ജോലിക്ക് നേരാംവണ്ണം എത്തിയില്ലെങ്കിൽ വിശദീകരണം ചോദിക്കുക സ്വാഭാവികമാണ്. അതിന് മറുപടി നൽകാൻ ബാധ്യസ്ഥരും ആണ് നാം. എന്നാൽ ഇത്തരത്തിൽ ഒരു മറുപടി നൽകുന്നത് ആദ്യമായിയായിരിക്കും.
സംഭവം ഇങ്ങനെ:
ജോലിക്ക് ഹാജരാകാൻ വൈകിയത് ചോദ്യം ചെയ്താണ് ഉത്തർപ്രദേശിലെ 44 ബറ്റാലിയന്‍ ജി-സ്‌ക്വാഡ് കമാന്‍ഡര്‍ മധുസൂദന്‍ ശര്‍മ ഫെബ്രുവരി 17ന് നോട്ടിസ് നല്‍കിയത്. രാവിലെ 9 മണിക്ക് ചുമതലപ്പെടുത്തിയ ജോലിക്ക് എന്തുകൊണ്ട് വൈകി എത്തി എന്നായിരുന്നു ചോദ്യം.
ഷേവ് ചെയ്യാത്തത് സംബന്ധിച്ചും യൂണിഫോം കൃത്യമായി ധരിക്കാത്തതിനെ കുറിച്ചും ഇതില്‍ വിശദീകരണം ചോദിച്ചിരുന്നു. ഇതിന് നൽകിയ വിശദീകരണമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്.
“ഞാനും എന്റെ ഭാര്യയും തമ്മിൽ വഴക്കിടാറുണ്ട്. സ്വപ്‌നത്തില്‍ അവള്‍ എന്റടുത്തേക്ക് വരുന്നു. എന്റെ നെഞ്ചില്‍ ഇരുന്ന് എന്റെ രക്തം കുടിക്കാന്‍ ശ്രമിക്കുന്നു. എനിക്ക് രാത്രി ഉറങ്ങാന്‍ കഴിയുന്നില്ല. അതുകൊണ്ടാണ് എനിക്ക് കൃത്യസമയത്ത് ജോലിക്ക് എത്താന്‍ കഴിയാതിരുന്നത്.
ജീവിക്കാനുള്ള ആഗ്രഹം നഷ്ടപ്പെട്ടു. കഷ്ടപ്പാടുകളില്‍ നിന്ന് രക്ഷപ്പെടാന്‍ എങ്ങനെ ദൈവത്തിന് സ്വയം സമര്‍പ്പിക്കാം എന്നതിനെക്കുറിച്ചുള്ള മാര്‍ഗനിര്‍ദേശം നല്‍കണം.’– എന്നാണ് മേലുദ്യോഗസ്ഥന് ഇയാൾ നൽകിയ വിശദീകരണം.
ഇത് തനിക്ക് ഉറക്കമില്ലായ്മയും അസ്വസ്ഥതയും ഉണ്ടെന്നും , വിഷാദത്തിനും മറ്റുമുള്ള മരുന്ന് കഴിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥന്‍ വിവരിച്ചു. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. ഈ കുറിപ്പ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.