ്രാ​വ​ശ്യ​മാ​ണ്​ തൃ​ശൂ​ർ ജി​ല്ല​യി​ലെ അ​തി​ര​പ്പി​ള്ളി വെ​ള്ള​ച്ചാ​ട്ടം വ​ഴി മ​ല​ക്ക​പ്പാ​റ​യി​ലേ​ക്ക്​ കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ്​ ഉല്ലാസയാത്ര പോ​യ​ത്.

വാ​ഗ​മ​ണും, മൂ​ന്നാ​റും, എ​റ​ണാ​കു​ള​വും എ​ല്ലാം ഉണ്ടെങ്കിലും യാത്രക്കാർക്ക് കൂടുതൽ പ്രിയം മ​ല​ക്ക​പ്പാ​റയാണ്. അതുമാത്രമല്ല 200ാം യാ​ത്ര​യു​ടെ ദി​വ​സ​മാ​യ ജ​നു​വ​രി എ​ട്ടി​ന്​ ത​​ന്നെ വ​നി​ത ദി​നാ​ഘോ​ഷ യാ​ത്ര​യും ന​ട​ത്തു​ന്നു​ണ്ട്. വ​നി​ത​ക​ൾ മാ​ത്ര​മാ​യി എ​റ​ണാ​കു​ളം വ​ണ്ട​ർ​ല​യി​ലേ​ക്ക്​ ന​ട​ത്തു​ന്ന യാ​​ത്ര​യി​ൽ ജീവനക്കാരെല്ലാം സ്​​ത്രീ​ക​ളാ​യി​രി​ക്കും എന്ന പ്രത്യേകത കൂടിയുണ്ട്.

പല യാത്രകളിലും സ്ഥി​രം യാത്രികർ കു​റ​ച്ചു​പേ​ർ ഉ​ണ്ടാ​കു​മെ​ന്നാണ് ജീ​വ​ന​ക്കാ​ർ പറയുന്നത്. മു​മ്പ്​ പോ​യ യാ​​ത്ര​ക​ളു​ടെ വാ​ട്​​സ്​​ആ​പ്​ ഗ്രൂ​പ്പു​ക​ളെ​ല്ലാം ഉ​ണ്ടാ​കും. ഈ ​​വാ​ട്​​സ്​ ആ​പ്​ ഗ്രൂ​പ്പു​ക​ൾ വ​ഴി​യാ​ണ്​ കൂ​ടു​ത​ൽ പേ​രും അ​ടു​ത്ത യാ​ത്ര​ക്ക്​ ഒ​രു​ങ്ങു​ന്ന​ത്.

ബുക്കിംഗ് എളുപ്പമാക്കാൻ ആ​റ്​ മാ​സം മു​മ്പ്​ ​ ക്യു.​ആ​ർ കോ​ഡും ഏ​ർ​പ്പെ​ടു​ത്തി. ഇ​തോ​ടെ ബ​സ്​ ഡി​പ്പോ​യി​ൽ എ​ത്തി ബു​ക്ക്​ ചെ​യ്യ​ണ​മെ​ന്ന ബു​ദ്ധി​മു​ട്ടും ഇല്ലാതായി. എ.​ടി.​ഒ എ​ൻ.​പി രാ​ജേ​ഷ്, ​ഇ​ൻ​സ്​​പെ​ക്​​ട​ർ കെ.​കെ. സ​ന്തോ​ഷ്, ജി​ല്ല കോ​ർ​ഡി​നേ​റ്റ​ർ എ​ൻ.​ആ​ർ. രാ​ജീ​വ്, സോ​ണ​ൽ കോ​ർ​ഡി​നേ​റ്റ​ർ അ​നീ​ഷ്, സൂ​പ്ര​ണ്ട്​ നി​ഷ ദി​ലീ​പ്, കോ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ സി​ജി ​ജോ​സ​ഫ്, അ​ജീ​ഷ്​ ആ​ർ. പി​ള്ള, എ​സ്. അ​ര​വി​ന്ദ്​ എ​ന്നി​വ​രാ​ണ് യാത്രയ്ക്ക് ​ നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

spot_imgspot_img
spot_imgspot_img

Latest news

ടിവികെയ്‌ക്കെതിരെ നടപടിയെടുക്കാനൊരുങ്ങി പൊലീസ്

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സംസ്ഥാന പര്യടനത്തിന് തിരുച്ചിറപ്പള്ളിയി‍ൽ തുടക്കമിട്ട് നടനും...

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി...

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

Other news

യുവാവിന്റെ കൈപ്പത്തി തകർന്നു

യുവാവിന്റെ കൈപ്പത്തി തകർന്നു ചാവക്കാട്: ലൈറ്റ് ഹൗസിന് മുകളിൽ കയറി ഗുണ്ട്‌ പൊട്ടിച്ച...

ഒരു കോടി രൂപ നഷ്ടപരിഹാരം വേണമെന്ന് ബിന്ദു

ഒരു കോടി രൂപ നഷ്ടപരിഹാരം വേണമെന്ന് ബിന്ദു തിരുവനന്തപുരം: പേരൂര്‍ക്കടയിലെ വ്യാജ മാലമോഷണക്കേസില്‍...

കണ്ണിലേക്ക് മുളകുപൊടിയെറിഞ്ഞു

കണ്ണിലേക്ക് മുളകുപൊടിയെറിഞ്ഞു ചെന്നൈ: ജ്വല്ലറികളിലേക്ക് എത്തിക്കാനുള്ള സ്വർണവുമായി പോയ സംഘത്തെ ആക്രമിച്ച് കവർച്ച...

ഈ ടെസ്റ്റ് പാസായാല്‍ റോഡ് സേഫ്റ്റി ക്ലാസിലിരിക്കേണ്ട, ചോദ്യത്തിന് 30 സെക്കൻഡിനുള്ളിൽ ഉത്തരം…ലേണേഴ്‌സ് ടെസ്റ്റിലെ മാറ്റങ്ങൾ ഇങ്ങനെ:

ഡ്രൈവിംഗ് ലൈസൻസിനായുള്ള ലേണേഴ്‌സ് ടെസ്റ്റിലെ മാറ്റങ്ങൾ ഇങ്ങനെ തിരുവനന്തപുരം: ഡ്രൈവിംഗ് ലൈസൻസിനായുള്ള ലേണേഴ്‌സ്...

ചൈനയുടെ അണക്കെട്ട് ഭീഷണി

ചൈനയുടെ അണക്കെട്ട് ഭീഷണി ന്യുഡൽഹി: ബ്രഹ്‌മപുത്ര നദിയിൽ ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട്...

രശ്മി യുവാക്കളെ വിളിച്ചുവരുത്തിയത്

രശ്മി യുവാക്കളെ വിളിച്ചുവരുത്തിയത് പത്തനംതിട്ട: ഹണിട്രാപ്പിൽ കുടുക്കിയ യുവാക്കളെ ക്രൂരപീഡനത്തിനിരയാക്കിയ സംഭവത്തിൽ അന്വേഷണം...

Related Articles

Popular Categories

spot_imgspot_img