ഡോക്ടറുടെ അശ്രദ്ധ; പനി ബാധിച്ച് ചികിത്സക്കെത്തിയ യുവതി മരിച്ചതായി പരാതി

ന്യൂഡൽഹി: ഡോക്ടറുടെ അശ്രദ്ധ കാരണം യുവതി മരിച്ചതായി പരാതി. ഹരിയാനയിലെ ഗുരുഗ്രാമിലെ പരാസ് ആശുപത്രിയിലെ ഡോക്ടറുടെ അനാസ്ഥ കാരണമാണ് യുവതി മരിച്ചതെന്ന് കാണിച്ച് പൊലീസിൽ പരാതി നൽകി സഹോദരി.

പരാതിയിൽ ആശുപത്രിക്കെതിരെയും ഡോക്ടർക്കെതിരെയും നടപടിയെടുക്കണമെന്ന് മരിച്ച സഹോദരി ദീപിക സിങ്ങിന്റെ സഹോദരി പൂജ ആവശ്യപ്പെട്ടു. ഈ ജനുവരിയിലാണ് പനി ബാധിച്ച് ആരോഗ്യ സംരക്ഷണത്തിൽ പ്രവേശിപ്പിച്ച ദീപിക സിംഗ് മരിച്ചത്. മരണത്തിന് പിന്നിൽ ആശുപത്രി അധികൃതരുടെ അനാസ്ഥയാണെന്നാണ് യുവതിയുടെ സഹോദരിയുടെ പരാതി.

2025 ജനുവരി 26നാണ് ദീപിക മരിക്കുന്നത്. നഗരത്തിലെ പരാസ് ആശുപത്രിയിൽ എത്തിച്ച് 18 മണിക്കൂറിനുള്ളിൽ ദീപിക മരിക്കുകയായിരുന്നുവെന്ന് സഹോദരി വെളിപ്പെടുത്തി. മരിച്ച സഹോദരിക്ക് നീതി തേടി ദീപികയുടെ ബന്ധുക്കൾ സോഷ്യൽ മീഡിയയിലൂടെ സംഭവം പങ്കുവെക്കുകയായിരുന്നു. കുറ്റവാളികൾക്ക് ശിക്ഷ ഉറപ്പാക്കുന്നതിനായ് സഹോദരി എക്‌സിലും സംഭവ വിവരം പങ്കുവെച്ചിരുന്നു.

രോഗിയായ സഹോദരിയെ ഐ.സി.യുവിലേക്ക് മാറ്റി വെന്റിലേറ്ററിന്റെ സഹായം നൽകിയെങ്കിലും ഡോക്ടർമാർക്ക് അവളുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ലെന്ന് സഹോദരി പറഞ്ഞു. ഡോക്ടർമാർ തങ്ങളുടെ ജോലി സത്യസന്ധമായി നിർവഹിച്ചില്ലെന്നും അവർ ആരോപണം ഉന്നയിച്ചു. ഈ വിഷയം എക്‌സിൽ വൈറലാകുകയും നിരവധി പേർ പ്രതികരിക്കുകയും ചെയ്തിരുന്നു.

കേസ് സാമൂഹിക മാധ്യമങ്ങളിൽ കൊണ്ടുവന്ന മൂത്ത സഹോദരിയോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചും ഹരിയാനയിലെ ഗുരുഗ്രാമിലെ ആശുപത്രിയെയും അതിലെ ഡോക്ടർമാരെയും കുറിച്ച് ആശങ്ക പ്രകടിപ്പിച്ചും നിരവധിപേർ പോസ്റ്റിന് മറുപടി നൽകി. അതേസമയം ഈ വിഷയത്തിൽ ആശുപത്രി അധികൃതർ ഇതുവരെ പ്രതികരിച്ചിട്ടില്ല.

spot_imgspot_img
spot_imgspot_img

Latest news

കോഴിക്കോട് ഉത്സവത്തിനിടെ ആനകൾ ഇടഞ്ഞു; രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം

കോഴിക്കോട്: ക്ഷേത്ര ഉത്സവത്തിനിടെ ആനകള്‍ ഇടഞ്ഞ് രണ്ട് പേർ മരിച്ചു. കോഴിക്കോട്...

