web analytics

13 മക്കൾ, 100 പേരക്കുട്ടികൾ; വിവാഹ ജീവിതത്തിൽ 84 വർഷം പിന്നിട്ട് ഗിന്നസ് വേൾഡ് റെക്കോർഡ് നേടി ദമ്പതികൾ

സാവോപോളോ: 84 വർഷം ഒരുമിച്ച് ജീവിച്ച് ലോക ​റെക്കോഡ് ഭേദിച്ച ബ്രസീലിയൻ ദമ്പതികൾ. 1940 ലാണ് മനോയലും മരിയ ദിനോയും വിവാഹിതരായത്. 1936ൽ പരമ്പരാഗത ബ്രസീലിയൻ മിഠായിയായ റപ്പാദുരാസ് കയറ്റുമതി ചെയ്യാൻ മനോയൽ ബോവ വിയാഗെമിലെ അൽമേഡ മേഖലയിലേക്ക് പോയതായിരുന്നു. അവിടെ വെച്ചാണ് ആദ്യമായി ഇരുവരും കണ്ടുമുട്ടുന്നത്. എന്നാൽ ആദ്യ കൂടിക്കാഴ്ചയിൽ അവർക്ക് പ്രണയമൊന്നും തോന്നിയിരുന്നില്ല.

കുറച്ചു വർഷങ്ങൾക്കു ശേഷം വീണ്ടും കണ്ടുമുട്ടിയപ്പോഴാണ് മരിയയാണ് തന്റെ സോൾ മേ​​റ്റെന്ന് മനോയൽ ഉറപ്പിച്ചത്. അതോടെ പ്രണയം തുറന്നു പറയാൻ മനോയൽ തീരുമാനിച്ചു. മരിയക്ക് യെസ് പറയാൻ ആലോചിക്കേണ്ടി പോലും വന്നില്ലത്രേ. മരിയയുടെ ആ മറുപടി ഒരായുഷ്‍കാലം മുഴുവൻ നീണ്ടുനിൽക്കുന്ന പ്രണയബന്ധത്തിന് തുടക്കം കുറിക്കുകയായിരുന്നു.

ആദ്യമൊന്നും ഈ ബന്ധത്തോട് മരിയയുടെ അമ്മക്ക് താൽപര്യമുണ്ടായിരുന്നില്ല. എന്നാൽ മകൾക്ക് കിട്ടാവുന്നതിൽ വെച്ചേറ്റവും നല്ല പങ്കാളിയാണ് താനെന്ന് മനോയൽ തെളിയിച്ചു. അവർക്ക് വേണ്ടി ആദ്യം ആ യുവാവ് ഒരു വീട് പണികഴിപ്പിച്ചു. ശേഷം 1940 ൽ കുടുംബത്തിന്റെ പൂർണ സമ്മതത്തോടെ ഇരുവരും വിവാഹിതരായി.

13 മക്കളാണ് ദമ്പതികൾക്ക് ഉള്ളത്. 55 പേരക്കുട്ടികളും. പേരക്കുട്ടികൾക്ക് എല്ലാവർക്കുമായി 54 കുട്ടികളുമുണ്ട്. അവരുടെ 12 കുഞ്ഞുങ്ങളും ചേർന്നതാണ് ഇവരുടെ കുടുംബം. മനോയലിന് 105 വയസുണ്ട്. മരിയക്ക് 101 ഉം. പ്രായമായതോടെ വിശ്രമത്തിലാണ് രണ്ടുപേരും. തുടക്കത്തിൽ പറഞ്ഞതുപോലെ കാലത്തെ പോലും അതിജീവിപ്പിക്കുന്ന പ്രണയമാണ് തങ്ങളെ ഇക്കാലമത്രയും ബന്ധിപ്പിച്ചു നിർത്തിയതെന്ന് ഇരുവരും ഒരേ സ്വരത്തിൽ പറയുന്നു.

ലോകത്ത് ​ജീവിക്കുന്നവരിൽ ഏറ്റവും കൂടുതൽ കാലം ഒരുമിച്ചു ജീവിച്ച ദമ്പതികൾ എന്ന ഗിന്നസ് റെക്കോഡ് ഇനി ഇവരുടെ പേരിലാണ്.നിലവിൽ ഡേവിഡ് ജേക്കബ് ഹിറ്റ്ലർ, സാറ ദമ്പതികളാണ് ലോകത്ത് ഏറ്റവും കൂടുതൽ കാലം ഒരുമിച്ച് ജീവിച്ചത്. 88 വർഷവും 349 ദിവസവുമാണ് ഒരുമിച്ചു കഴിഞ്ഞത്.

spot_imgspot_img
spot_imgspot_img

Latest news

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു Washington,...

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് മേടവിഷു...

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി പട്ന:...

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു! അമേരിക്കയുടെ നീക്കം എന്ത്?

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു!...

Other news

ബാറിലെ തർക്കം റോഡിലെ ക്രൂരമർദ്ദനമായി; തിരുവനന്തപുരത്ത് യുവാവിനെ ചവിട്ടിക്കൊന്നു! നടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്

തിരുവനന്തപുരം: വിഴിഞ്ഞത്ത് നടുറോഡിൽ യുവാവിനെ അതിക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്തിയ വാർത്തയുടെ ഞെട്ടലിലാണ്...

നടുറോഡിൽ ഗർഭിണിക്കെതിരെ അതിക്രമം; സിസിടിവി പുറത്തുവന്നപ്പോൾ പോലീസ് കുടുങ്ങി!

Jaipur: നടുറോഡിൽ ഗർഭിണിയായ യുവതിയെ ആക്രമിച്ച കേസിൽ നടപടി വൈകിയതിന് രണ്ട്...

‘കേസ് വന്നാലും സാരമില്ല, ചവിട്ടിക്കൊല്ലെടാ അവനെ’; വിഴിഞ്ഞത്ത് യുവാവിനെ മർദ്ദിച്ചു കൊന്നത് കൺമുന്നിൽ

തിരുവനന്തപുരം: തലസ്ഥാന നഗരിയെ നടുക്കി വിഴിഞ്ഞത്ത് വീണ്ടും ക്രൂരമായ കൊലപാതകം. വിഷു...

തീർത്ഥാടക സംഘത്തിന്റെ ബസിൽ പ്രസവം, പിന്നാലെ പള്ളിമുറ്റത്ത് ഭ്രൂണം ഉപേക്ഷിച്ചു; കോഴിക്കോട് നഗരത്തെ ഞെട്ടിച്ച സംഭവത്തിൽ സ്ത്രീ പിടിയിൽ!

തീർത്ഥാടക സംഘത്തിന്റെ ബസിൽ പ്രസവം, പിന്നാലെ പള്ളിമുറ്റത്ത് ഭ്രൂണം ഉപേക്ഷിച്ചു; കോഴിക്കോട്...

ചില രാശിക്കാർക്ക് ലോട്ടറി അടിച്ച പോലെ നേട്ടം; ചിലർക്ക് പരീക്ഷണങ്ങളുടെ ദിനം

ചില രാശിക്കാർക്ക് ലോട്ടറി അടിച്ച പോലെ നേട്ടം; ചിലർക്ക് പരീക്ഷണങ്ങളുടെ ദിനം ഏപ്രിൽ...

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു Washington,...

Related Articles

Popular Categories

spot_imgspot_img