web analytics

കാട്ടിലെ പാമ്പുകളേക്കാൾ അപകടകാരി നാട്ടിലെ പാമ്പുകൾ; തണുപ്പ് തേടി വീടുകളിലേക്ക്…കാവുകൾ ഉണ്ടായിരുന്നെങ്കിൽ

തിരുവനന്തപുരം: കേരളത്തിൽ വന്യജീവികളുടെ ആക്രമണത്തിൽ മരിച്ചവരിൽ 66 ശതമാനവും വനത്തിന് പുറത്ത് വച്ചുള്ള പാമ്പുകടിയേറ്റെന്ന് റിപ്പോർട്ട്. 2017-18 മുതൽ 2024-25 വരെയുള്ള ജനുവരി 31 വരെയുള്ള സംസ്ഥാന സർക്കാരിന്റെ കണക്കുകൾ പ്രകാരം വന്യജീവി ആക്രമണങ്ങളിൽ 774 പേരാണ് കൊല്ലപ്പെട്ടത്.

ഇതിൽ 516 പേരും വനത്തിന് പുറത്ത് വിഷപ്പാമ്പുകളുടെ കടിയേറ്റ് മരിച്ചവരാണ്. മരണങ്ങൾ എല്ലാം ആനകൾ, കാട്ടുപന്നികൾ, കടുവകൾ, കാട്ടുപോത്തുകൾ എന്നിവയുടെ ആക്രമണത്താൽ സംഭവിച്ചതാണ്.

2010 മുതൽ 2020 വരെയുള്ള മറ്റൊരു 10 വർഷത്തെ ഡാറ്റ പ്രകാരം വന്യജീവി ആക്രമണങ്ങളിൽ നിന്നുള്ള 1,048 മരണങ്ങളിൽ 729 എണ്ണം പാമ്പുകടിയോണെന്നാണ്.

പാമ്പുകളെ വന്യജീവികളുടെ കൂട്ടത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത് എന്നാൽ, അവയുടെ ആക്രമണങ്ങൾ പലപ്പോഴും കാടിന് പുറത്താണ് സംഭവിക്കുന്നത്.

ധാരാളം ‘കാവുകൾ’ അപ്രത്യക്ഷമായതിനാൽ പാമ്പുകൾ കൂടുതലായി ജനവാസമേഖലകളിലേക്ക് എത്തുന്നുവെന്നാണ് കേരളത്തിലെ പാമ്പുകടിയേറ്റ സംഭവങ്ങളെക്കുറിച്ച് പഠിച്ച കേരള വന ഗവേഷണ സ്ഥാപനത്തിലെ (കെഎഫ്ആർഐ) ശാസ്ത്രജ്ഞരുടെ കണ്ടെത്തൽ.

കാവുകളും സർപ്പ കാവുകളും പാമ്പുകൾക്ക് സുരക്ഷിതമായ ആവാസ കേന്ദ്രങ്ങളായിരുന്നു. എന്നാൽ കാവുകൾ നശിപ്പിക്കപ്പെട്ടതോടെ പാമ്പുകൾക്ക് പുതിയ സങ്കേതങ്ങൾ കണ്ടെത്തേണ്ടി വന്നു. അവ പലപ്പോഴും മനുഷ്യരുടെ താമസ സ്ഥലത്തേക്ക് എത്തുന്നുവെന്നും ശാസ്ത്രജ്ഞർ പറയുന്നു.

ഇതുകൂടാതെ കാലാവസ്ഥ മാറ്റവും പാമ്പുകൾ കൂടുതൽ ജനവാസമേഖലയിലേക്ക് എത്താൻ ഇടയാക്കിയിട്ടുണ്ട്. രക്തത്തിന് തണുപ്പുള്ള ജീവികളായ പാമ്പുകൾ ശരീര താപനില നിയന്ത്രിക്കാൻ പരിസ്ഥിതിയെ ആശ്രയിക്കേണ്ടിവരും. പാമ്പുകൾ വീടുകൾക്കുള്ളിൽ ആശ്വാസം കണ്ടെത്തുന്നതിന്റെ ഒരു കാരണം ഇതാണെന്ന് കെഎഫ്ആർഐ വിദഗ്ധർ അഭിപ്രായപ്പെടുന്നു.

2024 ൽ മാത്രം വനം വകുപ്പ് 16,453 പാമ്പുകളെ ജനവാസ മേഖലകളിൽ നിന്ന് പിടിച്ച് കാട്ടിലേക്ക് തുറന്നുവിട്ടു. മുൻകാലങ്ങളിൽ, കാവുകൾക്കുള്ളിലെ പച്ചപ്പിൽ പാമ്പുകൾ സുരക്ഷിതരായിരുന്നു. 2010 മുതൽ 2020 വരെയുള്ള കാലയളവിൽ പാമ്പുകടിയേറ്റ മരണങ്ങളുടെ ജില്ല തിരിച്ചുള്ള കണക്കുകൾ നോക്കിയാൽ, ഈ കാലയളവിൽ 729 മരണങ്ങളിൽ 192 മരണങ്ങളും സംഭവിച്ചത് പാലക്കാടാണ്. കൂടാതെ, പാമ്പുകടിയേറ്റവരിൽ പലരും തൊഴിലുറപ്പ് തൊഴിലാളികളാണ്.

spot_imgspot_img
spot_imgspot_img

Latest news

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്; അതീവ ജാഗ്രതാ നിർദ്ദേശം

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു പഞ്ചാബിലെ പ്രമുഖ നഗരങ്ങളായ...

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ; മൗനം തുടര്‍ന്ന് മുൻ മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ...

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി കൂട്ടിയിടിച്ചു; ഭാര്യയ്ക്ക് പരുക്ക്

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി...

കേരളത്തിൽ ‘കൈ’ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു

കേരളത്തിൽ 'കൈ'ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു തിരുവനന്തപുരം: നിയമസഭാ...

Other news

Related Articles

Popular Categories

spot_imgspot_img