പാലാരിവട്ടത്ത് നടുറോഡിലെ പരാക്രമം; യുവാവും യുവതിയും അറസ്റ്റില്‍

കൊച്ചി: പാലാരിവട്ടത്ത് നടുറോഡില്‍ കത്തിയുമായി പരാക്രമം നടത്തിയ യുവാവിനെയും യുവതിയെയും പോലീസ്...

ആശുപത്രി വാസത്തിന് വിരാമം; 46 ദിവസത്തിന് ശേഷം വീട്ടിലേക്ക് മടങ്ങി ഉമാ തോമസ്

കൊച്ചി: കലൂർ സ്റ്റേഡിയത്തിൽ നടന്ന നൃത്തപരിപാടിക്കിടെ സ്റ്റേജിൽ നിന്ന് വീണ് പരിക്കേറ്റ...

ചോറ്റാനിക്കരയിലെ യുവതിയുടെ മരണം; ആണ്‍ സുഹൃത്തിനെതിരെ നരഹത്യാക്കുറ്റം ചുമത്തി

കൊച്ചി: ചോറ്റാനിക്കരയില്‍ ആണ്‍ സുഹൃത്തിന്റെ ക്രൂരമായ പീഡനത്തിന് ഇരയായി യുവതി മരിച്ച...

പാലാരിവട്ടത്ത് യുവാക്കളുടെ പരാക്രമം; പോലീസ് വാഹനത്തിന്റെ ചില്ല് തകർത്തു

കൊച്ചി: പാലാരിവട്ടത്ത് യുവാക്കളുടെ വ്യാപക ആക്രമണം. രണ്ടിടങ്ങളിലായി പോലീസിനും വാഹനങ്ങള്‍ക്കുമെതിരെയടക്കം ആക്രമണം...

Other news

റോഡിൽ കിടന്ന പെട്ടി പാഴ്സലായി വീട്ടിലെത്തിച്ചു; 5000 രൂപ പിഴ

തൃശൂര്‍: യുവാവ് വലിച്ചെറിഞ്ഞ മാലിന്യം വീട്ടിലെത്തിച്ച് നല്‍കി മാതൃകയായി കുന്നംകുളം നഗരസഭ. കുന്നംകുളം...

ഹമാസിനെതിരെ ‘നരകത്തിന്റെ കവാടങ്ങൾ’ വീണ്ടും തുറക്കുമോ..? റിസർവ് സൈന്യത്തെ വിളിച്ച് ഇസ്രായേൽ

ഒഴിഞ്ഞെന്നു കരുതിയ യുദ്ധഭീതി വീണ്ടും.? ഗസ്സയിൽ വീണ്ടും യുദ്ധം തുടങ്ങുമെന്ന സൂചന...

കെയറർ വീസയ്ക്ക് നൽകിയത് 20 ലക്ഷം;മലയാളികൾ ഉൾപ്പെടെയുള്ളവരുടെ ജീവിതം ദുരിതത്തിൽ

ലണ്ടൻ: ബ്രിട്ടനിൽ നഴ്സിങ് കെയർ മേഖലയിൽ കെയറർ വീസയിൽ എത്തിയവർ അഭിമുഖീകരിക്കുന്ന...

പാലാരിവട്ടത്ത് യുവാക്കളുടെ പരാക്രമം; പോലീസ് വാഹനത്തിന്റെ ചില്ല് തകർത്തു

കൊച്ചി: പാലാരിവട്ടത്ത് യുവാക്കളുടെ വ്യാപക ആക്രമണം. രണ്ടിടങ്ങളിലായി പോലീസിനും വാഹനങ്ങള്‍ക്കുമെതിരെയടക്കം ആക്രമണം...

ബാലരാമപുരത്തെ രണ്ടു വയസ്സുകാരിയുടെ കൊലപാതകം; പ്രതി അമ്മാവൻ മാത്രമെന്ന് പൊലീസ്

തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടുവയസ്സുകാരിയെ അതിദാരുണമായി കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിലെ പ്രതി അമ്മാവൻ...

Related Articles

Popular Categories

spot_imgspot_img